കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖിനെതിരെ അമ്മയിലെ അംഗങ്ങള്‍.... വ്യക്തി താല്‍പര്യങ്ങള്‍ക്കായി സംഘടനയെ ദുരുപയോഗം ചെയ്തു

Google Oneindia Malayalam News

Recommended Video

cmsvideo
സിദ്ദിഖ് ഇറങ്ങിയത് ദിലീപ് പക്ഷം ചേർന്ന്! | Oneindia Malayalam

കൊച്ചി: അമ്മയിലെ പോര് വീണ്ടും ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനമാണ് പ്രശ്‌നം രൂക്ഷമാക്കിയിരിക്കുന്നത്. സിദ്ദിഖ് സംഘടനയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഈ തീരുമാനങ്ങള്‍ എടുത്തെന്നും തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്നുമാണ് വിലയിരുത്തല്‍. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ സിദ്ദിഖിനെതിരെ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ്.

അതേസമയം സംഘടനയിലെ ഭൂരിപക്ഷ വിഭാഗം സിദ്ദിഖിനെതിരാണ്. ഇതോടെ ജഗദീഷ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതോടെ അമ്മയിലെ പ്രശ്‌നങ്ങള്‍ അടുത്തൊന്നും അവസാനിക്കില്ലെന്നാണ് മനസ്സിലാവുന്നത്. സംഘടനയില്‍ പിടിമുറുക്കാനുള്ള ദിലീപ് വിഭാഗത്തിന്റെ നീക്കങ്ങളാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ രാജി സന്നദ്ധത അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ദിലീപ് വിഭാഗവുമായി പോരാടാന്‍ തന്നെയാണ് മോഹന്‍ലാലിന്റെ തീരുമാനം.

സിദ്ദിഖ് അമ്മയുടെ വക്താവല്ല

സിദ്ദിഖ് അമ്മയുടെ വക്താവല്ല

സിദ്ദിഖ് അമ്മയുടെ വക്താവല്ലെന്ന് സംഘടനാ നേതൃത്വം തുറന്നുപറയുന്നു. അദ്ദേഹത്തെ കാര്യങ്ങള്‍ പറയാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്. കഴിഞ്ഞ ദിവസം സിദ്ദിഖ് അമ്മയുടെ പേരില്‍ നടത്തിയ വാര്‍ത്താസമ്മേളനം സംഘടനയുടെ അറിവോയല്ലെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു. സംഘടനയുടെ വക്താവ് ജഗദീഷ് ആണ് വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിദ്ദീഖ് സംഘടനയെ ദുരുപയോഗിച്ചു എന്നാണ് ഇവരുടെ വാദം.

 ആര് കുടുങ്ങും?

ആര് കുടുങ്ങും?

അമ്മയ്ക്കുള്ളില്‍ പ്രശ്‌നം ഇതോടെ പരസ്യമായിരിക്കുകയാണ്. സിദ്ദീഖ് സംഘടനയില്‍ ഒറ്റപ്പെടുത്തുന്നതായിട്ടാണ് സൂചന. ദിലീപ് പക്ഷം വിചാരിച്ച രീതിയില്‍ അല്ല കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദിഖ് ദിലീപിനെതിരെയാണ് മൊഴി നല്‍കിയതെന്ന കാര്യവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ സിദ്ദിഖ് ദിലീപ് പക്ഷവുമായി ഇടയാനാണ് സാധ്യത.

 പ്രതിച്ഛായ മോശമാക്കി

പ്രതിച്ഛായ മോശമാക്കി

സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ അമ്മയുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് പൊതുവികാരം. വാര്‍ത്താസമ്മേലനം നടത്തുന്നത് മറ്റംഗങ്ങള്‍ അറിഞ്ഞത് ചാനലുകളിലൂടെയാണ്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ അവെയ്‌ലബിള്‍ ഒക്ടോബര്‍ 19ന് യോഗം ചേരുന്നുണ്ട്. ഇക്കാര്യം മോഹന്‍ലാല്‍ അടക്കമുള്ളവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ വിദേശത്തുപോകുന്ന സാഹചര്യത്തില്‍ അടിയന്തര ചര്‍ച്ച നടത്തുന്നത്.

