Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്കെതിരെ വീണ്ടും ചോദ്യങ്ങളുമായി അമിത് ഷാ

പൊലീസ് യൂണിഫോമിൽ ശബരിമലയിൽ പാർട്ടി പ്രവർത്തകരെ കയറ്റിയില്ലേയെന്നും പിണറായിയോട് അദ്ദേഹം ചോദിച്ചു

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ചോദ്യങ്ങളുന്നിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താൻ സ്വർണക്കടത്തിനെ കുറിച്ച് ചോദിക്കുന്നത് പിണറായിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുൽ ഗാന്ധിയെയും പരിഹസിച്ചു. രാഹുൽ ഗാന്ധി കേരളത്തിലേക്ക് വരുന്നത് പിക്നിക്കിനാണെന്നാണ് അമിത് ഷായുടെ പരിഹാസം.

Amit Shah

"സ്വർണക്കടത്തിനെ പറ്റി ഞാൻ പറയുമ്പോ പിണറായിക്ക് ഇഷ്ടപ്പെടുന്നില്ല. പക്ഷേ പിണറായിക്ക് എന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. താങ്കളുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടില്ലേ? സ്വർണക്കടത്ത് കേസ് പ്രതിക്ക് താങ്കളുടെ ഓഫിസിൽ നിന്ന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നില്ലേ? കേസിലെ മുഖ്യ കുറ്റാരോപിതയെ താങ്കളുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാർ ചെലവിൽ കൊണ്ടു പോയില്ലേ? മുഖ്യ കുറ്റാരോപിത മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി ഇറങ്ങിയില്ലേ? എയർപോർട്ടിൽ പിടിച്ച സ്വർണം വിടുവാൻ താങ്കളുടെ ഓഫീസിൽ നിന്ന് ഇടപെടൽ ഉണ്ടായോ? ഇഡി, കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മേൽ ആക്രമണം ഉണ്ടായപ്പോൾ എന്തുകൊണ്ട് നിങ്ങൾ നടപടിയെടുത്തില്ല?," അമിത് ഷാ ചോദിച്ചു.

Recommended Video

cmsvideo
    #KLElection2021 കേരളം അഴിമതിയുടെ കേന്ദ്രമായി മാറിയെന്ന് അമിത് ഷാ

    അമ്പലങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്നും അമിത് ഷാ പിണറായി വിജയനോട് പറഞ്ഞു. പൊലീസ് യൂണിഫോമിൽ ശബരിമലയിൽ പാർട്ടി പ്രവർത്തകരെ കയറ്റിയില്ലേയെന്നും പിണറായിയോട് അദ്ദേഹം ചോദിച്ചു.

    മോദിയ്ക്കൊപ്പം പുതിയ കേരളം ഉണ്ടാകണം. ഇതിന് എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ ഉപേക്ഷിച്ച് താമര വിരിയിക്കണമെന്ന് കേരളത്തോട് അഭ്യർഥിക്കുന്നതായും അമിത് ഷാ. കമ്മൂണിസ്റ്റുകളും, കോൺഗ്രസും ചേർന്ന് കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് വരുമ്പോൾ സോളാർ അഴിമതി, കമ്മൂണിസ്റ്റ് വരുമ്പോ ഡോളർ അഴിമതി. ലോകം മുഴുവനും കമ്യൂണിസം നശിച്ചു. കോൺഗ്രസ് പാർട്ടി ഇന്ത്യയിൽ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

    കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

    കോൺഗ്രസിനെതിരെയും കടന്നാക്രമിച്ച അമിത് ഷാ കോൺഗ്രസ് മതേതര പാർട്ടിയെന്ന് പറയുമ്പോഴും മുസ്ലിം ലീഗുമായും ശിവസേനയുമായുമാണ് സഖ്യമെന്നും പറഞ്ഞു. ഇതുപോലൊരു പാർട്ടിയെ ഞാൻ കണ്ടിട്ടില്ല. മതിഭ്രമം ബാധിച്ച നേതൃത്വമാണ് കോൺഗ്രസിന്. രാഹുൽ ബാബ കേരളത്തിൽ പിക്‌നികിനാണ് വരുന്നത്. കേരളത്തിൽ സിപിഎമ്മിനെതിരെ മത്സരിച്ചിട്ട് ബംഗാളിൽ സിപിഎമ്മുമായി സഖ്യത്തിലാണ് കോൺഗ്രസ്. മോദിയുടെയും ഇ ശ്രീധരന്റെയും നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ.

    കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+