Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത്ഷാ പിണറായിയെ ലക്ഷ്യം വച്ച് തന്നെ; കേരളത്തില്‍ ഒതുങ്ങില്ല, പ്രക്ഷോഭം രാജ്യവ്യാപകമാകുന്നു

Recommended Video

cmsvideo
    കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്‍റെ ഉത്തരവാദി പിണറായിയെന്ന് അമിത് ഷാ | Oneindia Malayalam

    പയ്യന്നൂര്‍: ആര്‍എസ്എസ് - സിപിഎം വാക്‌പോര് ശക്തമാകുന്നതിനിടെ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്ര പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അമിത് ഷാ പിണറായിക്കെതിരെ തിരിഞ്ഞത്.

    കേരളത്തിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലയ്ക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അമിത് ഷാ പറഞ്ഞു.കേരളത്തിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയുടെ ജില്ലയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സിപിഎമ്മിനെതിരെ രാജ്യ വ്യാപകമായി പ്‌ക്ഷോഭം നടത്താനാണ് ബിജെപി ആലോചിക്കുന്നത്.

    ഉത്തരവാദി പിണറായി

    ഉത്തരവാദി പിണറായി

    കേരളത്തിലെ രാഷ്ട്രീയ കൊപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അമിത്ഷാ പറഞ്ഞു. കുമ്മനത്തിന്റെ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്ക് പിണറായി മാപ്പ് പേറയണമെന്നും അമിത്ഷാ.

    മേധാവിത്വം അവസാനിപ്പിക്കണം

    മേധാവിത്വം അവസാനിപ്പിക്കണം

    കേരളത്തിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേധാവിത്വം അവസാനിപ്പിക്കണമെന്ന് ഷാ പറയുന്നു. മനുഷ്യാവകാശത്തിന്റെ വക്താക്കളായി ചമയുന്ന കമ്യൂണിസ്റ്റ്ുകാര്‍ ബിജെപി പ്രവര്‍ത്തകരുടെ മനുഷ്യാവകാശം കാണുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തുന്നു.

    ്അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്

    ്അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്

    കേരളത്തിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയുടെ ജില്ലയാണെന്ന്് അമിത് ഷാ പറഞ്ഞു. ഏറ്റവും കൂടുതല്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ജില്ലയാണ് കണ്ണൂരെന്നും അതിനാലാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് പദയാത്ര നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം.

    ചെളിക്കുണ്ടില്‍ താമര വിരിയും

    ചെളിക്കുണ്ടില്‍ താമര വിരിയും

    കേരളത്തില്‍ അക്രമത്തിന്റെ ചെളിക്കുണ്ട് സൃഷ്ടിക്കാന്‍ സിപിഎം എത്ര ശ്രമിച്ചാലും ആ ചെളിക്കുണ്ടില്‍ നിന്ന് താമര ഉയര്‍ന്ന് വരുമെന്ന് അമിത് ഷാ പറയുന്നു. രാജ്യം മുഴുവനുമുള്ള ബിജെപി പ്രവര്‍ത്തകരുടെ സംഘടിത രൂപമാണ് ജനരക്ഷാ യാത്രയെന്നും അമിത്ഷാ.

    രാജ്യവ്യാപക പ്രതിഷേധം

    രാജ്യവ്യാപക പ്രതിഷേധം

    സിപിഎമ്മിനെതിരെ രാജ്യ വ്യാപക പ്രതിഷേധം നടത്തുമെന്ന് അമിത്ഷാ പറഞ്ഞു. 17ാം തീയതി വരെ ദില്ലിയിലെ സിപിഎം ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പദയാത്ര നടത്തും. എല്ലാ സംസ്ഥാനങ്ങളിലും സിപിഎമ്മിനെതിരെ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

    മാര്‍ക്‌സിസ്റ്റ് അക്രമത്തെ കുറിച്ച്

    മാര്‍ക്‌സിസ്റ്റ് അക്രമത്തെ കുറിച്ച്

    മാര്‍ക്‌സിസ്റ്റ് ആക്രമത്തെ കുറിച്ച് കേരളത്തിലെ ഓരോ പൗരനെയും അറിയിക്കുന്നതിനാണ് ഈ യാത്രയെന്നാണ് അമിത്ഷാ പറയുന്നത്. കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 13 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ ജനരക്ഷാ യാത്ര സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+