കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത പ്രാതിനിധ്യത്തിന് ഭേദഗതികളുമായി 'അമ്മ', എതിര്‍പ്പുമായി ഡബ്ല്യുസിസി, ഇറങ്ങിപ്പോക്ക്

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ വാര്‍ഷിക പൊതുയോഗം ഭരണഘടന ഭേദഗതികള്‍ അംഗീകരിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാക്കിയ ഭേദഗതികളാണ് ജനറല്‍ ബോഡി അംഗീകരിച്ചത്. വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു ഭേദഗതികള്‍ അംഗീകരിച്ചത്.

സംഘടനയുടെ ജനറല്‍ ബോഡി യോഗം അവസാനിക്കുന്നതിന് മുമ്പായി രേവതിയും പാര്‍വ്വതിയും ഇറങ്ങിപ്പോയി. എന്നാല്‍ ഇത് യോഗ തീരുമാനവുമായി ബന്ധപ്പെട്ടല്ലെന്നാണ് വിശദീകരണം.

താരസംഘടനയില്‍ നിന്ന് രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നേരത്തെ പറഞ്ഞ തീരുമാനത്തിലും മാറ്റമുണ്ടായിട്ടില്ല. ഭേദഗതികള്‍ക്കെതിരെ അതി രൂക്ഷമായാണ് രേവതിയും പാര്‍വ്വതിയും ആഞ്ഞടിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ആയിരുന്നു താരസംഘടനയില്‍ ഭരണഘടന ഭേദഗതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്.

സ്ത്രീ പ്രാതിനിധ്യം

സ്ത്രീ പ്രാതിനിധ്യം

സംഘടനയില്‍ വനിത പ്രാതിനിധ്യം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് എഎംഎംഎ ഭരണഘടന ഭേദഗതി കൊണ്ടുവന്നത്. വൈസ് പ്രസിഡന്റ് അടക്കം ഏറ്റവും കുഞ്ഞത് അഞ്ച് സ്ഥാനങ്ങള്‍ വനിതകള്‍ക്കായി നല്‍കണം എന്നതായിരുന്നു പ്രധാന ഭേദഗതികളില്‍ ഒന്ന്. ഇത് അംഗീകരിക്കുകയും ചെയ്തു.

രാജിവച്ചവരെ തിരിച്ചെടുക്കാന്‍

രാജിവച്ചവരെ തിരിച്ചെടുക്കാന്‍

സംഘടനയില്‍ നിന്ന് രാജിവച്ച് പോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ഉപാധികളായിരുന്നു മറ്റൊരു ഭേഗതി. രാജിവച്ച് പോയവര്‍ തിരികെ എത്താന്‍ കത്ത് നല്‍കണം എന്നും അത് പരിശോധിച്ച് തീരുമാനം എടുക്കണം എന്നും ആണ് ഭേഗദതിയില്‍ ഉള്ളത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെയുള്ളവരുടെ രാജി താരസംഘടനയിലും പൊതുസമൂഹത്തിലും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

ക്രിമിനല്‍ കേസുള്ളവര്‍

ക്രിമിനല്‍ കേസുള്ളവര്‍

സംഘടനയിലെ അംഗങ്ങള്‍ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ എന്ത് നടപടി സ്വീകരിക്കണം എന്നതും ഭേദഗതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ താര സംഘടന പുറത്താക്കിയിരുന്നു. എന്നാല്‍ അതിന് സാധുതയില്ലെന്നായിരുന്നു പിന്നീട് സിദ്ദിഖ് അടക്കമുള്ളവര്‍ വാദിച്ചത്. ഇക്കാര്യത്തിലും വ്യക്തത വരുത്തുന്നതാണ് ഭേദഗതി.

കടുത്ത എതിര്‍പ്പുമായി ഡബ്ല്യുസിസി

കടുത്ത എതിര്‍പ്പുമായി ഡബ്ല്യുസിസി

സംഘടനയുടെ ഭരണഘടനയില്‍ കൊണ്ടുവന്ന ഭേദഗതികളെ അതി ശക്തമായാണ് ഡബ്ല്യുസിസി അംഗങ്ങളായ രേവതിയും പാര്‍വ്വതി തെരുവോത്തും എതിര്‍ത്തത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അവതരിപ്പിച്ച കരട് ഭേദഗതി ജനാധിപത്യ വിരുദ്ധമാണെന്നും യുക്തിയില്ലാത്തത് ആണെന്നും ഇരുവരും പറഞ്ഞു. എന്നാല്‍ ഡബ്ല്യുസിസിയുടെ എതിര്‍പ്പിനെ മറികടന്ന് ഭൂരിപക്ഷം അംഗങ്ങളും ഭേദഗതികള്‍ അംഗീകരിക്കുകയായിരുന്നു.

കണ്ണില്‍ പൊടിയിടാന്‍

കണ്ണില്‍ പൊടിയിടാന്‍

ഇപ്പോള്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഒന്നും തന്നെ സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതല്ലെന്നാണ് ഡബ്ല്യുസിസിയുടെ ആരോപണം. നടി ആക്രമിക്കപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരു നിര്‍ദ്ദേശവും ഭേദഗതിയില്‍ ഇല്ലെന്നാണ് ആരോപണം. സ്ത്രീകളുടെ ജോലി സുരക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ ഭേദഗതികള്‍ മാറ്റണം എന്നായിരുന്നു ഡബ്ല്യുസിസിയുടെ ആവശ്യം.

 ഇറങ്ങിപ്പോക്ക്

ഇറങ്ങിപ്പോക്ക്

യോഗം അവസാനിക്കുന്നതിന് മുമ്പായി രേവതി ഇറങ്ങിപ്പോയി. തൊട്ടുപിറകേ പാര്‍വ്വതിയും പുറത്തേക്കിറങ്ങി. ഭേദഗതികള്‍ വോട്ടിനിടുന്നതിന് മുമ്പായിരുന്നു ഇത്. രേവതിയുടെ വിമാനത്തിന് സമയം ആയതിനാല്‍ ആണ് യോഗം തീരും മുമ്പേ ഇറങ്ങിയത് എന്നാണ് പാര്‍വ്വതി പിന്നീട് വിശദീകരിച്ചത്.

English summary
AMMA annual general body passes constitutional amendments, amidst protest of WCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X