നടിമാരുടെ അടിയേറ്റ് വിറച്ച് 'അമ്മ'.. മോഹൻലാലിന്റെ നേതൃത്വം പ്രതിരോധത്തിൽ
കൊച്ചി: ഞങ്ങള്‍ക്ക് മുറിവേറ്റു, ഞങ്ങള്‍ അപമാനിക്കപ്പെട്ടു, ഞങ്ങള്‍ രോഷാകുലരാണ്.. മുറിവേറ്റവരുടെ പ്രതികരണങ്ങള്‍ക്ക് മൂര്‍ച്ച കൂടുമെന്ന് കാട്ടിത്തന്നു വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ വാര്‍ത്താ സമ്മേളനം. രാജാവ് നഗ്നനാണ് എന്ന് ആ ഉശിരുള്ള പെണ്ണുങ്ങള്‍ പൊതുമധ്യത്തില്‍ ഉറക്കെ വിളിച്ച് പറഞ്ഞു. നിങ്ങള്‍ കള്ളം പറയുന്നുവെന്ന് എല്ലാം തികഞ്ഞവരായ മഹാമേരുക്കള്‍ക്ക് നേരെ ഉറച്ച ശബ്ദത്തില്‍ വിരല്‍ ചൂണ്ടി.
ദിലീപ് വിഷയത്തില്‍ സമവായ ചര്‍ച്ചയെന്ന പേരില്‍ കാട്ടിക്കൂട്ടിയ തട്ടിപ്പ് നാടകം ഡബ്ല്യൂസിസി പൊളിച്ച് അമ്മയുടെ കയ്യില്‍ കൊടുത്തു. ഈ തുറന്ന് പറച്ചിലുകള്‍ തുടക്കം മാത്രമാണെന്ന നടിമാരുടെ പ്രഖ്യാപനം അമ്മയുടെ നെഞ്ചിടിപ്പ് ചെറുതായൊന്നുമല്ല കൂട്ടുന്നത്. പ്രതിരോധത്തിലായ താരസംഘടനയുടെ ഇനിയുള്ള നീക്കങ്ങള്‍ എന്തായിരിക്കും? പരസ്യപ്രതികരണം നടത്തിയിട്ടില്ലെങ്കിലും അണിയറയിൽ പല നീക്കങ്ങൾ സജീവമാണ്.

തലകുനിക്കണം മലയാള സിനിമ
മീ ടൂ ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പ്രമുഖരെ ബോളിവുഡ് അടക്കമുളള സിനിമാ മേഖലകള്‍ തള്ളിപ്പറഞ്ഞ് കൊണ്ടിരിക്കുകയാണ്. മലയാളത്തിലേതിനേക്കാള്‍ എത്രയോ ഇരട്ടി മുതല്‍മുടക്കുളള സിനിമാ സംരഭങ്ങളില്‍ നിന്ന് വരെ അത്തരക്കാരെ എടുത്ത് പുറത്തേക്കിടുന്നു. എന്നാലിവിടെ പീഡനക്കേസില്‍ പ്രതിപ്പട്ടികയിലുള്ള നടനെ വെച്ച് സിനിമയുണ്ടാക്കാനുള്ള തിരക്കിലാണ് ബി ഉണ്ണികൃഷ്ണനെ പോലുളളവര്‍ എന്ന വിമര്‍ശനമാണ് ഡബ്ല്യൂസിസി ഉയര്‍ത്തുന്നത്.

അമ്മയുടേത് വെറും നാടകം
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സംഘടനയ്ക്ക് പുറത്തും കുറ്റാരോപിതന്‍ സംഘടനയ്ക്ക് അകത്തും നില്‍ക്കുന്ന വിരോധാഭാസം. നടനെ തിരിച്ചെടുക്കണം എന്ന കാര്യത്തില്‍ ഒരു സംശയവും അമ്മയ്ക്കില്ല. അതേസമയം പുറത്തുളള നടിയെ തിരിച്ച് കൊണ്ടുവരുണമെങ്കില്‍ പല തരം സാങ്കേതിക വാദങ്ങള്‍. ഇരയ്‌ക്കൊപ്പം എന്ന് പറയുന്ന അമ്മയുടേത് വെറും നാടകം മാത്രമാണ് എന്നാണ് ഡബ്ല്യൂസിസി തുറന്നടിച്ചത്.

