ഭാര്യയ്ക്ക് അമിത് ഷായെ പേടി? ഒന്നും പറയാതെ സോനാൽ ഷാ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ
കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ക്ഷേത്രങ്ങളിലാണ് സോനാൽ ഷായും ബന്ധുക്കളും സന്ദർശനം നടത്തുന്നത്.
തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ബിജെപിയുടെ വിജയത്തിനായി പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ഭാര്യയും രംഗത്തിറങ്ങി. ക്ഷേത്രങ്ങൾ സന്ദർശിച്ച് പൂജകൾ നടത്തിയാണ് അമിത് ഷായുടെ ഭാര്യ സോനാൽ ഷാ ബിജെപിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ക്ഷേത്രങ്ങളിലാണ് സോനാൽ ഷായും ബന്ധുക്കളും സന്ദർശനം നടത്തുന്നത്. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശനത്തോടെയാണ് തീർത്ഥാടനത്തിന് തുടക്കമായത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഗുജറാത്തിൽ നിന്നുള്ള അറുപതംഗ സംഘം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്.

പര്യടനത്തിന് പിന്നാലെ...
കേരളത്തിലും, തമിഴ്നാട്ടിലും പാർട്ടിയെ ശക്തിപ്പെടുത്താനായി അമിത് ഷാ നടത്തിയ ആദ്യഘട്ട പര്യടനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യ ഇരുസംസ്ഥാനങ്ങളിലെയും ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയിരിക്കുന്നത്.

അറുപത് പേർ...
അമിത് ഷായുടെ ഭാര്യ സോനാൽ ഷായും ബന്ധുക്കളും അടക്കമുള്ള അറുപതംഗ സംഘമാണ് തീർത്ഥാടനത്തിനായി വന്നിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും...
കേരളത്തിലെ ക്ഷേത്രങ്ങളിൽ നിന്നാണ് സംഘത്തിന്റെ യാത്ര തുടങ്ങുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സോനാൽ ഷായും സംഘവും തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്.

സുരക്ഷയൊന്നുമില്ല...
കാര്യമായ സുരക്ഷാ സന്നാഹങ്ങളില്ലാതെയാണ് സംഘം യാത്ര നടത്തുന്നത്. രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി സോനാൽ ഷാ ശ്രീകോവിലിൽ പൂജിച്ച താമരപ്പൂക്കൾ പ്രസാദമായി വാങ്ങി.

കേരളത്തിൽ മാത്രമല്ല...
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ഭാര്യയും ബന്ധുക്കളുമടങ്ങുന്ന അറുപതംഗ സംഘം കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം തമിഴ്നാട്ടിലേക്ക് തിരിക്കും. തമിഴ്നാട് സന്ദർശനത്തിന് ശേഷം ഇവർ ഗുജറാത്തിലേക്ക് മടങ്ങും.

രഹസ്യമായി വന്നെങ്കിലും...
വളരെ രഹസ്യമായി തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സോനാൽ ഷായെ മാധ്യമപ്രവർത്തകർ വളഞ്ഞെങ്കിലും ഒന്നും പറയാൻ അവർ തയ്യാറായില്ല.

ഭർത്താവിനെ പേടി?
ക്ഷേത്ര സന്ദർശനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞെങ്കിലും ഭർത്താവിനോട് ചോദിക്കാതെ ഒന്നും പറയില്ലെന്നായിരുന്നു സോനാൽ ഷായുടെ മറുപടി.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications