കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി കേന്ദ്രമന്ത്രി? അന്ന് സുരേഷ് ഗോപി പറഞ്ഞു, അമിത് ഷാ നല്‍കി.. ഇന്ന്?

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി പോയതോടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി അധ്യക്ഷനായേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് അമിത് ഷാ സുരേഷ് ഗോപിയെ വിളിപ്പിച്ചതോടെ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

ബാഗ്ദാദിക്ക് പിന്‍ഗാമി; കൊടുക്രൂരനായ നേതാവ്, യുഎസിന് ഉടന്‍ മറുപടിയെന്ന് മുന്നറിയിപ്പ്ബാഗ്ദാദിക്ക് പിന്‍ഗാമി; കൊടുക്രൂരനായ നേതാവ്, യുഎസിന് ഉടന്‍ മറുപടിയെന്ന് മുന്നറിയിപ്പ്

അതേസമയം സംസ്ഥാന ബിജെപിയില്‍ ഇത് സംബന്ധിച്ച് ആര്‍ക്കും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അതിനിടെ അധ്യക്ഷനാകാനില്ലെന്ന് സുരേഷ് ഗോപി അമിത് ഷായെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

അടിയന്തര കൂടിക്കാഴ്ച

അടിയന്തര കൂടിക്കാഴ്ച

സിനിമാ തിരക്കുകള്‍ക്ക് ഇടയില്‍ നിന്നാണ് സുരേഷ് ഗോപിയെ കഴിഞ്ഞ ദിവസം അമിത് ഷാ അടിയന്തരമായി ദില്ലിയിലേക്ക് വിളിപ്പിച്ചത്. ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനാണ് അമിത് ഷായ്ക്ക് താത്പര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

തൃശ്ശൂരില്‍ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. അമിത് ഷാ ആയിരുന്നു സുരേഷ് ഗോപിയെ മത്സരിക്കാന്‍ അന്ന് നിര്‍ബന്ധിച്ചതത്രേ.തിരുവനന്തപുരത്ത് മത്സരിക്കണം എന്നായിരുന്നു ഷായുടെ ആവശ്യം.

സുരേഷ് ഗോപിയുടെ നിര്‍ദ്ദേശം

സുരേഷ് ഗോപിയുടെ നിര്‍ദ്ദേശം

എന്നാല്‍ അവസാന നിമിഷം വരേയും മത്സരിക്കാനില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. ഒടുവില്‍ ഷാ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ തിരുവനന്തപുരത്ത് അല്ല വേണമെങ്കില്‍ തൃശ്ശൂര്‍ മത്സരിക്കാമെന്ന നിര്‍ദ്ദേശം താന്‍ മുന്നോട്ട് വെച്ചെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞിരുന്നു.

ആവശ്യം തള്ളി

ആവശ്യം തള്ളി

ബിഡിജെഎസിന്‍റെ സീറ്റായതിനാലാണ് താന്‍ ധൈര്യത്തില്‍ മത്സരിക്കാമെന്ന് പറഞ്ഞതെന്നും എന്നാല്‍ തന്‍റെ ആവശ്യം അമിത് ഷാ അംഗീകരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അതേസമയം നിലവില്‍ അധ്യക്ഷനാവണമെന്ന അമിത് ഷായുടെ ആവശ്യം സുരേഷ് ഗോപി തള്ളിയെന്നാണ് റിപ്പോര്‍ട്ട്

കേന്ദ്രമന്ത്രിയോ

കേന്ദ്രമന്ത്രിയോ

കൂടിക്കാഴ്ചയില്‍ അദ്ദേഹം ഇക്കാര്യം അമിത് ഷായെ ധരിപ്പിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അധ്യക്ഷനല്ലെങ്കില്‍ കേന്ദ്ര മന്ത്രി സ്ഥാനം എന്ന വാഗ്ദാനവും ഷാ സുരേഷ് ഗോപിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സഭാ പുനസംഘടന ഉടന്‍ നടക്കാനിരിക്കേ സുരേഷ് ഗോപിയേയും ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
Will Indian National Congress Rise Again ? | Oneindia Malayalam
നിലവിലെ ചട്ടം