ചൂടുവെള്ളത്തില്‍ വീണ പൂച്ച
ഓഗസ്റ്റ് 7ാം തിയ്യതി നടന്ന സമവായ ചര്‍ച്ചയില്‍ ആക്രമിക്കപ്പെട്ട നടിയെ വ്യക്തിപരമായി കടന്നാക്രമിക്കുക പോലും ചെയ്തു അമ്മ നിര്‍വ്വാഹക സമിതി അംഗങ്ങള്‍. ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നാണ് ബാബുരാജ് നടിയെ വിശേഷിപ്പിച്ചത്. മാധ്യമങ്ങള്‍ പോകും വരെ മര്യാദ രാമന്മായി ഇരുന്ന അമ്മ നേതൃത്വം പിന്നെ തങ്ങളോട് കാണിച്ചത് എന്തെന്നും ഡബ്ല്യൂസിസി വെളിപ്പെടുത്തി.

മിണ്ടാതെ അമ്മ നേതൃത്വം
അമ്മ എന്ന സംഘടനയില്‍ അല്ല, മറിച്ച് മോഹന്‍ലാല്‍ നയിക്കുന്ന നേതൃത്വത്തിലാണ് തങ്ങള്‍ക്ക് വിശ്വാസം ഇല്ലാത്തത് എന്ന് നടിമാര്‍ തുറന്നടിച്ചു. ഡബ്ല്യൂസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അമ്മ നേതൃത്വം മറുപടി പറഞ്ഞേ മതിയാകൂ. ദിലീപിന്റെ നിലവിലെ സ്റ്റാറ്റസ് എന്താണ് എന്ന് പോലും അമ്മ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഉടൻ പ്രഖ്യാപനം നടത്തും
കെട്ടടങ്ങി എന്ന് അമ്മ നേതൃത്വം ആശ്വസിച്ച വിഷയമാണ് അതിശക്തമായി ഡബ്ല്യൂസിസി വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നത്. ജനറല്‍ ബോഡി അടുത്ത വര്‍ഷമേ ഉള്ളൂ എന്ന സാങ്കേതികത്വം മാററി വെച്ച് അടിയന്തരമായി അമ്മ യോഗം ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നതിന് ശേഷം ദിലീപിന്റെ അംഗത്വം സംബന്ധിച്ച് അമ്മ ഉടന്‍ പ്രഖ്യാപനം നടത്തിയേക്കും.

നേതൃത്വത്തിൽ വിശ്വാസമില്ല
വാര്‍ത്താസമ്മേളനം നടത്തി നടിമാര്‍ രാജി വെച്ച് പുറത്ത് പോകും എന്നും അതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും കരുതിയ ദിലീപ് പക്ഷക്കാര്‍ക്ക് കടുത്ത നിരാശയാണ് ഡബ്ല്യൂസിസിയുടെ വാര്‍ത്താസമ്മേളനം സമ്മാനിച്ച് കാണുക. പത്മപ്രിയയും രേവതിയും പാര്‍വ്വതിയും ഇപ്പോഴും അംഗങ്ങളാണ് എന്നത് അമ്മ നേതൃത്വത്തിന് തലവേദനയാണ്. കാരണം അംഗങ്ങള്‍ തന്നെയാണ് നേതൃത്വത്തിന് നേർക്കുള്ള അവിശ്വാസം പരസ്യമാക്കിയിരിക്കുന്നത്.

