Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പുറത്താക്കുമോ? മോഹന്‍ലാല്‍ എത്തുന്നു; അമ്മ നിര്‍ണായക യോഗം 19ന്, അജണ്ട ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടന തിരിച്ചെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദം ചര്‍ച്ച ചെയ്യുന്നു. താരസംഘടന അധ്യക്ഷന്‍ മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് അടുത്താഴ്ച നാട്ടിലെത്തും. ഈ മാസം 19 ന് യോഗം ചേരാന്‍ തീരുമനിച്ചു.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടിമാര്‍ രാജിവയ്ക്കുകയും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മറ്റു ചില നടിമാര്‍ കത്ത് നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്. കത്ത് നല്‍കിയ ഡബ്ല്യുസിസിയിലെ മൂന്ന് നടിമാരെയും യോഗത്തിലേക്ക് വിളിക്കും. താരസംഘടനയുടെ കഴിഞ്ഞ യോഗത്തില്‍ ദിലീപിന് അനുകൂലമായി ഒട്ടേറെ താരങ്ങള്‍ സംസാരിച്ചിരുന്നു. അവരും 19ലെ യോഗത്തിലുണ്ടാകും. വിവരങ്ങള്‍ ഇങ്ങനെ....

ഒടുവില്‍ തയ്യാറായി

ഒടുവില്‍ തയ്യാറായി

വരുന്ന 19നാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയുടെ നടപടി ചോദ്യം ചെയ്ത് മൂന്ന് നടിമാര്‍ എഎംഎംഎക്ക് കത്ത് നല്‍കിയിരുന്നു. വിഷയം താരസംഘടന അടിയന്തര യോഗം വിളിച്ചു ചര്‍ച്ച ചെയ്യണമെന്നായിരുന്നു നടിമാരുടെ ആവശ്യം. യോഗം വിളിക്കാമെന്ന് അറിയിച്ച് ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടിമാര്‍ക്ക് കത്തയച്ചിരുന്നു.

 തലയൂരാന്‍ ശ്രമം

തലയൂരാന്‍ ശ്രമം

വിവാദം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് താരസംഘടനയുടെ നീക്കങ്ങള്‍. ദിലീപിനെ തിരിച്ചെടുത്തത് വന്‍ വിവാദമായിരുന്നു. നാല് നടിമാര്‍ രാജിവയ്ക്കുകയും മൂന്ന് നടിമാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടനയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ദിലീപിനെ പിന്തുണച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ പുരോഗമക്കുന്നതിനിടെയാണ് വിവാദത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അമ്മയുടെ നീക്കങ്ങള്‍.

നടിമാരെ പ്രത്യേകം ക്ഷണിക്കും

നടിമാരെ പ്രത്യേകം ക്ഷണിക്കും

നടിമാരായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് അമ്മ നേതൃത്വത്തിന് കത്തയച്ചിരുന്നത്. ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ചായിരുന്നു കത്ത്. ഇതിന് മറുപടിയായി ഇടവേള ബാബു അയച്ച കത്തില്‍, എല്ലാ അംഗങ്ങളുടെയും സൗകര്യംപോലെ യോഗം വിളിക്കാമെന്ന് അറിയിച്ചു. ഈ മൂന്ന് നടിമാര്‍ക്കും 19ലെ യോഗത്തിലേക്ക് ക്ഷണിച്ച് പ്രത്യേകം കത്ത് നല്‍കും.

മോഹന്‍ലാല്‍ അടുത്താഴ്ചയെത്തും

മോഹന്‍ലാല്‍ അടുത്താഴ്ചയെത്തും

ജൂലൈ 13, 14 തിയ്യതികളില്‍ യോഗം വിളിക്കാനായിരുന്നു നടിമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇടവേളബാബുവിന്റെ മറുപടി കത്തില്‍ പ്രത്യേക തിയ്യതി പറഞ്ഞിരുന്നില്ല. അംഗങ്ങളുടെ സൗകര്യം നോക്കി വിളിക്കാമെന്നാണ് അറിയിച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തമിഴ് സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ലണ്ടനിലാണ്. അദ്ദേഹം അടുത്താഴ്ച നാട്ടിലെത്തും.

പ്രാധാന്യമുള്ള വിഷയം

പ്രാധാന്യമുള്ള വിഷയം

മോഹന്‍ലാലിന്റെ നേതൃത്വത്തിലാകും ചര്‍ച്ചകള്‍. പ്രാധാന്യമുള്ള വിഷയം ചര്‍ച്ചയ്ക്കുണ്ടെന്നാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ലഭിച്ചിരിക്കുന്ന സന്ദേശം. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിന് നോമിനേഷന്‍ നല്‍കാന്‍ സമ്മതിച്ചില്ലെന്ന നടിമാരുടെ പരാതിയും 19ലെ യോഗം ചര്‍ച്ച ചെയ്യും.

 തുറന്ന മനസോടെ എല്ലാം

തുറന്ന മനസോടെ എല്ലാം

മോഹന്‍ലാലിന്റെ സൗകര്യം പരിഗണിച്ചാണ് യോഗം 19ലേക്ക് തീരുമാനിച്ചത്. വേഗം യോഗം വിളിക്കണമെന്ന് കത്തില്‍ നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. തുറന്ന മനസോടെ എല്ലാം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ലണ്ടനില്‍ നിന്ന് മോഹന്‍ലാല്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധവും പിന്തുണയും

പ്രതിഷേധവും പിന്തുണയും

ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് താരസംഘടന ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ചത്. തൊട്ടുപിന്നാലെയാണ് മറ്റു മൂന്ന് താരങ്ങള്‍ കത്തയച്ചത്. നടിമാര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതാണ് സംഘടനെ മാറ്റി ചിന്തിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+