കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റപ്പെട്ട് ഷെയിന്‍;മോഹന്‍ലാലും കൈയ്യൊഴിഞ്ഞോ? നിലപാട് വ്യക്തമാക്കി 'അമ്മ'

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Shane Nigam's Issue Gets More Critical Because Of AMMA's Stance | Oneindia Malayalam

കൊച്ചി: ഷെയിന്‍ നിഗം വിവാദം വേഗത്തില്‍ ഒത്തുതീര്‍പ്പില്‍ എത്തിയേക്കിയില്ലെന്ന് സൂചന. ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ ഷെയിന്‍ വീണ്ടും നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. തങ്ങളെ മനോരോഗികള്‍ എന്ന് വിളിച്ച നടനോട് ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് സിനിമാ നിര്‍മ്മാതാക്കളുടെ നിലപാട്.

ഇതര ഭാഷാ ചിത്രങ്ങളില്‍ നിന്ന് ഷെയിനിനെ വിലക്കാനും താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതോടെ വിവാദത്തില്‍ താന്‍ മാപ്പ് പറയുകയാണെന്ന് വ്യക്തമാക്കി ഷെയ്നും രംഗത്തെത്തി. എന്നാല്‍ ഫേസ്ബുക്കിലൂടെയുള്ള ഖേദപ്രകടനം അംഗീകരിക്കാനാകില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. ഇപ്പോഴിതാ ഷെയിനിനെതിരെ അഭിനേതാക്കളുടെ സംഘടന അമ്മയും രംഗത്തെത്തിയിരിക്കുകയാണ്.

 ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ

ചലച്ചിത്ര മേളയ്ക്കിടെ ഷെയിന്‍ നിഗം നിര്‍മ്മാതാക്കള്‍ക്കെതിരെ വീണ്ടും രംഗത്തെത്തിയതാണ് നിര്‍മ്മാതാക്കളെ ചൊടിപ്പിച്ചത്. അമ്മയുടേയും സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടേയും നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു ഷെയിനിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരായ പരാമര്‍ശം.

 മനോരോഗ പരമാര്‍ശം

മനോരോഗ പരമാര്‍ശം

നിര്‍മ്മാതാക്കള്‍ പറയുന്നത് മുഴുവന്‍ നമ്മള്‍ റേഡിയോ പോലെ കേള്‍ക്കണം. നമ്മള്‍ക്ക് അങ്ങോട്ട് പറയാന്‍ സാധിക്കില്ല. ഇനി അവര്‍ പറയുന്നത് കേട്ടാല്‍ പിന്നീട് അവര്‍ പത്രസമ്മേളനം വിളിച്ചൊരു ഖേദം പ്രകടിപ്പിക്കും. അവര്‍ക്ക് മനോവിഷമമല്ല മനോരോഗമാണോയെന്നും ഷെയിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച്.

 ഇതരഭാഷകളിലും

ഇതരഭാഷകളിലും

ഇതോടെ ഷെയിനുമായി ഇനി യാതൊരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ നിന്ന് ഉള്‍പ്പെടെ താരത്തെ വിലക്കണമെന്ന് ആശ്യപ്പെട്ട് കേരള ഫിംലിം ചേംബറിന് കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് മറ്റ് ഭാഷകളിലും ഷെയിനിന് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ഫിലിം ചേംബര്‍ വ്യക്തമാക്കി.

 7 കോടി നഷ്ടപരിഹാരം

7 കോടി നഷ്ടപരിഹാരം

മാത്രമല്ല കുര്‍ബാനി, വെയില്‍, ഉല്ലാസം എന്നീ മൂന്ന് ചിത്രങ്ങളുടേയും നഷ്ടപരിഹാരമായ 7 കോടി ഷെയിനില്‍ നിന്ന് ആവശ്യപ്പെട്ട് നടനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. അതിനിടെയാണ് വിഷയത്തില്‍ ഖേദ പ്രകടനവുമായി ഷെയിന്‍ രംഗത്തെത്തിയത്.

 ഖേദപ്രകടനം

ഖേദപ്രകടനം

തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും മുഴുവന്‍ നിര്‍മ്മാതാക്കളെയും താന്‍ അപമാനിക്കുന്ന രീതിയിലാണ് തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഷെയിന്‍ നിഗം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു ഷെയിനിന്‍റെ ഖേദപ്രകടനം.

