Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് മണ്ഡലങ്ങള്‍.. ഒന്നര ലക്ഷം വോട്ടുകള്‍.. കേരളം പിടിക്കാന്‍ അമിത് ഷായുടെ ഫോര്‍മുല ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേരളത്തില്‍ എത്തിയത്. സീറ്റ് വിഭജനവും ഗ്രൂപ്പ് തര്‍ക്കവും മൂലം പിരിവെട്ടി നില്‍ക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ അദ്ദേഹം പാലക്കാട് വെച്ച് ചേര്‍ന്ന യോഗത്തിനിടെ കണക്കിന് വിമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശബരിമല ആയുധമാക്കി കേരളം പിടിക്കാമെന്ന് നേതാക്കള്‍ വീരവാദം മുഴുക്കുമ്പോഴും എങ്ങനെ, എത്ര സീറ്റുകള്‍ എത്ര വോട്ടുകള്‍ തുടങ്ങി ഒന്നിനെ കുറിച്ചും നേതാക്കള്‍ക്ക് ധാരണയില്ലെന്ന് ബോധ്യമായതോടെയാണ് അധ്യക്ഷന്‍ നേതാക്കളെ വിറപ്പിച്ചത്. ഇതോടെ നേതാക്കളെ ഉപദേശിച്ച അധ്യക്ഷന്‍ കേരളം പിടിക്കാനുള്ള ചില ഫോര്‍മുലയും നേതാക്കളോട് പങ്കുവെച്ചത്രേ. അത് ഇങ്ങനെ

 നാല് സീറ്റുകള്‍

നാല് സീറ്റുകള്‍

ശബരിമല അനുകൂല സാഹചര്യമാണ് കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഇത്തവണ അക്കൗണ്ട് തുറക്കാന്‍ ആകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. കുറഞ്ഞത് നാല് സീറ്റുകള്‍ എങ്കിലും നേടണമെന്നതാണ് പാര്‍ട്ടി കണക്കുകൂട്ടല്‍.

 പ്രതീക്ഷ ഇങ്ങനെ

പ്രതീക്ഷ ഇങ്ങനെ

ആദ്യമായി ബിജെപിക്ക് എംഎല്‍എ ലഭിച്ച തിരുവനന്തപുരത്ത് നിന്ന് ഇത്തവണ ഒരു എംപിയെ കൂടി ലഭിക്കുമെന്ന് പാര്‍ട്ടി കണക്കാക്കുന്നുണ്ട്. ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ടയിലും തൃശ്ശൂരിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്.

 വാളെടുത്ത് അമിത് ഷാ

വാളെടുത്ത് അമിത് ഷാ

കഴിഞ്ഞ ദിവസം പാലക്കാട് എത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേതാക്കളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ എത്ര സീറ്റുകള്‍ എങ്ങനെ നേടും എന്ന അധ്യക്ഷന്‍റെ ചോദ്യത്തിന് മുന്നില്‍ നേതാക്കള്‍ക്ക് മൗനമായിരുന്നു ഉത്തരം. ഇതോടെ കേരളം പിടിക്കാന്‍ ചില ചാണക്യ തന്ത്രങ്ങളും അമിത് ഷാ നിര്‍ദ്ദേശിച്ചത്രേ.

 ഒന്നരലക്ഷം വോട്ട്

ഒന്നരലക്ഷം വോട്ട്

കേരളത്തില്‍ ഇതുവരെ ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഒന്നര ലക്ഷം വോട്ട് അധികമായി പിടിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദ്ദേശം.

 ആര്‍എസ്എസിനെ അനുസരിക്കണം

ആര്‍എസ്എസിനെ അനുസരിക്കണം

നിലവില്‍ ആര്‍എസ്എസിനാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതല. അതില്‍ ബിജെപി നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. എന്നാല്‍ അതൃപ്തികള്‍ മാറ്റിവെച്ച് ആര്‍എസ്എസ് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ നേതാക്കളോട് ഷാ കര്‍ശനമായി നിര്‍ദ്ദേശിച്ചു.

 ആദ്യം ഇവര്‍

ആദ്യം ഇവര്‍

സാധാരണ പ്രചരണങ്ങളിലൂടെ കേരളത്തില്‍ വോട്ട് പെട്ടിയിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ കണ്ണ് പതിയേണ്ട പ്രധാന വിഭാഗം മത്സ്യത്തൊഴിലാളികളായിരിക്കണമെവന്നായിരുന്നത്രേ ഷായുടെ നിര്‍ദ്ദേശം.

 മത്സ്യതൊഴിലാളികളെ

മത്സ്യതൊഴിലാളികളെ

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പരമാവധി പ്രചരണം നടത്തണം.അവരുടെ ജാതിയോ മതമോ പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികളെ കുറിച്ച് അവരെ കൂടുതല്‍ ബോധ്യപ്പെടുത്തണം.

 കര്‍ഷകരും

കര്‍ഷകരും

നേരത്തേ കൃഷി വകുപ്പിന്‍റെ ഭാഗമായിരുന്നു ഫിഷറീസും. എന്നാല്‍ മോദി സര്‍ക്കാര്‍ ഫിഷറീസിനായി പ്രത്യേകം വകുപ്പ് അനുവദിച്ചു. മത്സ്യതൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്. സര്‍ക്കാര്‍ ഈ വിഭാഗത്തെ പരിഗണിക്കുന്നുണ്ടെന്ന് അവര്‍ക്കിടയില്‍ പ്രചരണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

 കാര്‍ഷിക പദ്ധതികള്‍

കാര്‍ഷിക പദ്ധതികള്‍

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞുപിടിച്ചും അവര്‍ക്കിടയില്‍ പ്രചരണം ശക്തമാക്കണമെന്നും ഷാ നിര്‍ദ്ദേശിച്ചു. കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലണം. കാര്‍ഷിക പദ്ധതികള്‍ വിശദീകരിച്ച് നല്‍കണം.

 ഗുണഭോക്താക്കള്‍

ഗുണഭോക്താക്കള്‍

അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇതിന്‍റെ ഗുണഭോക്താക്കളെ കണ്ടുപിടിച്ച് അവരെ സഹായിക്കണമെന്നും ഷാ നിര്‍ദ്ദേശിച്ചു.

 10 പരിപാടികള്‍

10 പരിപാടികള്‍

കൂടാതെ ഓരോ മണ്ഡലത്തിലും പ്രത്യേകം പത്ത് പരിപാടികള്‍ എങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തണമെന്നും ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും ഷാ നിര്‍ദ്ദേശിച്ചു. അതേസമയം മാര്‍ച്ച് ആദ്യവാരത്തോടെയാകും ബിജെപിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കുകയെന്നാണ് വിവരം . ബിഡിജെഎസുമായുളള ചര്‍ച്ചകളും നടന്ന് കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+