കണ്ണൂരിൽ കൊല്ലപ്പെട്ടത് 13 ബിജെപി പ്രവർത്തകർ!! ദിവസവും കൊല!! ഉത്തരവാദി പിണറായി തന്നെ!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കൊലപാതകങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി അമിത് ഷാ.

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ബിജെപി ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതെന്നും ഇതിൽ ഭരിക്കുന്നവർക്ക് ഉത്തരവാദിത്വം ഇല്ലേയെന്നും അമിത് ഷാ ചോദിക്കുന്നു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിൽ പങ്കെടുക്കവെയാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

amith shah

ബിജെപിയുടെ 13 പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും എല്ലാ ദിവസവും കണ്ണൂരിൽ കൊലപാതകം നടക്കുകയാണെന്നും അമിത്ഷാ പറഞ്ഞു. കൊലപാതകങ്ങളിൽ ഒരു വശത്ത് സിപിഎം ആണെങ്കിൽ മറുവശത്ത് ബിജെപി അല്ലേ എന്ന ചോദ്യത്തിന് രാഷ്ട്രീയ കൊലപാതകങ്ങളിൽ എങ്ങനെയാണ് സിപിഎമ്മിനെയും ബിജെപിയെയും ചോദ്യം ചെയ്യാനാവുകയെന്നും അമിത് ഷാ ചോദിക്കുന്നു.

എത്ര എൽഡിഎഫ് പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും അമിത്ഷാ ചോദിക്കുന്നു. എൽഡിഎഫ് സർക്കാർ ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കൊന്നൊടുക്കുകയാണെന്നും ഈ സർക്കാർ സ്വയം നശിക്കുകയാണെന്നും അമിത്ഷാ പറയുന്നു.

കേരളത്തിൽ എൻഡിഎയ്ക്ക് 15 ശതമാനം വോട്ടുണ്ടെന്നും ഇത് വലിയ അടിത്തരയാണെന്നും ഷാ പറയുന്നു. കേരളത്തിൽ എൻഡിഎ വിപുലപ്പെടുത്തുമെന്നും ഷാ പറഞ്ഞു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എൻഡിഎ ഭൂരിപക്ഷം സീറ്റുകളും നേടുമെന്നും അമിത്ഷാ പറഞ്ഞു.

കെഎം മാണിയുടെ കേരള കോൺഗ്രസ് എൻഡിഎയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അമിത്ഷാ പറ‍ഞ്ഞു. ഇക്കാര്യം തീരുമാനിക്കേണ്ടത് മാണിയാണെന്നും ഷാ.

English summary
amith sha against pinarayi vijayan on kannur murders.
Please Wait while comments are loading...