ഷൂട്ടിങ്ങിനിടെ വന്‍ അപകടം: അമിതാഭ് ബച്ചന് ഗുരുതര പരിക്ക്, വാരിയെല്ലുകള്‍ പൊട്ടി
പതിവ് ഞായറാഴ്ച മീറ്റിംഗിനും ആശംസകൾക്കുമായി ജൽസയിൽ ഒത്തുകൂടരുതെന്നും അമിതാഭാ ബച്ചന്‍ തന്റെ ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് സൂപ്പർതാരം അമിതാഭ് ബച്ചന് ഗൂരുതര പരിക്ക്. താരം തന്നെയാണ് അപകടത്തെപ്പറ്റി വ്യക്തമാക്കിയത്. അമിതാഭ് ബച്ചന്റെ വരാനിരിക്കുന്ന ചിത്രമായ 'പ്രൊജക്ട് കെ' യുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ഹൈദരാബാദില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതാഭ് ബച്ചന് പുറമെ പ്രഭാസ്, ദിഷ പട്ടാണി, ദീപിക പദുകോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അപകടത്തില്‍ താരത്തിന്റെ വലതുഭാഗത്ത് വാരിയെല്ല് പൊട്ടി. പേശികള്‍ക്കും സാരമായ പരുക്കുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമിതാബ് ബച്ചന്‍ ഇപ്പോള്‍ മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്. ഹൈദരബാദില്‍ നിന്നും സിടി സ്കാന്‍ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങുകയായിരുന്നു. ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചെന്നും ആരും വീടിന്റെ മുന്നിലേക്ക് എത്തരുതെന്നും താരം ബ്ലോഗില്‍ കുറിച്ചു.
പതിവ് ഞായറാഴ്ച മീറ്റിംഗിനും ആശംസകൾക്കുമായി ജൽസയിൽ ഒത്തുകൂടരുതെന്നാണ് അദ്ദേഹം തന്റെ ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ മുതൽ, ആരാധകർ ട്വിറ്ററിലൂടെ 'വേഗം സുഖം പ്രാപിക്കുക' എന്ന സന്ദേശം വ്യാപകമായി ട്വീറ്റ് ചെയ്യുകയും ചെയ്തു.
"ഹൈദരാബാദിൽ പ്രൊജക്റ്റ് കെയുടെ ഷൂട്ടിംഗിനിടയിലെ ഒരു ആക്ഷൻ ഷോട്ടിനിടെ, എനിക്ക് പരിക്കേറ്റു. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ CT സ്കാൻ ചെയ്ത് വീട്ടിലേക്ക് തിരിച്ചെത്തി.. സ്ട്രാപ്പിംഗ് ചെയ്തു വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.. അതെ വേദനാജനകമാണ്.. ചലനത്തിലും ശ്വാസത്തിലും.. കുറച്ച് സാധാരണ നിലയിലാകുന്നതിന് മുമ്പ് കുറച്ച് ആഴ്ചകൾ എടുക്കുമെന്ന് അവർ പറയുന്നു.. ചില മരുന്നുകൾ വേദനയ്ക്കുമുണ്ട്.."- അമിതാബ് ബച്ചന്‍ തന്റെ ബ്ലോഗിൽ എഴുതി.
അതേസമയം, അടുത്തിടെ പ്രൊജക്ട് കെയുടെ നിർമ്മാതാക്കൾ അമിതാഭ് ബച്ചന്റെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. അമിതാഭ് ബച്ചനെ അഞ്ച് പതിറ്റാണ്ടിലേറെയായി ആസ്വദിച്ച പവർഹൗസ് എന്നാണ് പോസ്റ്ററില് വിശേഷിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications