Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ വരുന്നു; മുരളീധരനെ കുടുക്കാന്‍ രാജഗോപാലും സംഘവും?

തിരുവനന്തപുരം: ബിജെപിയുടെ ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത അമിത് ഷാ ആദ്യമായി കേരളത്തിലേക്കെത്തുമ്പോള്‍ കാത്തിരിക്കുന്നത് വിവാദങ്ങള്‍. സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ താഴെയിറക്കാനാണ് ഒരു വിഭാഗം നേതാക്കള്‍ തയ്യാറെടുക്കുന്നത്.

ഒ രാജഗോപാല്‍ അടക്കം 120 പേര്‍ ഒപ്പിട്ട കത്ത് അമിത് ഷാക്ക് കൈമാറും എന്നാണ് അറിയുന്നത്. വി മുരളീധരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണം എന്നാണ് ആവശ്യം . പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയണം എന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.

BJP

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനെ തോല്‍പിച്ചു എന്നും ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ മുനകളും നീളുന്നത് വി മുരളീധരനിലേക്ക് തന്നെയാണ്.

പേയ്‌മെന്റ് സീറ്റ് വിവാദം ഇക്കുറി ബിജെപിയേയും ഉലക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന നോബിള്‍ മാത്യുവാണ് വിവാദ നായകന്‍. ജില്ലാ നേതൃത്വം അറിയാതെയായിരുന്നു നബിള്‍ മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് ആരോപണം.

ആഗസ്റ്റ് 31 ഞായറാഴ്ച രാത്രി 10 മണിയോടെയാണ് രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി അമിത് ഷാ എത്തുന്നത്. പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിലും സംസ്ഥാന പ്രതിനിധി സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+