 നിലപാട് മാറ്റും

നിലപാട് മാറ്റും

എന്നാല്‍ ഫേസ്ബുക്കിലൂടെയുള്ള മാപ്പ് പറച്ചില്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളത്. ഫിലിം ചേംബറും നടനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി.ഫേസ്ബുക്കിലൂടെയുള്ള നിലപാട് ഷെയിന്‍ എപ്പോള്‍ വേണമെങ്കിലും മാറ്റുമെന്നും അതുകൊണ്ട് വിലക്ക് നടപടികളുമായി മുന്നോട്ട് പോകാനുമാണ് തങ്ങളുടെ തിരുമാനമെന്നും ഫിലിം ചേബറും വ്യക്തമാക്കി.

 തിടുക്കപ്പെടേണ്ട

തിടുക്കപ്പെടേണ്ട

അതിനിടെ ഇനി തിടുക്കത്തില്‍ തിരുമാനം വേണ്ടെന്ന നിലപാടിലാണ് അഭിനേതാക്കളുടെ സംഘടനയായ അമ്മ. ഈ മാസം 22 ന് ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. അതിന് ശേഷം മാത്രം മതി തിരുമാനമെന്നാണ് സംഘടനയുടെ നിലപാട്.

 ലാലിന്‍റെ നിര്‍ദ്ദേശം

ലാലിന്‍റെ നിര്‍ദ്ദേശം

നേരത്തേ വിവാദത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് അമ്മ ഭാരവാഹികള്‍ക്ക് പ്രസിഡന്‍റ് മോഹന്‍ലാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സിനിമ ചിത്രീകരണ തിരക്കിലാണ് ലാല്‍. നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയിന്‍ വീണ്ടും രംഗത്തെത്തിയത് അമ്മ നേതൃത്വത്തിനുള്ളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

 തയ്യാറാകുമോ

തയ്യാറാകുമോ

അതേസമയം രണ്ട് തവണ നടന് വേണ്ടി ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി അമ്മ മുന്നോട്ട് പോയിട്ടും ഷെയിനിന്‍റെ ഭാഗത്ത് നിന്നുണ്ടായ നിലപാട് താരസംഘടനയിലെ ഭാരവാഹികള്‍ക്കിടയില്‍ അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും ഷെയിനിന് വേണ്ടി സംഘടന നിര്‍മ്മാതാക്കളോട് ചര്‍ച്ചയ്ക്ക് തയ്യാറാകുമോയോന്ന് കണ്ടറിയേണ്ടതുണ്ട്.

 ഇടഞ്ഞ് തീയറ്റര്‍ സംഘടന

ഇടഞ്ഞ് തീയറ്റര്‍ സംഘടന

അതിനിടെ ഷെയിനിനെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയും രംഗത്തെത്തി. ഷെയിനിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഉത്തരവാദിത്തമില്ലായ്മയാണെന്നും മൂന്ന് സിനിമകള്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടാക്കിയതില്‍ ന്യായീകരണമില്ലെന്നും ഫിയോഗ് ജനറല്‍ സെക്രട്ടറി എംസി ബോബി പറഞ്ഞതായി ദി ക്യൂ റിപ്പോര്‍ട്ട് ചെയ്തു.

 എന്ത് പറയും

എന്ത് പറയും

ഷൂട്ടിങ്ങ് പൂര്‍ത്തീകരിക്കാത്ത വെയില്‍, കുര്‍ബാനി സിനിമകള്‍ പൂര്‍ത്തീകരിക്കാതിരിക്കാത്തതില്‍ ഷെയിന്‍ പറയുന്ന വാദങ്ങള്‍ അംഗീകരിച്ചാല്‍ തന്നെ ചിത്രീകരണം ‌പൂര്‍ത്തിയാക്കിയ ഉല്ലാസത്തിന്‍റെ കാര്യത്തില്‍ എന്താണ് പറയാന്‍ ഉള്ളതെന്നും തീയറ്റര്‍ ഉടമകള്‍ ചോദിച്ചതായി ദി ക്യൂവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഷെയിന്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ ഒരു മണിയാവും, സ്വയം ന്യായീകരിക്കാനാണ് കുറ്റം പറയുന്നത്''ഷെയിന്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ ഒരു മണിയാവും, സ്വയം ന്യായീകരിക്കാനാണ് കുറ്റം പറയുന്നത്'

'പാര്‍വ്വതി മാഫിയ സംഘത്തിന്‍റെ വലയില്‍, താനുമായി പ്രണയത്തില്‍';/യുവാവിനെ പോലീസ് പൂട്ടി'പാര്‍വ്വതി മാഫിയ സംഘത്തിന്‍റെ വലയില്‍, താനുമായി പ്രണയത്തില്‍';/യുവാവിനെ പോലീസ് പൂട്ടി

English summary
AMMA about Shane Nigam controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X