കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ അമിത് ഷാ മിണ്ടുന്നില്ല, ആരെയും കാണുന്നില്ല; എന്തുപറ്റി? തിടുക്കത്തില്‍ കേരളം വിടുന്നു

ക്രിസ്ത്യന്‍ മതാധ്യക്ഷന്‍മാന്‍ ഉന്നയിച്ച സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന ഉറപ്പ് നല്‍കിയാണ് അമിത് ഷായുടെ മടക്കം.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പാര്‍ട്ടിയെ സജീവമാക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സമാകാലിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് മിണ്ടുന്നില്ല. കേരളം വിടും മുമ്പ് നടത്താന്‍ നിശ്ചയിച്ച വാര്‍ത്താ സമ്മേളനം റദ്ദാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ പ്രയാസമാകും എന്നതിനാലാണ് ഈ തിടുക്കത്തിലുള്ള യാത്ര തിരിക്കല്‍.

Xamit

കശാപ്പ് നിരോധനം, മുസ്ലിംകള്‍ക്കെതിരായ ആക്രമണം, സംസ്ഥാന ബിജെപിയിലെ ഉള്‍പ്പോര് തുടങ്ങിയ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ നട്ടം തിരിയുന്ന അവസ്ഥ ഒഴിവാക്കാനാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയതെന്നാണ് വിവരം. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ കേരളത്തില്‍ കശാപ്പ് നിരോധനത്തെ കുറിച്ച് ഒന്നും അമിത് ഷാ പറഞ്ഞിരുന്നില്ല.

മത ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തില്‍ ബിജെപിക്ക് ഇടമുണ്ടാകില്ലെന്ന് നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. ബീഫ് വിഷയത്തില്‍ എന്തെങ്കിലും പ്രതികരിച്ചാല്‍ അത് വന്‍വിവാദത്തിന് തിരികൊളുത്താന്‍ സാധ്യതയുണ്ടെന്ന തോന്നലാണ് ഈ വിഷയത്തില്‍ അദ്ദേഹം മൗനം പാലിച്ചത്.

ക്രിസ്ത്യന്‍ മതാധ്യക്ഷന്‍മാന്‍ ഉന്നയിച്ച സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന ഉറപ്പ് നല്‍കിയാണ് അമിത് ഷായുടെ മടക്കം. കേരളത്തില്‍ ജനപ്രതിനിധികളുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറയിപ്പ് നല്‍കിയിട്ടുമുണ്ട്.

English summary
BJP National President Amit Sha Cancelled Press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X