പിണറായിയുടെ നെഞ്ചില്‍ അമിത് ഷാ കാലൂന്നും..! ചെങ്കോട്ട തകര്‍ക്കുക ലക്ഷ്യം...!
കണ്ണൂര്‍: എക്കാലവും കിട്ടാക്കനിയായി തുടരുന്ന കേരളം പിടിച്ചടക്കുക എന്നത് സംഘപരിവാറിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കേരളം പിടിക്കുക അത്ര എളുപ്പമല്ലെന്ന് അറിയാവുന്ന ബിജെപി അമിത് ഷായുടെ നേതൃത്വത്തില്‍ പല തന്ത്രങ്ങളും മെനയുന്നുണ്ട്. കേരളത്തിലുടനീളം ജനരക്ഷാ യാത്രയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂരിലെ പിണറായി വഴിയും അമിത് ഷായുടെ ജനരക്ഷാ യാത്ര കടന്ന് പോകും. സെപ്റ്റംബര്‍ 7ന് പയ്യന്നൂരില്‍ നിന്നാണ് ജാഥ തുടക്കമിടുക. ആദ്യത്തെ മൂന്ന് ദിവസമാണ് അമിത് ഷാ ജാഥാംഗമായി ഉണ്ടാവുക. മൂന്നാം ദിവസം ജാഥ പിണറായിയുടെ നാട്ടിലൂടെ കടന്ന് പോകും.

മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്കും ജിഹാദി ഭീകരതയ്ക്കും എതിരെയാണ് ബിജെപി കേരളത്തില്‍ ജനരക്ഷാ യാത്ര നടത്തുന്നത്. രാജ്യത്ത് ബിജെപി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിവിധ ഇടങ്ങളില്‍ ജാഥയില്‍ പങ്കാളികളാകും. ഇത് കൂടാതെ 5 സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരും വിവിധ കേന്ദ്ര മന്ത്രിമാരും ജാഥയെ അനുഗമിക്കും. 23ന് തിരുവനന്തപുരത്താണ് ജനരക്ഷാ യാത്ര സമാപിക്കുകയെന്ന് ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് അറിയിച്ചു.












Click it and Unblock the Notifications