• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളം പിടിക്കാന്‍ അമിത് ഷാ, ചുമതല ശോഭ സുരേന്ദ്രന്, ആന്ധ്രയും തെലങ്കാനയും വഴി ദക്ഷിണേന്ത്യയും

  • By

മോദി തരംഗത്തിനിടയിലും ബിജെപിക്ക് നിരാശ നല്‍കിയത് ദക്ഷിണേന്ത്യയിലെ പ്രകടനമായിരുന്നു. കര്‍ണാടകയും തെലങ്കാനയുമൊഴിച്ച് മറ്റൊരു സംസ്ഥാനങ്ങളിലും ബിജെപിക്ക് ചെറു ചലനങ്ങള്‍ പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. വീണ്ടും അധ്യക്ഷ പദവിയില്‍ എത്തിയ പിന്നാലെ അമിത് ഷാ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യ പിടിക്കാതെ തനിക്കിനി വിശ്രമില്ല. 2024 ആകുമ്പോഴും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കീഴടക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ഷാ.

മോദിയെ ശക്തനായ ലോക നേതാവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും

ആദ്യ ഘട്ടത്തില്‍ ഷായുടെ ലക്ഷ്യം തെലങ്കാനയും ആന്ധ്രയുമാണ്. അവിടെ അമിത് ഷാ പണി തുടങ്ങി കഴിഞ്ഞു. ഇനി ലക്ഷ്യം കേരളവും തമിഴ്നാടുമാണ്.വിശദാംശങ്ങളിലേക്ക്

 ദക്ഷിണേന്ത്യ പിടിക്കാന്‍

ദക്ഷിണേന്ത്യ പിടിക്കാന്‍

കര്‍ണാടകത്തില്‍ ഇത്തവണയും ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായത് പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ആകെയുള്ള 28 സീറ്റുകളില്‍ 25 ലും ബിജെപി വിജയിച്ചു. എന്നാല്‍ ആന്ധ്രയിലും തമിഴ്നാട്ടിലും കേരളത്തിലും ബിജെപിക്ക് നിലം തൊടാന്‍ പോലും കഴിഞ്ഞില്ല. ആന്ധ്രയില്‍ ഇത്തവണ ജഗന്‍ മോഹന്‍ തരംഗം ആഞ്ഞടിച്ചപ്പോള്‍ തമിഴ്നാട് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തൂത്തുവാരി. 20 ല്‍ 19 ഉം നേടി കേരളം യുഡിഎഫും തൂത്തുവാരി. എന്നാല്‍ തെലുങ്കാന ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തി. 2014 ല്‍ നേടിയ 1 ല്‍ നിന്ന് നാലിലേക്ക് ബിജെപി ഇവിടെ സീറ്റ് ഉയര്‍ത്തി. അതുകൊണ്ട് തെലങ്കാന വഴി ആന്ധ്രയും കീഴടക്കാനുള്ള നീക്കത്തിലാണ് അമിത് ഷാ.

 കോണ്‍ഗ്രസ് തകരുന്നു

കോണ്‍ഗ്രസ് തകരുന്നു

തെലങ്കാനയില്‍ നിലവില്‍ 20 ലക്ഷം അംഗങ്ങള്‍ ഉണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും അത് 50 ശതമാനം ഉയര്‍ത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തെലങ്കാനയില്‍ ബിജെപിക്ക് അനുകൂല കാലാവസ്ഥയാണ് ഉള്ളത്. കോണ്‍ഗ്രസ് സംസ്ഥാനത്ത് തകര്‍ന്നടിയുന്നത് ബിജെപിയുടെ വളര്‍ച്ച എളുപ്പമാക്കുമെന്നും സംസ്ഥാന ബിജെപി വക്താവ് എ രാകേഷ് റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ആകെയുള്ള 18 എംഎല്‍എമാരില്‍ 12 പേര്‍ ടിആര്‍എസില്‍ ലയിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നു.

ശോഭാ സുരേന്ദ്രന് ചുമതല

ശോഭാ സുരേന്ദ്രന് ചുമതല

ശബരിമലയെ 'സുവര്‍ണാവസരം' ആക്കിയിട്ട് പോലും കേരളം പിടിക്കാന്‍ കഴിയാത്തതിന്‍റെ നിരാശ ബിജെപിക്കുണ്ട്. കേരളം പിടിക്കാതെ വിശ്രമമില്ലെന്നാണ് ജൂണ്‍ 13 ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞത്. കേരളത്തില്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് കാമ്പെയ്ന് നേതൃത്വം നല്‍കുന്നത് ശോഭാ സുരേന്ദ്രനാണ്. ശോഭയ്ക്ക് കീഴില്‍ അഞ്ചംഗ പാനല്‍ പ്രവര്‍ത്തിക്കും. 140 മില്യണായി അംഗങ്ങളെ ഉയര്‍ത്തണമെന്നാണ് ഷാ കേരള നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

 പിടികൊടുക്കാതെ തമിഴ്നാട്

പിടികൊടുക്കാതെ തമിഴ്നാട്

നിലവില്‍ ഇത് 20 ശതമാനമാണ്.കേരളം പോലെ തന്നെ ബിജെപിക്ക് ബാലികേറാ മലയായി മാറിയിരിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. തമിഴ്നാട്ടില്‍ ബിജെപി ഇത്തവണ എഐഎഡിഎംകെയുമായി സഖ്യത്തില്‍ ആണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും ബിജെപിക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ആകെയുള്ള 1 സീറ്റ് പോലും ഇത്തവണ ബിജെപിക്ക് നഷ്ടമായി.

 തെലങ്കാന വഴി ആന്ധ്ര

തെലങ്കാന വഴി ആന്ധ്ര

അതേസമയം ആന്ധ്രാപ്രദേശില്‍ ബിജെപിക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ് കാര്യങ്ങള്‍. നിലവില്‍ ടിഡിപിയുടെ ആറ് രാജ്യസഭ എംപിമാരില്‍ നാല് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇനിയും കൂടുതല്‍ ടിഡിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ആന്ധ്രയും തെലങ്കാനയും കൈപ്പിടിയില്‍ ആക്കാന്‍ ബിജെപിക്ക് എളുപ്പം സാധിക്കും. അതേസമയം ഹിന്ദി ബെല്‍റ്റിനേത് സമാനമായി ഒറ്റ പദ്ധതിയിലൂടെ ബിജെപിക്ക് ദക്ഷിണേന്ത്യ പിടിക്കാന്‍ കഴിയില്ല. അതാണ് ഈ സംസ്ഥാനങ്ങളില്‍ ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളിയും.

പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നു, മറച്ചുവെച്ചിട്ട് കാര്യമില്ലെന്ന് സിപിഎം

English summary
Amith shah plans big deals in South India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X