ഡബ്ല്യൂസിസിയെ അവഗണിക്കും
അതുകൊണ്ട് തന്നെ ഇവരെ അനുനയിപ്പിക്കാന്‍ അമ്മ നീക്കം നടത്തിയേക്കും. അതേസമയം പുറത്ത് നില്‍ക്കുന്ന ഡബ്ല്യൂസിസിയെ അവഗണിക്കാന്‍ തന്നെയാവും അമ്മയുടെ നീക്കം. ഇക്കാര്യത്തില്‍ അമ്മ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്കിടയില്‍ അനൗദ്യോഗികമായി ധാരണയുളളതായും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ ഒരു തീരുമാനം വരും വരെ ദിലീപിനെതിരെ നടപടിയുണ്ടായേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജിക്കാര്യം രഹസ്യം
അതിനിടെ ദിലീപ് അമ്മയില്‍ നിന്നും രാജി വെച്ചതായുളള വാര്‍ത്തകളും പുറത്ത് വരികയുണ്ടായി. ഈ മാസം പത്തിന് അമ്മ അംഗത്വം രാജി വെച്ച് കൊണ്ടുളള കത്ത് പ്രസിഡണ്ട് മോഹന്‍ലാലിന് ദിലീപ് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ വിവരം അമ്മ നേതൃത്വം പരസ്യപ്പെടുത്തിയിരുന്നില്ല. വാര്‍ത്താ സമ്മേളനം നടത്തിയ നടിമാര്‍ ഉള്‍പ്പെടെ മിക്കവരും അക്കാര്യം അറിഞ്ഞത് കഴിഞ്ഞ ദിവസം മാത്രമാണ്.

രാജിക്കാര്യത്തിൽ ഭിന്നത
രാജിക്കത്ത് അമ്മ നേതൃത്വം പൂഴ്ത്തി എന്ന ആരോപണമാണ് ഒരു വശത്ത് ശക്തമായിക്കൊണ്ടിരിക്കു്‌നനത്. അതേസമയം ദിലീപിന്റെ രാജിക്കത്ത് അമ്മ നേതൃത്വം സ്വീകരിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. രാജിക്കത്ത് സ്വീകരിക്കണമോ എന്ന കാര്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവില്‍ ഭിന്നതയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജി സ്വീകരിക്കേണ്ടെന്ന് മോഹന്‍ലാലും സിദ്ദിഖും ഗണേഷ് കുമാറും നിലപാട് എടുത്തു എന്നാണ് കൈരളി വാര്‍ത്ത.

അമ്മ എക്‌സിക്യൂട്ടീവ് നവംബറിൽ
അതേസമയം ആസിഫ് അലി, ഹണി റോസ്, ബാബുരാജ് എന്നിവര്‍ ദിലീപിന്റെ രാജി സ്വീകരിക്കണം എന്ന് അഭിപ്രായമുളളവരാണ് എന്നും വാര്‍ത്തയില്‍ പറയുന്നു. രാജി അംഗീകരിക്കുക എന്നതാണ് മുഖം രക്ഷിക്കാൻ അമ്മയ്ക്ക് മുന്നിലുളള വഴി. അമ്മ എക്‌സിക്യൂട്ടീവ് യോഗം അടുത്ത മാസം 24ന് ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

മൂന്ന് വഴികൾ
പ്രകോപനപരമായി കാര്യങ്ങള്‍ നീക്കാതെ സംയമനം പാലിക്കാനാണ് അമ്മ നേതൃത്വം കരുതുന്നത്. മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍ പാഷയില്‍ നി്ന്ന് ലഭിച്ച നിയമോപദേശം ഒന്നുകില്‍ ദിലീപില്‍ നിന്ന് രാജി ആവശ്യപ്പെടുക, അല്ലെങ്കില്‍ ജനറല്‍ ബോഡി ചേര്‍ന്ന് ബൈലോ തിരുത്തുക, അതല്ലെങ്കില്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം റദ്ദാക്കുക എന്നതാണ്. ഡബ്ല്യൂസിസിക്കുളള മറുപടിയുമായി അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ വാർത്താ സമ്മേളനം സമ്മേളനം വിളിക്കുന്നതിന് പകരം ഒരു വക്താവിനെ നിയോഗിച്ച് അയാളെക്കൊണ്ട് സംസാരിപ്പിക്കുക എന്നതിലേക്കാണ് അമ്മ കാര്യങ്ങള്‍ നീക്കുന്നത്.












Click it and Unblock the Notifications