കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ ബിജെപി ജയിക്കണം, ഇല്ലെങ്കില്‍ സംസ്ഥാന സമിതി ഉണ്ടാവില്ല, വിരട്ടലുമായി അമിത് ഷാ!

ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍ എന്ന് ദേശീയ നേതൃത്വം കരുതുന്നു

Google Oneindia Malayalam News

ആലപ്പുഴ: ത്രിപുരയിലും നാഗാലാന്റിലുമൊക്ക ജയിച്ചത് ഇപ്പോള്‍ പാരയായിരിക്കുന്നത് ബിജെപി സംസ്ഥാന ഘടകത്തിനാണ്. സത്യം പറഞ്ഞാല്‍ ചെകുത്താനും കടലിനുമിടയിലാണ് അവര്‍. മറ്റ് സംസ്ഥാനങ്ങളിലെ ജയത്തില്‍ അതുകൊണ്ട് തന്നെ മതിമറന്ന് ആഘോഷിക്കാനും കേരളത്തിലെ ബിജെപിക്കാര്‍ക്ക് സാധിക്കുന്നില്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്റെ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പാണ് കുമ്മനം അടക്കമുള്ള നേതാക്കളെ ഭയപ്പെടുത്തുന്നുണ്ട്. ചെങ്ങന്നൂരില്‍ ജയിച്ചില്ലെങ്കില്‍ സംസ്ഥാന സമിതി തന്നെ ഉണ്ടാവില്ലെന്നാണ് അമിത് ഷാ പറഞ്ഞിരിക്കുന്നത്.

കേരളം പിടിക്കണം

കേരളം പിടിക്കണം

ദീര്‍ഘനാളായി അമിത് ഷാ മനസില്‍ കൊണ്ടുനടക്കുന്ന കാര്യമാണ് കേരളം പിടിക്കണമെന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടക ഒഴിച്ചുള്ള സ്ഥലങ്ങളില്‍ കാര്യമായ ശക്തിയാവാന്‍ ബിജെപിക്ക് സാധിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരുസീറ്റ് ലഭിച്ചത് പാര്‍ട്ടിയെ ഉത്തേജിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളം പിടിക്കണമെന്ന ആവശ്യം സജീവമായത്.

സംസ്ഥാന നേതാക്കള്‍

സംസ്ഥാന നേതാക്കള്‍

ബിജെപിയുടെ ജയത്തിനായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പരിശ്രമിക്കുന്നില്ലെന്ന് ദേശീയ നേതൃത്വം ആരോപിക്കുന്നുണ്ട്. അമിത് ഷായ്ക്കും ഇതേ അഭിപ്രായമാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട്‌നില കുറഞ്ഞതും അമിത് ഷായ്ക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു.

ജയിക്കണം

ജയിക്കണം

ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍ എന്ന് ദേശീയ നേതൃത്വം കരുതുന്നു. അവിടെ ജാതി വോട്ടുകളും ബിഡിജെഎസിന്റെ പിന്തുണയും ഉപയോഗിച്ച് ശ്രീധരന്‍പിള്ളയെ വിജയിപ്പിക്കണമെന്നാണ് അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തോറ്റാല്‍ തീര്‍ന്നു

തോറ്റാല്‍ തീര്‍ന്നു

ജയത്തില്‍ കുറഞ്ഞൊന്നും വേണ്ടെന്നാണ് അമിത് ഷാ പറഞ്ഞിരിക്കുന്നത്. തോറ്റാല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുമെന്ന് ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന സമിതിയിലെ എല്ലാ നേതാക്കളെയും പദവികളില്‍ നിന്ന് നീക്കം ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ കഴിഞ്ഞ നേതൃയോഗത്തിലായിരുന്നു ഷാ നേതാക്കളെ വിരട്ടിയത്.

കേന്ദ്ര നേതാക്കള്‍

കേന്ദ്ര നേതാക്കള്‍

ചെങ്ങന്നൂരില്‍ തോല്‍ക്കുകയാണെങ്കില്‍ നിലവിലെ നേതാക്കളെ ഒഴിവാക്കി അവിടെ കേന്ദ്ര നേതാക്കളെ കൊണ്ടുവരാനാണ് അമിത് ഷായുടെ തീരുമാനം. ഇതിന് വേണ്ടി രൂപീകരിക്കുന്ന താല്‍ക്കാലിക കമ്മിറ്റിയും നിയന്ത്രണം അദ്ദേഹം തന്നെ ഏറ്റെടുക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാവി പരിപാടികള്‍ തീരുമാനിക്കുക.

ഘടകകക്ഷികളുടെ ആവശ്യം

ഘടകകക്ഷികളുടെ ആവശ്യം

ചെങ്ങന്നൂര്‍ ശ്രീധരന്‍ പിള്ള മത്സരിക്കുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ നേരത്തെ ശ്രീധരന്‍പിള്ള മത്സരിക്കാനില്ലെന്ന് പറഞ്ഞപ്പോള്‍ സീറ്റിനായി എന്തുകൊണ്ട് സമീപിച്ചില്ലെന്ന് ഘടകകക്ഷികള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അമിത് ഷാ ഈ വാദങ്ങളെല്ലാം തള്ളിയിട്ടുണ്ട്.

ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളം; കേരളം പിടിക്കാതെ സുവർണ്ണ യുഗം ആരംഭിക്കില്ലെന്ന് അമിത് ഷാ!ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളം; കേരളം പിടിക്കാതെ സുവർണ്ണ യുഗം ആരംഭിക്കില്ലെന്ന് അമിത് ഷാ!

മാധ്യമപ്രവർത്തകർ പിണറായിയുടെ മരണം ആഗ്രഹിക്കുന്നു? അത് വെറും റുട്ടീൻ ചെക്കപ്പ്, വിമർശനവുമായി പിണറായി!മാധ്യമപ്രവർത്തകർ പിണറായിയുടെ മരണം ആഗ്രഹിക്കുന്നു? അത് വെറും റുട്ടീൻ ചെക്കപ്പ്, വിമർശനവുമായി പിണറായി!

മുസ്ലീംങ്ങളുടെ മുഖ്യശത്രു സിപിഎം.. കൊന്നുതള്ളിയവരുടെ കണക്ക് അത്ര വലുതെന്ന് കെഎം ഷാജിമുസ്ലീംങ്ങളുടെ മുഖ്യശത്രു സിപിഎം.. കൊന്നുതള്ളിയവരുടെ കണക്ക് അത്ര വലുതെന്ന് കെഎം ഷാജി

English summary
amit shah warns bjp state committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X