 ജഗദീഷിന്റെ നിലപാട്

ജഗദീഷിന്റെ നിലപാട്

ഡബ്ല്യുസിസിയുമായുള്ള പ്രശ്‌നത്തില്‍ പ്രത്യേക ജനറല്‍ ബോഡി വിളിക്കുമെന്ന നിലപാടിലുറച്ച് ട്രഷറര്‍ ജഗദീഷ് രംഗത്തെത്തിയിരുന്നു. അമ്മയുടെ നിലപാടാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതെന്നും മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് തീരുമാനം അറിയിച്ചതെന്നും ജഗദീഷ് പറഞ്ഞിരുന്നു. ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ജഗദീഷിന്റെ പ്രസ്താവന സിദ്ദിഖ് തള്ളിയതിന് പിന്നാലെയായിരുന്നു മറുപടി വന്നത്.

കുറ്റാരോപിതന്റെ സിനിമാ സെറ്റ്

കുറ്റാരോപിതന്റെ സിനിമാ സെറ്റ്

കുറ്റാരോപിതനായ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പത്രസമ്മേളനം വിളിച്ചുചേര്‍ത്തതിലെ ഉദ്ദേശ ശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപ്പറയാന്‍ സാധിക്കില്ലെന്ന് ജഗദീഷ് തുറന്നടിച്ചു. ഇക്കാര്യം വളരെ സ്‌ട്രെയിഞ്ച് ആണ്. നമ്മുടെ പ്രസ് റിലീസില്‍ ആരോപണ വിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നൊന്നും പറയുന്നില്ല. ധാര്‍മികതയിലൂന്നി തീരുമാനം എടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. സമൂഹം അത് ആവശ്യപ്പെടുന്നുണ്ട്. ആ ധാര്‍മികത തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണെന്നും ജഗദീഷ് പറഞ്ഞു.

 കടുത്ത അച്ചടക്കലംഘനം

കടുത്ത അച്ചടക്കലംഘനം

സിദ്ദിഖ് കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയത്. ജനറല്‍ ബോഡി ഉടന്‍ വിളിക്കണം എന്നൊന്നും സിദ്ദിഖിന് തീരുമാനിക്കാന്‍ കഴിയില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. പിന്നെ ലളിത ചേച്ചി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത് ആരുടെ അറിവോടും സമ്മതത്തോടയും കൂടിയാണ്. ലളിത ച്ചേച്ചി സംഗീത അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയിരിക്കും. എന്നുവെച്ച് ഇക്കാര്യത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ അമ്മ ചേച്ചിയെ ചുമതലപ്പെടുത്തണമെന്നും ജഗദീഷ് പറഞ്ഞു.

സിദ്ദിഖിന് ഇരട്ടത്താപ്പ്

സിദ്ദിഖിന് ഇരട്ടത്താപ്പ്

ഒരേസമയം ദിലീപിനെ പിന്തുണയ്ക്കുകയും എന്നാല്‍ നടിക്കൊപ്പം നില്‍ക്കുകയുമെന്ന ഇരട്ടത്താപ്പാണ് സിദ്ദീഖ് സ്വീകരിക്കുന്നതെന്ന് വ്യക്തമാണ്. ദിലീപിനെതിരെ സിദ്ദിഖ് നല്‍കിയ മൊഴിയാണ് ഇത് തെളിയിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെന്ന നടി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സിദ്ദിഖ് പോലീസിന് നല്‍കിയ മൊഴി. ഇക്കാര്യം ദിലീപിനോട് ചോദിച്ചപ്പോള്‍ അത് വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ടെന്നുമായിരുന്നു മറുപടി. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞ കാര്യങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് ഈ മൊഴി.