നിലവിലെ ചട്ടം

എന്നാല്‍ രാഷ്ട്രപതി നോമിനേറ്റ് ചെയ്ത അംഗത്തിന് കേന്ദ്രമന്ത്രിയാകാന്‍ സാധിക്കില്ലെന്നതാണ് ചട്ടം. കേന്ദ്രമന്ത്രിയാകണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിച്ച് ജയിക്കേണ്ടതുണ്ട്.

സംസ്ഥാന നേതാക്കള്‍ക്ക്

സംസ്ഥാന നേതാക്കള്‍ക്ക്

കേന്ദ്രമന്ത്രിയെന്ന ആവശ്യം അമിത് ഷാ കടുപ്പിച്ചാല്‍ സുരേഷ് ഗോപി വഴങ്ങിയേക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം സുരേഷ് ഗോപിയെ പ്രധാന പദവിയിലേക്ക് പരിഗണിക്കുന്നത് സംബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്ക് യാതൊരു അറിവുമില്ല.

പിള്ളയുടെ മറുപടി

പിള്ളയുടെ മറുപടി

സുരേഷ് ഗോപി അധ്യക്ഷനായി എത്തുമോയെന്ന ചോദ്യത്തിന് മുന്‍ ബിജെപി അധ്യക്ഷനായ ശ്രീധരന്‍ പിള്ള പറഞ്ഞത് താന്‍ മാവിലായിക്കാരനാണെന്നായിരുന്നു. തനിക്ക് ഇതിനെക്കുറിച്ച് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രധാന പദവി നല്‍കിയാല്‍ അത് ബിജെപിയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആര്‍എസ്എസും പറഞ്ഞത്

ആര്‍എസ്എസും പറഞ്ഞത്

പ്രത്യേകിച്ച് അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനും എംടി രമേശും ചരടുവലി ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍. സുരേന്ദ്രനായി മുരളീധര പക്ഷവും എംടി രമേശിനായി കൃഷ്ണദാസ് പക്ഷവുമാണ് രംഗത്തുള്ളത്. ആര്‍എസ്എസിലെ ഇരുവിഭാഗങ്ങളും ഇരുവര്‍ക്ക് വേണ്ടിയും രംഗത്തുണ്ട്.

വനിതാ നേതാവ്

വനിതാ നേതാവ്

വനിതാ നേതാവ് അടുത്ത അധ്യക്ഷ ആകണമെന്ന നിര്‍ദ്ദേശങ്ങളും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ ശോഭാ സുരേന്ദ്രന്‍റെ പേരാണ് ചര്‍ച്ചയാകുന്നത്. അതേസമയം കുമ്മനത്തിനായും ഒരു വിഭാഗം രംഗത്തുണ്ട്.

കുമ്മനത്തിന്

കുമ്മനത്തിന്

വട്ടിയൂര്‍ക്കാവില്‍ നിന്നും കുമ്മനത്തെ അപ്രതീക്ഷിതമായി തഴഞ്ഞതില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം കടുത്ത അതൃപ്തിയിലാണ്. കുമ്മനത്തെ വീണ്ടും അധ്യക്ഷനോ അല്ലെങ്കില്‍ ദേശീയ തലത്തില്‍ ഏതെങ്കിലും പദവിയില്‍ നിയോഗിക്കണമെന്നോയാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം.

മഹാരാഷ്ട്രയില്‍ അട്ടിമറി? ശരദ് പവാര്‍ ബിജെപിയെ പിന്തുണയ്ക്കും? ചര്‍ച്ച തുടങ്ങിയെന്ന്

English summary
Amit shah Suresh Gopi meeting; what is next ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X