Get Updates
Get notified of breaking news, exclusive insights, and must-see stories!

അവര്‍ക്കു വേണ്ടി ഞാന്‍ വര്‍ക്ക് ചെയ്യും; അമ്മയുടെ പ്രസിഡന്റും സെക്രട്ടറിയും ആകേണ്ടത് ഇവരാണ്: സലിംകുമാര്‍

താരസംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്നത് നാളെ പുറത്തു വിടുന്ന അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയിലേക്കാണ്. അമ്മയുടെ ഇതുവരെയുള്ള ചരിത്രത്തിന് വിപരീതമായി ഇക്കുറി തലപ്പത്തേക്ക് സ്ത്രീകള്‍ എത്തുമോ എന്നുള്ള ചര്‍ച്ചകളാണ് ചൂടുപിടിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്വേതാ മേനോന്‍ ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

അമ്മയില്‍ പുരുഷാധിപത്യം കൊടികുത്തി വാഴുന്നുവെന്നുള്ള ആക്ഷേപം ഒഴിവാക്കാന്‍ സ്ത്രീകള്‍ തലപ്പത്തെത്തുന്നത് സഹായിക്കും എന്നാണ് സംഘടനയിലെ പൊതുവേയുള്ള വിലയിരുത്തല്‍. ജഗദീഷും ഗണേഷ് കുമാറും അടക്കമുള്ളവര്‍ ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ദേവന്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

salim kumar

ശ്വേതാ മേനോന്‍ പ്രസിഡന്റ് ആകുന്നതിന് എതിരെ ഉഷ ഹസീന രംഗത്ത് വന്നിരുന്നു. ശ്വേതാ മേനോന്റെ നിലപാടുകളിലുള്ള വിയോജിപ്പാണ് ശ്വേതാ മേനോന്‍ രേഖപ്പെടുത്തിയത്. ഇപ്പോഴിതാ സലിം കുമാര്‍ സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരുന്നതിനെ പിന്തുണച്ച് അഭിപ്രായം പങ്കുവെച്ചു.

സലിം കുമാറിന്റെ വാക്കുകള്‍: സ്ത്രീകള്‍ അമ്മയുടെ നേതൃത്വത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സെക്രട്ടറിയും പ്രസിഡന്റും സ്ത്രീകള്‍ ആകട്ടെ എന്നാണ് എന്റെ ആഗ്രഹം. താന്‍ സ്ത്രീകള്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്യും. രണ്ട് സ്ത്രീകള്‍ അമരത്ത് എത്തിയാല്‍ അത് സമൂഹത്തിനും മറ്റു സിനിമാ സംഘടനകള്‍ക്കും അമ്മയ്ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മെസേജ് ആയിരിക്കും.

ഇന്ത്യയില്‍ തന്നെ സ്ത്രീ സിനിമാ സംഘടനയുടെ തലപ്പത്ത് വന്നിട്ടില്ല. അത് കേരളത്തില്‍ നിന്ന് തുടങ്ങാന്‍ സാധിച്ചാല്‍ അമ്മയിലുള്ള അംഗങ്ങള്‍ കൃതാര്‍ത്ഥരാകും. അതേസമയം ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ സലിം കുമാര്‍ തയ്യാറായില്ല. അതേക്കുറിച്ച് കമന്റ് ചെയ്യാന്‍ ഞാനില്ല എന്നാണ് സലിം കുമാര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+