രാഹുല്‍ ഗാന്ധി, അമിത് ഷാ, യെച്ചൂരി... ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തില്‍, പ്രചാരണം കനത്തു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കേരളത്തില്‍ അന്തിമഘട്ടത്തിലേക്ക്. ദേശീയ നേതാക്കളെല്ലാം കേരളത്തിലെത്തുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇന്ന് കോട്ടയത്ത് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാത്രി കേരളത്തിലെത്തും. നാളെ അദ്ദേഹം ബിജെപി പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് കേരളത്തിലെത്തും. നീലേശ്വരത്ത് സിപിഎം പ്രചാരണ യോഗത്തില്‍ സംബന്ധിക്കും. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൂടുതല്‍ നേതാക്കള്‍ കേരളത്തിലേക്ക് എത്തുമെന്നാണ് വിവരം. നരേന്ദ്ര മോദി, രാജ്‌നാഥ് സിങ്, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളെല്ലാം വരും ദിവസങ്ങളില്‍ വരുമെന്ന് പര്‍ട്ടി നേതാക്കള്‍ പറയുന്നു.
Recommended Video
അതേസമയം, പ്രിയങ്ക ഗാന്ധിയും മനീഷ് തിവാരിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തിന് എത്തും. അമിത് ഷാ ഇന്ന് രാത്രി ഒമ്പതിനാണ് കൊച്ചിയിലെത്തുക. നാളെ രാവിലെ തൃപ്പൂണിത്തുറയിലെത്തും. അവിടെയാണ് അമിത് ഷായുടെ ആദ്യ പ്രചാരണ പരിപാടി. റോഡ് ഷോ ആണ് പദ്ധതിയിട്ടിരിക്കുന്നത്. പിന്നീട് കാഞ്ഞിരപ്പള്ളിയിലെ പ്രചാരണത്തിന് തിരിക്കും. അവിടെ പൊതുസമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനാണ്. പിന്നീട് കഞ്ചിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം കോയമ്പത്തൂരിലേക്ക് പോകും. പിന്നീടുള്ള പ്രചാരണ പരിപാടികള്‍ തമിഴ്‌നാട്ടിലാണ്.
കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍












Click it and Unblock the Notifications