Get Updates
Get notified of breaking news, exclusive insights, and must-see stories!

'മറ്റ് നടൻമാർ കളിക്കാത്തതെന്താണ്?, അമ്മ-സിസിഎൽ വിവാദത്തിലെ സത്യം'; അർജ്ജുൻ നന്ദകുമാർ പറയുന്നു

സ്‌ട്രൈക്കേഴ്‌സിന്റെ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനായ മോഹൻലാൽ തത്സ്ഥാനത്ത് നിന്ന് മാറുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്

 arjun-1677734265.jpg -P

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന്റെ വളരെ ദയനീയ തിരിച്ചടി നേരിടുന്നതിനിടെയാണ് ടീമുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ രംഗത്തെത്തിയത്. സ്‌ട്രൈക്കേഴ്‌സിന്റെ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനായ മോഹൻലാൽ തത്സ്ഥാനത്ത് നിന്ന് മാറുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. സിസിഎൽ മാനേജ്മെന്റുമായുള്ള തർക്കമാണ് തീരുമാനത്തിന് പിന്നിലെന്നാണ് സംഘടന പറയുന്നത്. അതേസമയം ഇപ്പോഴിതാ ഇത് സംബന്ധിച്ചുയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സിസിഎൽ ടീം അംഗവുമായ അര്‍ജ്ജുൻ നന്ദകുമാര്‍. അർജുന്റെ ഫേസ്ബുക്ക് കുറിപ്പ്.

സി സി എൽ വിവാദത്തിലെ പ്രതികരണം

സി സി എൽ വിവാദത്തിലെ പ്രതികരണം


ഈ പോസ്റ്റ് CCLനെ പറ്റി ഉള്ളതാണ്..അതിനെ പറ്റി അറിയാൻ താത്പര്യം ഉള്ളവർ മാത്രം വായിക്കുക Celebrity Cricket league ടൂർണമെന്റ് ഫെബ്രുവരി 18 നു തുടങ്ങിയ കാര്യം കുറച്ചു പേരെങ്കിലും അറിഞ്ഞു കാണുമല്ലോ..മലയാളത്തിന്റെ ടീമായ Kerala Strikerട 2012 തൊട്ടുള്ള എല്ലാ സീസണിലും പങ്കെടുക്കുന്നുണ്ട്..ഇതുമായി ബന്ധപ്പെട്ട് കുറച്ചു വിവാദങ്ങളും ടീമിന്റെ പ്രകടനത്തെയും ടീം സെലക്ഷനെയും സംബന്ധിച്ചും ഒരുപ്പാട് മെസേജസും കുറച്ചു അഭിപ്രായങ്ങളും കണ്ടു..2013 തൊട്ടു ഈ ടീമിലെ ഒരു അംഗം എന്ന നിലയിൽ എനിക്ക് അറിയാവുന്നതും മനസ്സിലായതുമായ കുറച്ചു കാര്യങ്ങൾ നിങ്ങളോട് പങ്കു വെക്കണം എന്നു തോന്നി..ചോദ്യോത്തരങ്ങൾ ആയി തന്നെ അറിയിക്കാം എന്നു കരുതുന്നു.

ഒരുപാട് ചാരിറ്റി പ്രോഗാമുകൾ നടക്കുന്നുണ്ട്

ഒരുപാട് ചാരിറ്റി പ്രോഗാമുകൾ നടക്കുന്നുണ്ട്

1. എന്തിനാണ് CCL...ഇതു കൊണ്ടു സമൂഹത്തിനു എന്തു ഗുണം?
Ans : സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന നടൻമാരുടെ ക്രിക്കറ്റ് ടൂർണമെന്റാണു CCL. പ്രൊഫഷണൽ അല്ലാ.തികച്ചും Entertainment ആണു ഉദേശം...ഒരുപ്പാട് ചാരിറ്റി പ്രോഗാമുകൾ നടക്കുന്നുണ്ട്.CCL official site നോക്കാവുന്നത് ആണ്.

കുറച്ചു കളിക്കാർ എന്തുകൊണ്ട് ഇപ്പോൾ ടീമിൽ ഇല്ല

കുറച്ചു കളിക്കാർ എന്തുകൊണ്ട് ഇപ്പോൾ ടീമിൽ ഇല്ല


2. നേരത്തെ ഉണ്ടായിരുന്ന കുറച്ചു കളിക്കാർ എന്തുകൊണ്ട് ഇപ്പോൾ ടീമിൽ ഇല്ല?
Ans: പ്രൊഫഷണൽ ക്രിക്കറ്റിങ്ങ് ചരിത്രം ഉള്ളവർക്ക് (excluded U19) കളിക്കാൻ പറ്റില്ലാ.അതുകൊണ്ട് CCL അവർക്ക് വിലക്കേർപ്പെടുത്തി..എല്ലാ ടീമിലും ഇതു പോലെ വിലക്കുകൾ ഉണ്ട്. 3. ബാക്കിയുള്ള നടൻമാർ എന്തു കൊണ്ടു കളിക്കുന്നില്ല?
Ans : അവരുടെ തിരക്കുകൾ കൊണ്ടും താൽപര്യം കൊണ്ടുമാകും..എല്ലാർക്കും തുല്യ അവസരമാണുള്ളത്.
Available ആയിട്ടുള്ള ബെസ്റ്റ ടീം ആണു ഇപ്പോൾ ഉള്ളത്..Shooting തിരക്കിന്റെ ഇടയിൽ ആണു അധികം ആളുകളും CCL കളിക്കുന്നത്.

ഭൂരിപക്ഷവും അമ്മ അംഗങ്ങൾ ആണ്

ഭൂരിപക്ഷവും അമ്മ അംഗങ്ങൾ ആണ്


4. AMMA association issue ?
Ans: ഞാൻ AMMA & C3 (Celebrity cricket club ) അംഗം ആണു. C3 അംഗങ്ങൾ ഭൂരിപക്ഷവും AMMA അംഗങ്ങൾ ആണു. Kerala strikers Franchise ഈ വർഷത്തെ contract C3 യുമായി ആണു പുതുക്കിയത്.അതു കൊണ്ട് ആണ് AMMA Kerala strikers ഈ വർഷം C3 Kerala strikers ആയത്.വേറെ എന്തെങ്കിലും പ്രശ്നം ഉളളതായി ഒരു സാധാരണ അംഗം എന്ന നിലയിൽ അറിവില്ല.

തോൽവി കാണുന്നവരുടെ അത്ര വേദനയും നിരാശയും

തോൽവി കാണുന്നവരുടെ അത്ര വേദനയും നിരാശയും



ഇതുവരെ ഉള്ള റിസൽട്ടൽ ടീമും നിരാശരാണ്...തോൽവി കാണുന്നവരുടെ അത്ര വേദനയും നിരാശയും ഒരു പക്ഷേ അതിൽ കൂടുതൽ തോൽക്കുന്നവർക്കു തന്നെ ആകുമെന്നു തോന്നുന്നു. മലയാളത്തിനെയും നമ്മുടെ നാടിനെയും പ്രതിനിധാനം ചെയ്യാൻ കിട്ടുന്ന ഈ അവസരം അഭിമാനത്തോട് ആണു കാണുന്നത്.പരിശ്രമം തുടരും..എപ്പോഴും കൂടെ നിന്നിട്ടുള്ള എല്ലാവർക്കും നന്ദി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+