• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്മയുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച്ച...... മോഹന്‍ലാലിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി സിദ്ദിഖ്!

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിര്‍ണായകമായ അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് ചേരുന്നു. ഒക്ടോബര്‍ 19നാണ് യോഗം ചേരുന്നത്. ഡബ്ല്യുസിസി അടക്കമുള്ളവര്‍ ഉന്നയിച്ച കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച നടക്കുകയെന്നാണ് സൂചന. പക്ഷേ ഈ വിഷയമല്ല ഇപ്പോള്‍ അമ്മയെ അലട്ടുന്നത്. ദിലീപ് വിഭാഗവും മോഹന്‍ലാല്‍ വിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങളാണ്. ഇതിനിടയില്‍ നടിമാരുടെ തൊഴില്‍ ഇല്ലാതാക്കി എന്ന ആരോപണങ്ങളും താരസംഘടന പരിശോധിക്കുമെന്നാണ് സൂചന.

മോഹന്‍ലാലിന് വേണ്ടി ജഗദീഷാണ് തന്ത്രങ്ങള്‍ മെനയുന്നത്. അതേസമയം സിദ്ദിഖ് ദിലീപ് വിഭാഗത്തിന്റെ കണ്ണിലെ കരടായിട്ടുണ്ടെങ്കിലും അദ്ദേഹത്തെ മുന്‍നിര്‍ത്തി കളിക്കാനാണ് തീരുമാനം. അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ ഒരു കാരണവശാലും തിരിച്ചെടുക്കരുതെന്നാണ് ദിലീപ് വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍ സംഘടനയില്‍ ദിലീപിനുള്ള പിന്തുണ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ജഗദീഷും ബാബുരാജും.

അവെയ്‌ലബില്‍ എക്‌സിക്യൂട്ടീവ്

അവെയ്‌ലബില്‍ എക്‌സിക്യൂട്ടീവ്

ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് അമ്മ അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് യോഗം ചേരുന്നത്. കൊച്ചിയില്‍ വച്ച് നടക്കുന് യോഗത്തില്‍ മോഹന്‍ലാല്‍ അധ്യക്ഷനാവുമെന്ന് ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ സമയത്തിനുള്ളില്‍ വിളിച്ച ചേര്‍ത്ത യോഗമാണെന്നും അതിനാല്‍ എത്ര പേര്‍ക്ക് പങ്കെടുക്കാന് സാധിക്കുമെന്ന് അറിയില്ലെന്നും സംഘടനയുടെ ട്രഷറര്‍ കൂടിയായ ജഗദീഷ് പറയുന്നു.

മോഹന്‍ലാലിന്റെ വിദേശ സന്ദര്‍ശനം

മോഹന്‍ലാലിന്റെ വിദേശ സന്ദര്‍ശനം

മോഹന്‍ലാലിന് വിദേശ സന്ദര്‍ശനമുള്ളത് കൊണ്ടാണ് യോഗം ഇത്രയും നേരത്തെയാക്കിയത്. താനില്ലാതെ യോഗം നടന്നാല്‍ അത് കൂടുതല്‍ കുഴപ്പത്തിലേക്ക് പോകുമെന്നും മോഹന്‍ലാലിന് അറിയാം. അതേസമയം മോഹന്‍ലാലിനെ പിന്തുണയ്ക്കുന്നവര്‍ യോഗത്തിന് എത്തിയിട്ടില്ലെങ്കില്‍ ഉറച്ച തീരുമാനമെടുക്കാനും അമ്മയ്ക്ക് സാധിക്കില്ല. ഇത് ദിലീപ് വിഭാഗത്തിന് മേല്‍ക്കൈ നല്‍കും. അതേസമയം നടിമാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് നടപ്പിലാക്കാനാണ് മോഹന്‍ലാലിന്റെ താല്‍പര്യം.

സിദ്ദിഖിനെതിരെ പൊതുവികാരം

സിദ്ദിഖിനെതിരെ പൊതുവികാരം

അമ്മയിലെ പൊതുവികാരം ഇപ്പോള്‍ സിദ്ദിഖിനെതിരെയാണ്. സിദ്ദിഖിന്റെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും പ്രസിഡന്റായ മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് പലരുടെയും അഭിപ്രായം. കഴിഞ്ഞ ദിവസം നടന്‍ ബാബുരാജ് ഇത് തുറന്നുപറയുകയും ചെയ്തിരുന്നു. ഇപ്പോഴുണ്ടാകുന്ന വിവാദങ്ങളൊക്കെ മോഹന്‍ലാലിനെ ബലിയാടാക്കി സിദ്ദിഖിനെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിക്കാനുള്ള നീക്കമാണെന്ന് മുതിര്‍ന്ന ഭാരവാഹികളും പറയുന്നു.

