കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിതുടര്‍ന്നാല്‍ മോഹന്‍ലാല്‍ രാജിവയ്ക്കും? വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത് സൂചനയോ മുന്നറിയിപ്പോ?

Google Oneindia Malayalam News

കൊച്ചി: താരസംഘടനയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്‌നങ്ങളും അതേ തുടര്‍ന്ന് താരസംഘടനയിലെ അംഗങ്ങള്‍ പരസ്പരം നടത്തിയ വിഴുപ്പലക്കലും മോഹന്‍ലാലിനെ അസംതൃപ്തനാക്കുന്നു എന്ന് സൂചന. കാര്യങ്ങള്‍ ഈ നിലയ്ക്കാണ് പോകുന്നത് എങ്കില്‍ മോഹന്‍ലാല്‍ താരസംഘടനയുടെ അധ്യക്ഷസ്ഥാനം രാജിവച്ചേക്കും എന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉരുണ്ടുപിരണ്ട് സിദ്ദിഖും ജഗദീഷും, അതുക്കും മേലെ മോഹന്‍ലാല്‍... ആകെമൊത്തം നാണം കെട്ട് പത്രസമ്മേളനംഉരുണ്ടുപിരണ്ട് സിദ്ദിഖും ജഗദീഷും, അതുക്കും മേലെ മോഹന്‍ലാല്‍... ആകെമൊത്തം നാണം കെട്ട് പത്രസമ്മേളനം

താരസംഘടനയുടെ പേരില്‍ താന്‍ എന്തിന് അടികൊള്ളണം എന്ന ചോദ്യം മോഹന്‍ലാല്‍ ചോദിച്ചത് ഈ അസംതൃപ്തിയുടെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തല്‍. എല്ലാവര്‍ക്കും തന്നെ വേണം എന്ന് തോന്നിയാല്‍ നില്‍ക്കും. എല്ലാവര്‍ക്കും പിറകേ താന്‍ പോവില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോഹന്‍ലാല്‍ ശരിക്കും പെട്ടു; താരസംഘടന പിളര്‍പ്പിലേക്ക്? സിദ്ദിഖും ജഗദീഷും നേര്‍ക്കുനേര്‍...പിന്നിൽ?മോഹന്‍ലാല്‍ ശരിക്കും പെട്ടു; താരസംഘടന പിളര്‍പ്പിലേക്ക്? സിദ്ദിഖും ജഗദീഷും നേര്‍ക്കുനേര്‍...പിന്നിൽ?

ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാലിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ആയിരുന്നു ഉയര്‍ന്നിരുന്നത്. ഇതിനെ പ്രതിരോധിച്ചുകൊണ്ടാണ് സിദ്ദിഖും ജഗദീഷും ഒക്കെ രംഗത്ത് വന്നത്. എന്നാല്‍ അത് ആത്യന്തികമായി മോഹന്‍ലാലിന് തന്നെ തിരിച്ചടിയാവുകയായിരുന്നു.

മോഹന്‍ലാലിനെതിരെ

മോഹന്‍ലാലിനെതിരെ

താരസംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ മോഹന്‍ലാലിനെ ലക്ഷ്യം വച്ചായിരുന്നു ഡബ്ല്യുസിസിയുടെ ആരോപണം. മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തേില്‍ തങ്ങളെ 'നടിമാര്‍' എന്ന് വിശേഷിപ്പിച്ചതില്‍ കടുത്ത പ്രതിഷേധം ആയിരുന്നു രേവതിയും പത്മപ്രിയയും പാര്‍വ്വതിയും ഉന്നയിച്ചത്.

അതില്‍ മാറ്റമില്ല

അതില്‍ മാറ്റമില്ല

എന്നാല്‍ അങ്ങനെ വിശേഷിപ്പിച്ചതില്‍ തെറ്റില്ലെന്ന നിലപാടാണ് മോഹന്‍ലാല്‍ വീണ്ടും സ്വീകരിച്ചിരിക്കുന്നത്. നടിമാര്‍ എന്ന് തന്നെ അവരെ വീണ്ടും വിശേഷിപ്പിക്കുകയും ചെയ്തു. ഇത് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കും എന്ന കാര്യവും ഇപ്പോള്‍ ഉറപ്പായിക്കഴിഞ്ഞു.

കുടുങ്ങിയത്....

കുടുങ്ങിയത്....

ജഗദീഷിന്റെ വാര്‍ത്താ കുറിപ്പും സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനവും മോഹന്‍ലാലിന്റെ സമ്മതത്തോടെ ആയിരുന്നു എന്നാണ് രണ്ട് പേരും പറഞ്ഞത്. എന്നാല്‍ നിലപാടുകളുടെ കാര്യത്തില്‍ രണ്ട് പേരും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസവും ഉണ്ടായി. ഇതിന്റെ പേരിലും ക്രൂശിക്കപ്പെട്ടത് മോഹന്‍ലാല്‍ ആയിരുന്നു.

എല്ലാവര്‍ക്കും വേണമെങ്കില്‍

എല്ലാവര്‍ക്കും വേണമെങ്കില്‍

എല്ലാവര്‍ക്കും തന്നെ വേണം എന്ന് തോന്നുന്നതിനാല്‍ നില്‍ക്കുന്നു എന്നാണ് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സംഘടനയെ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ താനും വേണം എന്ന് തോന്നിയാല്‍ മാത്രമേ താന്‍ ഉണ്ടാകൂ എന്നും മോഹന്‍ലാല്‍ പറഞ്ഞു. സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടായാല്‍ പിന്നെ താന്‍ ഈ പദവിയില്‍ ഉണ്ടായിരിക്കില്ല എന്ന വ്യക്തമായ സൂചന തന്നെയാണ് മോഹന്‍ലാല്‍ ഇതുവഴി നല്‍കിയിട്ടുള്ളത്.

 അമ്മയുടെ പേരില്‍ മോഹന്‍ലാലിനെ

അമ്മയുടെ പേരില്‍ മോഹന്‍ലാലിനെ

സംഘടനയുടെ പേരിലുള്ള ആരോപണങ്ങള്‍ തന്നിലേക്ക് ആരോപിക്കപ്പെടുന്നതില്‍ താന്‍ സംപതൃപ്തനല്ല എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. താന്‍ ഇക്കാര്യത്തില്‍ ചീത്തവിളി കേള്‍ക്കേണ്ട ആളല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ തന്നെ ഉത്തരവാദിത്തം പറയേണ്ടേ എന്നായിരുന്നു അപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം.

English summary
AMMA crisis: What will be Mohanlal's decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X