അടിതുടര്ന്നാല് മോഹന്‍ലാല്‍ രാജിവയ്ക്കും? വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത് സൂചനയോ മുന്നറിയിപ്പോ?
കൊച്ചി: താരസംഘടനയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്നങ്ങളും അതേ തുടര്‍ന്ന് താരസംഘടനയിലെ അംഗങ്ങള്‍ പരസ്പരം നടത്തിയ വിഴുപ്പലക്കലും മോഹന്‍ലാലിനെ അസംതൃപ്തനാക്കുന്നു എന്ന് സൂചന. കാര്യങ്ങള്‍ ഈ നിലയ്ക്കാണ് പോകുന്നത് എങ്കില്‍ മോഹന്‍ലാല്‍ താരസംഘടനയുടെ അധ്യക്ഷസ്ഥാനം രാജിവച്ചേക്കും എന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
താരസംഘടനയുടെ പേരില്‍ താന്‍ എന്തിന് അടികൊള്ളണം എന്ന ചോദ്യം മോഹന്‍ലാല്‍ ചോദിച്ചത് ഈ അസംതൃപ്തിയുടെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തല്‍. എല്ലാവര്ക്കും തന്നെ വേണം എന്ന് തോന്നിയാല്‍ നില്ക്കും. എല്ലാവര്ക്കും പിറകേ താന്‍ പോവില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാലിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ആയിരുന്നു ഉയര്‍ന്നിരുന്നത്. ഇതിനെ പ്രതിരോധിച്ചുകൊണ്ടാണ് സിദ്ദിഖും ജഗദീഷും ഒക്കെ രംഗത്ത് വന്നത്. എന്നാല്‍ അത് ആത്യന്തികമായി മോഹന്‍ലാലിന് തന്നെ തിരിച്ചടിയാവുകയായിരുന്നു.

മോഹന്‍ലാലിനെതിരെ
താരസംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ മോഹന്‍ലാലിനെ ലക്ഷ്യം വച്ചായിരുന്നു ഡബ്ല്യുസിസിയുടെ ആരോപണം. മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തേില് തങ്ങളെ 'നടിമാര്‍' എന്ന് വിശേഷിപ്പിച്ചതില്‍ കടുത്ത പ്രതിഷേധം ആയിരുന്നു രേവതിയും പത്മപ്രിയയും പാര്‍വ്വതിയും ഉന്നയിച്ചത്.

അതില്‍ മാറ്റമില്ല
എന്നാല്‍ അങ്ങനെ വിശേഷിപ്പിച്ചതില്‍ തെറ്റില്ലെന്ന നിലപാടാണ് മോഹന്‍ലാല്‍ വീണ്ടും സ്വീകരിച്ചിരിക്കുന്നത്. നടിമാര്‍ എന്ന് തന്നെ അവരെ വീണ്ടും വിശേഷിപ്പിക്കുകയും ചെയ്തു. ഇത് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കും എന്ന കാര്യവും ഇപ്പോള്‍ ഉറപ്പായിക്കഴിഞ്ഞു.

കുടുങ്ങിയത്....
ജഗദീഷിന്റെ വാര്‍ത്താ കുറിപ്പും സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനവും മോഹന്‍ലാലിന്റെ സമ്മതത്തോടെ ആയിരുന്നു എന്നാണ് രണ്ട് പേരും പറഞ്ഞത്. എന്നാല്‍ നിലപാടുകളുടെ കാര്യത്തില്‍ രണ്ട് പേരും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസവും ഉണ്ടായി. ഇതിന്റെ പേരിലും ക്രൂശിക്കപ്പെട്ടത് മോഹന്‍ലാല്‍ ആയിരുന്നു.

എല്ലാവര്ക്കും വേണമെങ്കില്‍
എല്ലാവര്ക്കും തന്നെ വേണം എന്ന് തോന്നുന്നതിനാല്‍ നില്ക്കുന്നു എന്നാണ് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സംഘടനയെ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ താനും വേണം എന്ന് തോന്നിയാല്‍ മാത്രമേ താന്‍ ഉണ്ടാകൂ എന്നും മോഹന്‍ലാല്‍ പറഞ്ഞു. സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടായാല്‍ പിന്നെ താന്‍ ഈ പദവിയില്‍ ഉണ്ടായിരിക്കില്ല എന്ന വ്യക്തമായ സൂചന തന്നെയാണ് മോഹന്‍ലാല്‍ ഇതുവഴി നല്‍കിയിട്ടുള്ളത്.

അമ്മയുടെ പേരില്‍ മോഹന്‍ലാലിനെ
സംഘടനയുടെ പേരിലുള്ള ആരോപണങ്ങള്‍ തന്നിലേക്ക് ആരോപിക്കപ്പെടുന്നതില്‍ താന്‍ സംപതൃപ്തനല്ല എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. താന്‍ ഇക്കാര്യത്തില്‍ ചീത്തവിളി കേള്‍ക്കേണ്ട ആളല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ തന്നെ ഉത്തരവാദിത്തം പറയേണ്ടേ എന്നായിരുന്നു അപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications