കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്ഷത്രമെണ്ണി കേരള ബിജെപി...!! സീറ്റില്ലെങ്കില്‍ വേറെ പണി നോക്കണം...!! ഇത് അന്ത്യശാസനം..!!!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ബിജെപിക്കിത് പരീക്ഷണ കാലഘട്ടമാണ്. ആരെ കൊന്നിട്ടാണെങ്കിലും സീറ്റ് നേടുകയെന്നത് മാത്രമാണ് ലക്ഷ്യം. കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ കുമ്മനവും സുരേന്ദ്രനും അടക്കമുള്ള നേതാക്കള്‍ തൂമ്പയെടുത്ത് കിളക്കാന്‍ ഇറങ്ങേണ്ടി വന്നേക്കും. അന്ത്യശാസന നല്‍കിയാണ് അമിത്ഷാ മടങ്ങിയിരിക്കുന്നത്.

ഹോട്ടലാണെന്ന് കരുതി നിയമസഭയില്‍ കയറിയ രാജേട്ടൻ...!! എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ!!ഹോട്ടലാണെന്ന് കരുതി നിയമസഭയില്‍ കയറിയ രാജേട്ടൻ...!! എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ!!

അവര്‍ പള്ളിയിലെത്തിയത് ഏതെങ്കിലുമൊരു മുസ്ലീമിനെ കൊല്ലാന്‍...!! ലക്ഷ്യം വര്‍ഗീയ കലാപം...!അവര്‍ പള്ളിയിലെത്തിയത് ഏതെങ്കിലുമൊരു മുസ്ലീമിനെ കൊല്ലാന്‍...!! ലക്ഷ്യം വര്‍ഗീയ കലാപം...!

കേരളം കിട്ടിയേ തീരൂ

കേരളം കിട്ടിയേ തീരൂ

വരുന്ന പാര്‍ലമെന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കുക എന്നത് ബിജെപിയുടെ അഭിമാന പ്രശ്‌നമാണ്. മറ്റേത് സംസ്ഥാനത്ത് ജയിച്ചാലും കേരളത്തില്‍ ഭരണം കിട്ടിയാല്‍ മാത്രമേ തൃപ്തിയാവൂ എന്ന് അമിത് ഷാ തന്നെ തുറന്ന് പറഞ്ഞു കഴിഞ്ഞു.

ഘടകത്തെ തഴയും

ഘടകത്തെ തഴയും

കേരളത്തിലെ ബിജെപി നേതൃത്വം ഇനിയെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാനഘടകത്തെത്തന്നെ തഴയും എന്നതടക്കമുള്ള മുന്നറിയിപ്പാണ് അമിത്ഷാ നല്‍കിയിരിക്കുന്നത്. കേരളത്തില്‍ വീണ്ടും പരാജയപ്പെടുകയാണെങ്കില്‍ തനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മറ്റു സംസ്ഥാനങ്ങളുണ്ട് എന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.

അത്ഭുതം നടക്കും

അത്ഭുതം നടക്കും

ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നതിന് മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയത് 11 ശതമാനം വോട്ടും മഹാരാഷ്ട്രയില്‍ 8 ശതമാനം വോട്ടും മാത്രമാണ്. അതുകൊണ്ടുതന്നെ 15 ശതമാനം വോട്ട് നേടിയ കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു

നേട്ടമുണ്ടാക്കിയേ പറ്റൂ

നേട്ടമുണ്ടാക്കിയേ പറ്റൂ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ വിളിച്ചുവരുത്തി അമിത് ഷാ കര്‍ശന താക്കീത് നല്‍കിയെന്നാണ് അറിയുന്നത്. എല്ലാവരോടും അമിത് ഷാ ആവശ്യപ്പെട്ടത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കണം എന്നത് മാത്രമാണ്.

ചിട്ടയായ പ്രവർത്തനം

ചിട്ടയായ പ്രവർത്തനം

ഓരോ നേതാക്കളേയും പ്രവര്‍ത്തകരേയും കൊണ്ട് പാര്‍ട്ടിക്ക് വേണ്ടി പണിയെടുപ്പിക്കണം. സംസ്ഥാന പ്രസിഡണ്ടും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരിം ഓരോ ജില്ലയും ഇടയ്ക്കിടെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തണമെന്നും അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇനിയും തെറി വിളിപ്പിക്കരുത്

ഇനിയും തെറി വിളിപ്പിക്കരുത്

ഓരോ മൂന്ന് മാസം കൂടുമ്പോഴും കാര്യങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ കേരളത്തിലെത്താനാണ് തീരുമാനം. ഇനി വരുന്നത് ഒക്ടോബറില്‍ അമിത്ഷായുടെ പിറന്നാളിനാണ്. അന്നെങ്കിലും തന്നെക്കൊണ്ട് തെറിവിളിപ്പിക്കരുതെന്നും നേതാക്കള്‍ക്ക് ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനങ്ങളെ ആകർഷിക്കണം

ജനങ്ങളെ ആകർഷിക്കണം

കേരളത്തിലെ ബിജെപിയുടെ പ്രവര്‍ത്തനം ജനങ്ങളെ ആകര്‍ഷിക്കുന്നില്ല എന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കേരളത്തിലെ ബിജെപിയുടെ പ്രവര്‍ത്തനം പ്രസംഗത്തിലും നേതാക്കള്‍ക്കുള്ള സ്വീകരണത്തിലും മാത്രമായി ഒതുങ്ങിപ്പോകുന്നുവെന്നും അമിത് ഷാ വിലയിരുത്തി.

പ്രതീക്ഷിച്ച നേട്ടമില്ല

പ്രതീക്ഷിച്ച നേട്ടമില്ല

അമിത് ഷായുടെ കേരള സന്ദര്‍ശനം പാര്‍ട്ടിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റുസംസ്ഥാനങ്ങളില്‍ വിജയമായ അമിത് ഷായുടെ തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മതമേലധ്യക്ഷന്മാരെ ഗതികെട്ട് അരമനയില്‍ ചെന്ന് കാണേണ്ടി വന്നു അമിത്ഷായ്ക്ക്.

പ്രതിരോധിച്ച് കേരളം

പ്രതിരോധിച്ച് കേരളം

ന്യൂനപക്ഷങ്ങളെ കൂടുതല്‍ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കാവും ഇനിയുള്ള ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിക്കുക. എന്നാല്‍ ബീഫ് പ്രശ്‌നത്തോടെ തന്നെ സംഘപരിവാര്‍ രാഷ്ട്രീയം പ്രതിരോധിക്കേണ്ട ഒന്നാണെന്ന ബോധത്തില്‍ കേരളം എത്തിയിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസകരം

English summary
Amit Shah wants BJP in Kerala to work hard to win coming elelctions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X