കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുസിസിയുടെ പരാതി ചര്‍ച്ച ചെയ്തില്ല, നടിമാര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചെടുക്കുമെന്ന് മോഹന്‍ലാല്‍

Google Oneindia Malayalam News

കൊച്ചി: ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങളോട് ഇത്തവണയും പുറം തിരിഞ്ഞ് അമ്മ. സംഘടനയുടെ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ ഇക്കാര്യം ചര്‍ച്ച പോലും ചെയ്തില്ല. അതേസമയം മുമ്പുണ്ടായിരുന്ന അതേ നിലപാട് തന്നെയാണ് ഇപ്പോഴും അമ്മ സ്വീകരിച്ചിരിക്കുന്നത്. ദിലീപിനെ സംരക്ഷിക്കില്ലെന്ന് പറയുമ്പോഴും ഡബ്ല്യുസിസിയെ അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്നാണ് ഇതിലൂടെ അമ്മ വ്യക്തമാക്കുന്നത്. ഇതിനിടെ രാജിവെച്ച നടിമാരെ തിരിച്ചെടുക്കാമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്.

ഡബ്ല്യുസിസിയെ നിയമത്തിന്റെ വഴിക്ക് തന്നെ നേരിടാനാണ് അമ്മ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ മീ ടു ആരോപണങ്ങളെയും ലഘൂകരിച്ച് കണ്ടിരുന്നു. ഇതിന് മറുപടിയുമായി രേവതി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് അടക്കമുള്ള നിരവധി വിഷയങ്ങളില്‍ ഡബ്ല്യുസിസിയും അമ്മയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇതൊന്നും യോഗത്തിന്റെ ഭാഗമായിട്ടില്ല. ഇക്കാര്യങ്ങളൊക്കെ അമ്മ ചര്‍ച്ച ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ചര്‍ച്ച ചെയ്തില്ല

ചര്‍ച്ച ചെയ്തില്ല

അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഡബ്ല്യുസിസി ഉന്നയിച്ച ഒരു കാര്യം പോലും ചര്‍ച്ചയായില്ല. ഡബ്ല്യുസിസിയുടെ ഹര്‍ജിയെ നിയമപരമായി നേരിടാനാണ് അമ്മയുടെ നീക്കം. ഹര്‍ജിക്ക് അഭിഭാഷകന്‍ മറുപടി നല്‍കുമെന്നാണ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അതേസമയം വനിതാ താരങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളൊന്നും യോഗം ചര്‍ച്ച ചെയ്തില്ല. മുന്‍ നിലപാടില്‍മാറ്റം വരുത്താന്‍ തയ്യാറല്ലെന്നാണ് പുറത്ത് പോയ നടിമാര്‍ക്ക് അടക്കം അമ്മ നല്‍കുന്ന സൂചന.

ഡബ്ല്യുസിസിയുടെ പരാതി

ഡബ്ല്യുസിസിയുടെ പരാതി

മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡബ്ല്യുസിസി മുമ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് പരിഗണിക്കാനിരിക്കെ ദുബായില്‍ നടക്കാനിരിക്കുന്ന സ്റ്റേജ് ഷോയിലും ആഭ്യന്തര പരാതി പരിഹാരം സെല്‍ വേണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ ഏഴിനാണ് ദുബായില്‍ സ്റ്റേജ് ഷോ നടക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. ഷൂട്ടിംഗ് ലോക്കേഷനുകളില്‍ താരങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടത്.

രാജിവെച്ചവരെ തിരിച്ചെടുക്കാം

രാജിവെച്ചവരെ തിരിച്ചെടുക്കാം

അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയ നടിമാര്‍ തിരിച്ചുവന്നാല്‍ സംഘടനയില്‍ തിരിച്ചെടുക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. അതേസമയം നടിമാര്‍ മാപ്പുപറയണമെന്ന കാര്യം അജണ്ടയില്‍ ഇല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ പുറത്തുള്ള നടിമാര്‍ തിരിച്ചെടുക്കാന്‍ അപേക്ഷ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ എന്തുവന്നാലും അമ്മയിലേക്ക് തിരിച്ചില്ലെന്ന് റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ഇവരെ തിരിച്ചുകൊണ്ടുവരാന്‍ താല്‍പര്യപ്പെടുന്നത് ഗുണം ചെയ്യുമോയെന്ന് അറിയില്ല.