അമ്മയില്‍ ഭിന്നത കടുക്കുന്നു

അമ്മയില്‍ ഭിന്നത കടുക്കുന്നു

സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനത്തോടെ അമ്മയില്‍ പോര് കടുക്കുകയാണ്. ഇതുവരെ മൗനം പാലിച്ച മോഹന്‍ലാല്‍ ദിലീപ് വിഭാഗത്തിനെതിരെ പോരാടാനുള്ള നീക്കത്തില്‍. ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തെ മോഹന്‍ലാല്‍ വിമര്‍ശന സ്വഭാവത്തോടെയാണ് എടുത്തത്. എന്നാല്‍ ഇത് മറുപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അവെയ്ബലബില്‍ യോഗതത്തില്‍ നടിമാരുമായി ചര്‍ച്ച വേണമെന്ന നിലപാടായിരിക്കും മോഹന്‍ലാല്‍ സ്വീകരിക്കുക. ദിലീപിനെ പുറത്താക്കുന്നതിനായി അടിയന്തര യോഗം ചേരാനും സാധ്യതയുണ്ട്.

 മോഹന്‍ലാലിനെ വീഴ്ത്താന്‍ നീക്കം

മോഹന്‍ലാലിനെ വീഴ്ത്താന്‍ നീക്കം

സിദ്ദിഖിനെ ഉപയോഗിച്ച് നടിമാരെ പുറത്താക്കാനായിരുന്നു ദിലീപ് പക്ഷത്തിന്റെ നീക്കം. എന്നാല്‍ സിദ്ദിഖിനെ പരസ്യമായി തന്നെ അമ്മയിലെ അംഗങ്ങളും മോഹന്‍ലാലും തള്ളിയതോടെ ഈ നീക്കം തല്‍ക്കാലം അവസാനിച്ചിരിക്കുകയാണ്. അമ്മയുടെ നേതൃത്വം പിടിച്ചെടുക്കാനാണ് ദിലീപ് പക്ഷത്തിന്റെ തീരുമാനം. ഇതിന് മുമ്പ് മോഹന്‍ലാലിനെ പുറത്താക്കാനായിരുന്നു നീക്കം. തുടര്‍ന്ന് സിദ്ദിഖിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ സിദ്ദിഖിന്റെ മൊഴി ഈ നീക്കങ്ങളെ മുഴുവന്‍ തകര്‍ക്കുന്നതാണ്.

 രാജിവെക്കുമോ?

രാജിവെക്കുമോ?

മോഹന്‍ലാല്‍ രാജിവെക്കുമോ എന്നതിന് പ്രസക്തിയില്ലെന്നാണ് സൂചന. അദ്ദേഹം തുടരുമെന്ന വാശിയിലാണ്. അമ്മ നടക്കുന്ന പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരത്തിനായുള്ള ഷോയ്ക്ക് ശേഷം പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവെക്കുമെന്നായിരുന്നു സൂചന. സിദ്ദിഖ് പ്രസിഡന്റാവുന്നത് വഴി മമ്മൂട്ടി പക്ഷത്തിന്റെ പിന്തുണയും നേടാനാവുമെന്ന് ദിലീപ് പക്ഷം കണക്കുകൂട്ടിയിരുന്നു.. സിദ്ദിഖുമായി വ്യക്തി ബന്ധം സൂക്ഷിക്കുന്നവരാണ് മമ്മൂട്ടി പക്ഷം. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയസൂര്യ, ആസിഫ് അലി, സുധീര്‍ കരമന, എന്നിവര്‍ അടിയന്തര ജനറല്‍ ബോഡി വിളിക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ആരോപണം ഉന്നയിച്ചത് മഞ്ജു, സംഘടന തുടങ്ങിയത് മഞ്ജു, മുഖ്യമന്ത്രിയെ കണ്ടത് മഞ്ജു... പക്ഷേ, ഒടുവിൽആരോപണം ഉന്നയിച്ചത് മഞ്ജു, സംഘടന തുടങ്ങിയത് മഞ്ജു, മുഖ്യമന്ത്രിയെ കണ്ടത് മഞ്ജു... പക്ഷേ, ഒടുവിൽ

ശ്രീധരന്‍പിള്ള ശഠന്‍ ആണോ... ബിജെപിയെ പൊളിച്ചടുക്കിയ ചോദ്യങ്ങളുമായി തോമസ് ഐസക്ക്ശ്രീധരന്‍പിള്ള ശഠന്‍ ആണോ... ബിജെപിയെ പൊളിച്ചടുക്കിയ ചോദ്യങ്ങളുമായി തോമസ് ഐസക്ക്

English summary
amma against siddique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X