ദേശീയ സുരക്ഷാ ഗാർഡിന്റെ 'സുദർശൻ ഭാരത പരിക്രമ' കാർ റാലി അമിത് ഷാ ചെങ്കോട്ടയിൽ ഫ്ലാഗ് ഓഫ് ചെയ്യും
ദില്ലി: ദേശീയ സുരക്ഷാ ഗാർഡ് അംഗങ്ങൾ നടത്തുന്ന ഓൾ ഇന്ത്യ കാർ റാലിയായ സുദർശൻ ഭാരത പരിക്രമ ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്നും ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ്. ഇതിനോടൊപ്പം കേന്ദ്ര സായുധ സേനകളുടെ (CAPFs) നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിച്ച് ന്യൂഡൽഹിയിൽ സമാപിക്കുന്ന സൈക്കിൾ റാലികളെയും അദ്ദേഹം നാളെ സ്വീകരിക്കും
ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ നീരജ് ചോപ്ര, രവികുമാർ ദഹിയ, ബജ്രംഗ് പുനിയ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. .ഇന്ത്യൻ സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യസമര സേനാനികൾ എന്നിവരുമായി ബന്ധപ്പെട്ട ചരിത്ര പ്രസിദ്ധ കേന്ദ്രങ്ങളിലൂടെയാകും ദേശീയ സുരക്ഷാ ഗാർഡിന്റെ 7500 കിലോമീറ്റർ ദൈർഘ്യമുള്ള കാർ റാലി കടന്നുപോവുക. ന്യൂ ഡൽഹിയിലെ പോലീസ് സ്മാരകത്തിൽ 2021 ഒക്ടോബർ 30ന് റാലി സമാപിക്കും.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ 18 നഗരങ്ങളിലൂടെ കാർ റാലി കടന്നുപോകുന്നുണ്ട്.

900 പേരുമായി ആഗസ്റ്റ് 15ന് ആരംഭിച്ച സായുധ സേന സൈക്കിൾ റാലികൾ 21 സംസ്ഥാനങ്ങളിലൂടെ 41,000 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ന്യൂഡൽഹിയിൽ എത്തുന്നത് .ഐ ടി ബി പി ഒരു സൈക്കിൾ റാലിയും സി ആര്‍ പി എഫ് നാല് റാലികളും സംഘടിപ്പിച്ചു. എസ് എസ് ബി യുടെ നേതൃത്വത്തിൽ 10 റാലികൾ നടന്നപ്പോൾ അസം റൈഫിൾസ് ഒരെണ്ണത്തിൽ പങ്കെടുത്തു. സി ഐ എസ് എഫ് 9 റാലികൾക്കും ബി എസ് എഫ് 15 സൈക്കിൾ റാലികൾക്കും ആണ് നേതൃത്വം നൽകിയത്. ആസാദി കാ അമൃത് മഹോത്സവ ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഈ റാലികൾ സംഘടിപ്പിക്കുന്നത്.
Recommended Video
അതേസമയം, സ്വച്ഛഭാരത് മിഷന്‍ 2.0, അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ 2.0 എന്നിവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു. 2014ല്‍ രാജ്യത്തെ ജനങ്ങള്‍ തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജനം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ എടുത്തതായും 10 കോടിയിലധികം ശുചിമുറികള്‍ നിര്‍മിച്ച് ആ പ്രതിജ്ഞ നിറവേറ്റിയതായും ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications