Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയില്‍ കലാപം രൂക്ഷം; സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം ഇനി അമിത് ഷായുടെ കൈയ്യില്‍

ദില്ലി: ബിജെപി സംസ്ഥാന ഘടകത്തില്‍ കലാപം രൂക്ഷമായതിനു പിന്നാലെ സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നു. എല്ലാ മാസവും സംസ്ഥാന കോര്‍ കമ്മറ്റി യോഗം ചേര്‍ന്ന് മിനുട്‌സ് നേരിട്ട് തനിക്ക് കൈമാറണമെന്ന് സംസ്ഥാന ഘടകത്തിന് അമിത് ഷാ നിര്‍ദേശം നല്‍കി.

വിഎച്ച്പിയില്‍ നിന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ നേതൃത്വം പ്രതിഷ്ഠിച്ച കുമ്മനം രാജശേഖരന്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലു വില പോലും കല്‍പ്പിക്കുന്നില്ലെന്ന് കാണിച്ച് രണ്ട് മുന്‍ സംസ്ഥാന അധ്യക്ഷന്‍മാര്‍ കേന്ദ്രത്തിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ ഇടപെടല്‍.

Amit Shah

അടുത്തിടെ നടന്ന ബിജെപി അഖിലേന്ത്യാ കോര്‍ കമ്മറ്റി യോഗത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന കോര്‍ കമ്മറ്റികളുടെ പ്രത്യേക യോഗം അമിത് ഷാ വിളിച്ച് ചേര്‍ക്കുകയും ഓരോ മാസവും സംസ്ഥാന കോര്‍ കമ്മറ്റി യോഗം ചേര്‍ന്ന് മിനുട്ട്‌സ് നേരിട്ട് തനിക്ക് അയച്ചു തരണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും തന്നെ നേരിട്ട് സമീപിക്കാമെന്ന് കേരള ഘടകത്തോട് പ്രത്യേകം അറിയിക്കുകയും ചെയ്തു.

മണ്ഡല കമ്മറ്റികളുടെയും ജില്ലാ കമ്മറ്റികളുടെയും അധ്യക്ഷന്‍മാരെ നിയമിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടാതെ കുമ്മനം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഇതേചൊല്ലി ബിജെപി യോഗത്തില്‍ കുമ്മനവും മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭനും തമ്മില്‍ പരസ്യമായി വാഗ്‌വാദമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+