ചര്‍ച്ച ചെയ്ത കാര്യങ്ങള്‍

ചര്‍ച്ച ചെയ്ത കാര്യങ്ങള്‍

അമ്മയ്ക്ക് ആസ്ഥാന മന്ദിരം വാങ്ങുന്നതാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇതിന് പുറമേ അമ്മയുടെ ഭരണഘടനാ ഭേദഗതി, പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനായി അടുത്ത മാസം നടക്കുന്ന സ്റ്റേജ് ഷോ എന്നിവയാണ് യോഗം ചര്‍ച്ച ചെയ്തത്. നിര്‍മാതാക്കളുടെ സംഘടനയ്ക്ക് വേണ്ടി അടുത്ത വര്‍ഷം ആദ്യം നടത്തേണ്ട സ്‌റ്റേജ് ഷോയുടെ വിശദാംശങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. അതേസമയം പ്രശ്‌ന പരിഹാര സമിതി സ്റ്റേജ് ഷോയില്‍ ഉണ്ടാവില്ലെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

സിദ്ദിഖിന്റെ നിലപാട്

സിദ്ദിഖിന്റെ നിലപാട്

സിദ്ദിഖും കെപിഎസി ലളിതയും മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ നടിമാരെ തിരിച്ചെടുക്കില്ലെന്നായിരുന്നു പറഞ്ഞത്. ഇവര്‍ മാപ്പുപറയാതെ തിരിച്ചെത്തില്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഈ നിലപാടിനെ പൂര്‍ണമായും തള്ളുന്ന സമീപനമാണ് യോഗത്തില്‍ മോഹന്‍ലാല്‍ സ്വീകരിച്ചത്. നടിമാരുമായി സൗഹൃദത്തിന്റെ പാതയാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. നേരത്തെ രാജിവെച്ച എല്ലാവരും സംഘടനയിലേക്ക് തിരിച്ചെത്തണമെന്നാണ് മോഹന്‍ലാലിന്റെ ആഗ്രഹമെന്ന് നടന്‍ ജഗദീഷ് പറഞ്ഞിരുന്നു.

ഹൈക്കോടതിയില്‍ പ്രതിസന്ധിയാവും

ഹൈക്കോടതിയില്‍ പ്രതിസന്ധിയാവും

തൊഴിലിടങ്ങളിലെ ആഭ്യന്തര സമിതി എല്ലാ മേഖലയിലും ഉള്ളതാണ്. എന്നാല്‍ സിനിമയില്‍ മാത്രം അതില്ല. ഇക്കാര്യം ഹൈക്കോടതി ഗൗരവമായി പരിശോധിക്കും. അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടാവാനും സാധ്യതയുണ്ട്. എന്തുകൊണ്ട് ഇത് നിര്‍ബന്ധമാക്കുന്നില്ല എന്നതിന് കൃത്യമായ ഉത്തരം അമ്മ നല്‍കേണ്ടി വരും. അതേസമയം ഈ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ മുന്നോട്ട് പോകാനാണ് ഡബ്ല്യുസിസിയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിലപാട് അനുസരിക്കാന്‍ താരസംഘടന ബാധ്യസ്ഥരാകും.

മീ ടു ക്യാമ്പയിന്‍

മീ ടു ക്യാമ്പയിന്‍

മീ ടുവിനെ ഒരു മൂവ്‌മെന്റായി കാണേണ്ടതില്ല. ഇപ്പോള്‍ അത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. മലയാള സിനിമയെ ഇത് ബാധിക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ട് തുറന്നുപറയേണ്ടി വരുന്നുവെന്ന് അറിയില്ല. ഈ പറച്ചില്‍ എന്ത് മാറ്റം വരുത്തുമെന്ന് അറിയില്ലെന്നും രേവതി പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. നേരത്തെ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തിനെതിരെയും രേവതി രംഗത്തെത്തിയിരുന്നു.

അമ്മയുടെ അബുദാബി ഷോ; പുതിയ നിബന്ധനയുമായി ഡബ്ല്യുസിസി; ഹൈക്കോടതിയെ സമീപിച്ചുഅമ്മയുടെ അബുദാബി ഷോ; പുതിയ നിബന്ധനയുമായി ഡബ്ല്യുസിസി; ഹൈക്കോടതിയെ സമീപിച്ചു

ഛത്തീസ്ഗഡില്‍ കര്‍ഷകര്‍ അരിവില്‍പ്പന നിര്‍ത്തി.... രാഹുലിന്റെ പ്രഖ്യാപനത്തിന് വീണ്ടും കൈയ്യടിഛത്തീസ്ഗഡില്‍ കര്‍ഷകര്‍ അരിവില്‍പ്പന നിര്‍ത്തി.... രാഹുലിന്റെ പ്രഖ്യാപനത്തിന് വീണ്ടും കൈയ്യടി

English summary
amma didnt discuss wcc issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X