 പിന്നില്‍ കളിക്കുന്നത് ആര്?

പിന്നില്‍ കളിക്കുന്നത് ആര്?

സിദ്ദിഖിനൊപ്പം മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ ഇത്തരമൊരു സൂചന നല്‍കിയിരുന്നു. ഇരുവരും പരസ്യമായി ദിലീപിനെ പിന്തുണച്ചവരുമാണ്. നേരത്തെ മമ്മൂട്ടിയെ സംഘടനാ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കാന്‍ ഇവരാണ് എല്ലാ ശ്രമങ്ങളും നടത്തിയത്. മോഹന്‍ലാലിനും സമാനമായ അനുഭവമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. എന്നാല്‍ പൊതുമധ്യത്തില്‍ അമ്മയുടെ പ്രതിച്ഛായ മോശമായതോടെ ദിലീപ് പക്ഷത്തിന്റെ നീക്കങ്ങളൊന്നും ഫലിക്കാതായിരിക്കുകയാണ്.

ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം

ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം

അമ്മയില്‍ നിന്നും തങ്ങള്‍ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന നീതി നിഷേധത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഡബ്ല്യുസിസി ആഞ്ഞടിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടിയില്ലെന്നും നടി പുറത്തും കുറ്റാരോപിതനായ നടന്‍ സംഘടനയ്ക്ക് അകത്തുമാണ്. ഇതിനെ നീതിയെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം ഇതിന് പിന്നാലെ സിനിമയില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

 അവസരങ്ങള്‍ കുറയുന്നു

അവസരങ്ങള്‍ കുറയുന്നു

ഇതിനിടയില്‍ നടി പാര്‍വതിയുടെ പ്രസ്താവനയും വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. ഡബ്ല്യുസിസിയുടെ ഭാഗമായതോടെ തങ്ങള്‍ക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാതെയായെന്ന് പാര്‍വതി പറയുന്നു. സിനിമാ മേഖലയില്‍ നേരിടുന്ന അതിക്രമങ്ങള്‍ തുറന്നു പറയാന്‍ പലരും തയ്യാറാകാത്തത് ഈ മാറ്റി നിര്‍ത്തല്‍ ഭയന്നാണെന്നും പാര്‍വതി പറയുന്നു. മലയാളത്തില്‍ തുറന്നുപറച്ചിലിന് ഉള്ള ഇടമില്ലെന്നും പാര്‍വതി വ്യക്തമാക്കുന്നു.

 മോഹന്‍ലാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍

മോഹന്‍ലാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍

ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച തുടരണമെന്നും വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നുമാണ് മോഹന്‍ലാലിന്റെ നിലപാട്. ഇതിനായി ജഗദീഷിനെ നിയമിച്ചിട്ടുണ്ട്. ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പ് ഇക്കാര്യം സൂചിപ്പിക്കുന്നതായിരുന്നു. സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനം പ്രസിഡന്റിന്റെ താല്‍പര്യങ്ങളെ തകര്‍ക്കുന്നതാണെന്ന് ജഗദീഷ് പറയുന്നു. അമ്മ ഡബ്ല്യുസിസി തര്‍ക്കം ആളിക്കത്തിക്കാനാണ് സിദ്ദിഖ് ശ്രമിച്ചതെന്നാണ് ജഗദീഷിന്റെ ആരോപണം.

 പരസ്യപ്രസ്താവനയ്ക്ക് വിലക്ക്

പരസ്യപ്രസ്താവനയ്ക്ക് വിലക്ക്

അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും പരസ്യ പ്രസ്താവനയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സിദ്ദിഖിനോട് പരസ്യമായി തന്നെ നിലപാടെടുക്കാനാണ് ദിലീപ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരിക്കെ ആ പണി വേറെ ആരും ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് നിര്‍വാഹക സമിതിയിലെ അംഗങ്ങള്‍. അതേസമയം എക്‌സിക്യൂട്ടീവ് അംഗം പോലും അല്ലാത്ത കെപിഎസി ലളിതയെ ഒപ്പം കൂട്ടിയത് എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു.

സിദ്ധിഖിന് എട്ടിന്‍റെ പണി വരുന്നു.. എഎംഎംഎയില്‍ പടയൊരുക്കും.. ദിലീപ് അനുകൂലികള്‍ക്ക് കനത്ത തിരിച്ചടി

സുപ്രീം കോടതി വിധി ആചാരങ്ങള്‍ പരിഗണിച്ചില്ല.... ശബരിമലയില്‍ നിലപാട് മാറ്റി ആര്‍എസ്എസ്

English summary
amma executive committee on october 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X