Get Updates
Get notified of breaking news, exclusive insights, and must-see stories!

AMMA Election: ജോയ് മാത്യുവിന്റെ നീക്കം പാളി, പേര് ശരിയല്ല, പ്രസിഡണ്ട് മോഹം നടക്കില്ല, പത്രിക തളളി

താരസംഘടനയായ അമ്മയുടെ നേതൃസ്ഥാനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറെ തെളിഞ്ഞിരിക്കുകയാണ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇനി ഇല്ലെന്ന് നടന്‍ മോഹന്‍ലാല്‍ കട്ടായം പറഞ്ഞതോടെയാണ് തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. 74 താരങ്ങളാണ് നിലവില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 31 വരെയാണ് പത്രിക പിന്‍വലിക്കാനുളള സമയം. ആഗസ്റ്റ് 15ന് അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കും.

മോഹന്‍ലാലിന് ശേഷം അമ്മ പ്രസിഡണ്ട് കസേരയിലേക്ക് ആര് എന്നതാണ് വലിയ ചോദ്യം. ഇക്കുറി ഒരു നടി പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിയേക്കുമോ എന്നതും കാത്തിരുന്ന് കാണണം. പ്രസിഡണ്ട് സ്ഥാനത്തേക്ക് നിലവില്‍ ആറ് പേരാണ് മത്സര രംഗത്തുളളത്. ജഗദീഷ്, ശ്വേതാ മേനോന്‍, ജയന്‍ ചേര്‍ത്തല, ദേവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് പത്രിക നല്‍കിയിരിക്കുന്നത്.

നടന്‍ ജോയ് മാത്യുവും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ ജോയ് മാത്യുവിന്റെ പത്രിക സൂക്ഷ്മപരിശോധനയ്ക്ക് ശേഷം തള്ളി. പേരിലുളള പ്രശ്‌നത്തിന്റെ പേരിലാണ് പത്രിക തള്ളിയത് എന്നാണ് വിവരം. ലൈംഗികാരോപണത്തെ തുടര്‍ന്ന് സിദ്ധിഖ് രാജി വെച്ചൊഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് മത്സരിക്കുന്നുണ്ട്. ബാബുരാജിന് എതിരെയും ലൈംഗികാരോപണം ഉയര്‍ന്നിട്ടുളളതാണ്. അതുകൊണ്ട് തന്നെ ബാബുരാജ് മത്സരിക്കുന്നതിനോട് സംഘടനയില്‍ എതിര്‍പ്പുണ്ട്.

amma

ആരോപണ വിധേയരായ ആളുകള്‍ മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതം അന്നാണ് ആസിഫ് അലി, അനൂപ് ചന്ദ്രന്‍ അടക്കമുളളവര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് സരയൂ, അന്‍സിബ ഹസ്സന്‍, ജോയ് മാത്യു അടക്കമുളള മറ്റൊരു കൂട്ടം താരങ്ങളുടെ നിലപാട്.

കൈലാഷ്, അനന്യ, വിനു മോഹന്‍, ടിനി ടോം, കുക്കു പരമേശ്വരന്‍, നവ്യ നായര്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. ഇവരില്‍ ആരൊക്കെ പത്രിക പിന്‍വലിക്കും ആരൊക്കെ മത്സര രംഗത്തുണ്ടാകും എന്നുളളത് 31ന് ആണ് അറിയാന്‍ സാധിക്കുക. ജഗദീഷും ശ്വേതാ മേനോനും അടക്കമുളള താരങ്ങള്‍ ഇതിനകം തന്നെ അംഗങ്ങളുടെ വോട്ട് തേടിത്തുടങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ശ്വേതാ മേനോന്‍ വിജയിക്കുകയാണെങ്കില്‍ അമ്മയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ താരം പ്രിസഡണ്ട് പദവിയിലേക്ക് എത്തും.

ഏറെക്കാലം നടന്‍ ഇന്നസെന്റ് ആയിരുന്നു അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്ത്. അതിന് ശേഷമാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച സംഭവവും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളുമെല്ലാം അമ്മ സംഘടനയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ പരിക്കേല്‍പ്പിച്ചു. ഭരണസമിതിയിലെ നടന്മാര്‍ അടക്കമുളളവര്‍ ആരോപണ വിധേയരായ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജി വെച്ചത്. നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയാണ് സംഘടനയെ നയിക്കുന്നത്. മോഹന്‍ലാല്‍ പ്രസിഡണ്ട് സ്ഥാനത്ത് തുടരുകയും നിലവിലെ അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുപ്പ് കൂടാതെ എക്‌സിക്യൂട്ട് കമ്മിറ്റിയിയി ഉയര്‍ത്തുകയും ചെയ്യുക എന്നുളള നിര്‍ദേശം അമ്മയില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കനത്ത സമ്മര്‍ദ്ദം വന്നിട്ടും പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇനി താനില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ച് നിന്നു. യുവതാരങ്ങളോ സ്ത്രീകളോ പ്രസിഡണ്ട് സ്ഥാനത്തേക്ക് വരട്ടെ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനായ കുഞ്ചാക്കോ ബോബനോ വിജയരാഘവനോ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കണം എന്ന് നിര്‍ദേശം ഉയര്‍ന്നെങ്കിലും ഇരുവരും മത്സരിക്കാന്‍ തയ്യാറായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+