കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ കാലുമാറി... രാജി? അപ്കമിങ് ടെറര്‍ പാര്‍വ്വതിയ്ക്ക് മിണ്ടാട്ടമില്ല?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട ദിലീപിനെ വീണ്ടും സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് മലയാള സിനിമയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേരാണ് അമ്മയില്‍ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ചത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണിത്.

എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയിലെ വനിത കൂട്ടായ്മ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ മഞ്ജു വാര്യര്‍ ഇത് സംബന്ധിച്ച് ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മഞ്ജു ഡബ്ല്യുസിസിയുമായി അകന്നു എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവച്ചു എന്ന രീതിയിലും ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല. നടി പാര്‍വ്വതിയും ഈ വിഷയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മഞ്ജു വാര്യര്‍ കാലുമാറി?

മഞ്ജു വാര്യര്‍ കാലുമാറി?

വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രൂപം കൊണ്ടത് തന്നെ മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ ആയിരുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസ് കൂടുതല്‍ മുന്നോട്ട് പോകും തോറും മഞ്ജു ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു എന്ന് ആക്ഷേപം ഉണ്ട്. സിനിമയില്‍ നിന്ന് തന്നെ മറ്റ് ചില സമ്മര്‍ദ്ദങ്ങളും മഞ്ജുവിന് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടക്കമിട്ട ആള്‍

തുടക്കമിട്ട ആള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വലിയ വഴിത്തിരിവിന് തുടക്കമിട്ടതും മഞ്ജു വാര്യര്‍ തന്നെ ആയിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നിലുള്ള ക്രിമിനല്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം എന്നായിരുന്നു മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടത്. ദിലീപിനെ ലക്ഷ്യം വച്ചായിരുന്നു ഈ ആവശ്യം എന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു.

അവള്‍ക്കൊപ്പം എന്ന് പറഞ്ഞ്

അവള്‍ക്കൊപ്പം എന്ന് പറഞ്ഞ്

ആക്രമിക്കപ്പെട്ട നടിക്ക് എല്ലാ വിധ പിന്തുണയും അന്ന മഞ്ജു വാര്യര്‍ നല്‍കിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ പിന്നീട് ഈ പിന്തുണ ഇല്ലാതെ പോയോ എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട. കേസില്‍ പ്രധാന സാക്ഷികളില്‍ ഒരാളും മഞ്ജു വാര്യര്‍ തന്നെ ആണ്.

മഞ്ജു-ദിലീപ് പ്രശ്‌നം

മഞ്ജു-ദിലീപ് പ്രശ്‌നം

തന്റെ വിവാഹ ജീവിതം തകര്‍ത്തതില്‍ ഉള്ള പ്രതികാരം ആയിട്ടാണ് നടിക്കെതിരെ ദിലീപ് റേപ്പ് ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ അന്വേഷണ സംഘം മഞ്ജു വാര്യരില്‍ നിന്ന് വിശദമായ മൊഴിയും എടുത്തിരുന്നു. മഞ്ജു വാര്യരോട് അടുപ്പമുള്ളവര്‍ക്കെതിരേയും ഈ സംഭവത്തില്‍ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സിനിമയില്‍ സജീവം

സിനിമയില്‍ സജീവം

എന്നാല്‍ അടുത്തിടെ ആയി മഞ്ജു വാര്യര്‍ സിനിമയില്‍ ഏറെ സജീവമാണ്. ഈ സാഹചര്യത്തില്‍ അമ്മയ്‌ക്കെതിരെ നിലപാടെടുത്താല്‍ അത് അവരുടെ ഭാവിയെ ബാധിക്കും എന്നും വിലയിരുത്തലുകള്‍ ഉണ്ട്. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്.

 മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ രണ്ട് സിനിമകളില്‍ ആണ് അഭിനയിക്കുന്നത്. ഒടിയനും ലൂസിഫറും. മഹാഭാരതത്തിലും മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ മോഹന്‍ലാല്‍ തന്നെയാണ് ഇപ്പോള്‍ അമ്മയുടെ പ്രസിഡന്റ് എന്നത് വേറൊരു യാഥാര്‍ത്ഥ്യം.

രാജിവച്ചോ

രാജിവച്ചോ


ഇതിനിടെ മഞ്ജു വാര്യര്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് രാജി വച്ചു എന്ന രീതിയിലും ചില വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഭാരവാഹികള്‍ക്ക് രാജിക്കത്ത് നല്‍കിയതിന് ശേഷം മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയതായും ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ദിലീപുമായി

ദിലീപുമായി

അടുത്തിടെ ആയിരുന്നു മഞ്ജു വാര്യരുടെ പിതാവ് മരിച്ചത്. ആ സമയത്ത് മകള്‍ മീനാക്ഷിയും ദിലീപും മഞ്ജുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇത് രണ്ട് പേര്‍ക്കും ഇടയിലെ മഞ്ഞുരുകലിന്റെ സാധ്യതയാണ് തുറന്നത് എന്ന രീതിയിലും ചില വാര്‍ത്തകൾ വന്നിരുന്നു.

പാര്‍വ്വതിക്ക് മിണ്ടാട്ടമില്ല

പാര്‍വ്വതിക്ക് മിണ്ടാട്ടമില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ കാര്യത്തിലും ശക്തമായ നിലപാട് പറഞ്ഞിരുന്ന ആളായിരുന്നു നടി പാര്‍വ്വതി. ഡബ്ല്യുസിസിയിലെ പ്രധാനികളിലും ഒരാളായിരുന്നു. എന്നാല്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ പാര്‍വ്വതിയും തയ്യാറായിട്ടില്ല.

Recommended Video

cmsvideo
അമ്മയ്ക്ക് റിമ കല്ലിങ്കലിന്‍റെ മുഖമടിച്ചുള്ള മറുപടി
കൂടെ നിന്നവര്‍

കൂടെ നിന്നവര്‍

കസബ വിവാദത്തില്‍ ഏറെ ആക്രമിക്കപ്പെട്ട ആളായിരുന്നു പാര്‍വ്വതി. ആ വിവാദത്തില്‍ പാര്‍വ്വതിക്കൊപ്പം ഏറ്റവും ശക്തമായി നിലകൊണ്ടതും ഡബ്ല്യുസിസി ആയിരുന്നു എന്നത് മറക്കാന്‍ ആവില്ല. എന്തായിരിക്കും പാര്‍വ്വതിയുടെ നിലപാട് എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

English summary
Amma- Dileep- WCC controversy: Manju warrier and Parvathy didn't react yet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X