കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമിക്കെതിരെ പോർമുഖം തുറന്ന് എഎംഎംഎ! സിനിമാപ്പരസ്യം നൽകാത്തതിൽ വിദ്വേഷം

  • By Desk
Google Oneindia Malayalam News

കൊച്ചി: ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാടുകളുടെ പേരിൽ മാതൃഭൂമിയും താരസംഘടനയും തമ്മിൽ ശീതയുദ്ധം നിലനിൽക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനേയും അമ്മയേയും കടന്നാക്രമിക്കുന്ന നിലപാടുകളാണ് മാതൃഭൂമി കൈക്കൊള്ളുന്നത്.

മാതൃഭൂമിയോടുള്ള പ്രതിഷേധ സൂചകമായി നിലവിൽ സിനിമാ സംബന്ധമായ ഒരു പരസ്യവും ഇപ്പോൾ നൽകുന്നില്ല. കഴിഞ്ഞ ദിവസം താരസംഘടനയിൽ നിന്നും മോഹൻലാൽ രാജി ഭീഷണി മുഴക്കിയെന്നും ദിലീപിനെതിരെ സംസാരിച്ചുവെന്നും മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതിനെതിരെ അമ്മ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലെ കുറിപ്പ് വായിക്കാം:

മാതൃഭൂമിക്ക് ശത്രുത

മാതൃഭൂമിക്ക് ശത്രുത

ഇന്ന് രാവിലെ മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ അമ്മയിലെ എല്ലാ അംഗങ്ങളുടേയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കാൻ ശ്രീ മോഹൻലാൽ സന്നദ്ധത അറിയിച്ചുവെന്നും അമ്മയിൽ ചേരിതിരിവാണെന്നുമാണ് വാർത്ത വന്നിരിക്കുന്നത്. അമ്മയുടെ അംഗങ്ങൾ ആരും തന്നെ ഇതിൽ ആശങ്കപ്പെടേണ്ടതില്ല. അത് മാതൃഭൂമിക്ക് അമ്മയോടുളള ശത്രുത കൊണ്ടല്ല, മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നൽകേണ്ടതില്ലായെന്ന് മലയാള സിനിമയിലെ മറ്റു സംഘടനകൾ തീരുമാനിച്ചിരുന്നു.

പരസ്യം ലഭിക്കാത്ത വിദ്വേഷം

പരസ്യം ലഭിക്കാത്ത വിദ്വേഷം

ഇതിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി പലതരത്തിൽ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം മാതൃഭൂമി തീർത്തുകൊണ്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളേയും അധിക്ഷേപിക്കുക മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരേയും മോശമായി ചിത്രീകരിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവർത്തികൾ അവർ ചെയ്യുന്നു. അതിന്റെ ഭാഗമായി ഇന്ന് അമ്മ സംഘടനയേയും അതിന്റെ പ്രസിഡന്റ് ശ്രീ മോഹൻലാലിനേയും അവർ കടന്ന് ആക്രമിച്ചിരിക്കുകയാണ്.

അമ്മയിൽ കുഴപ്പമില്ല

അമ്മയിൽ കുഴപ്പമില്ല

അമ്മയിൽ യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളുമില്ല. പ്രസിഡന്റ് മോഹൻലാലും സംഘടനയിലെ ഒരു എക്‌സിക്ക്യൂട്ടീവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല. ഭാവിയിലും ഇത്തരത്തിലുള്ള വാർത്തകൾ മാതൃഭൂമി പ്രസിദ്ധീകരിക്കാൻ സാദ്ധ്യതയുണ്ട്. അംഗങ്ങൾ ആരും ഇതിൽ ആശങ്കപ്പെടേണ്ടതില്ല. അമ്മ' കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നതായിരിക്കും എന്നാണ് അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മാതൃഭൂമി വാർത്ത

മാതൃഭൂമി വാർത്ത

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ അമ്മയില്‍ നിന്ന് രാജിഭീഷണി മുഴക്കിയത് എന്ന് മാതൃഭൂമി വാര്‍ത്ത നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള താരസംഘടനയുടെ നീക്കം പാളിയതിന് പിന്നാലെ ചേരിപ്പോര് രൂക്ഷമായെന്നും മോഹന്‍ലാല്‍ ദിലീപിനെതിരെ വിമര്‍ശനം ഉന്നയിച്ചുവെന്നും വാര്‍ത്ത വന്നു.

മുഖം രക്ഷിക്കാനുള്ള നീക്കം

മുഖം രക്ഷിക്കാനുള്ള നീക്കം

ദിലീപിനെ തിരിച്ചെടുത്തതും തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി അടക്കം നാല് പേര്‍ രാജിവെച്ചതും താരസംഘടനയ്ക്ക് വലിയ പേരുദോഷം ഉണ്ടാക്കിയിരുന്നു. ഈ നാണക്കേടില്‍ നിന്നും മുഖം രക്ഷിക്കാനാണ് നടിയുടെ കേസില്‍ കക്ഷി ചേരാനുള്ള ശ്രമം നടന്നത്. എന്നാല്‍ സഹായം നടി നിരസിച്ചതോടെ ആ തന്ത്രവും പാളിപ്പോയി.

കക്ഷി ചേരാൻ ഹർജി

കക്ഷി ചേരാൻ ഹർജി

കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനുള്ള അമ്മയുടെ നീക്കത്തെ ദിലീപ് അനുകൂല വിഭാഗം തടഞ്ഞുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. സര്‍ക്കാരില്‍ സ്വാധീനമുള്ള അമ്മ ഭാരവാഹിയുമായി ചേര്‍ന്ന് ദിലീപ് നേരിട്ട് ഇടപെട്ടാണ് നീക്കം നടത്തിയതെന്നും വാര്‍ത്ത വന്നു.

രാജി ഭീഷണി മുഴക്കി

രാജി ഭീഷണി മുഴക്കി

ഹര്‍ജി നീക്കം അട്ടിമറിക്കപ്പെട്ടതോടെ പ്രസിഡണ്ടായ മോഹന്‍ലാല്‍ ക്ഷുഭിതനായെന്നും രാജി ഭീഷണി മുഴക്കിയെന്നും മാതൃഭൂമി വാര്‍ത്ത നല്‍കി. തുടര്‍ന്ന് ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ ലാലിനെ അനുനയിപ്പിച്ചു. കുറ്റം ചെയ്തില്ലെങ്കില്‍ ഇയാളെന്തിനാണ് ഭയക്കുന്നതെന്നും എല്ലാ കാര്യങ്ങളിലും ഇടപെട്ട് അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതെന്തിനെന്നും മോഹന്‍ലാല്‍ ദിലീപിനെ ഉദ്ദേശിച്ച് ചോദിച്ചതായും വാര്‍ത്തയിലുണ്ട്.

ഹർജി പിൻവലിച്ചേക്കും

ഹർജി പിൻവലിച്ചേക്കും

സര്‍ക്കാരിന് പരാതി നല്‍കാനുള്ള നീക്കം പാളിയതോടെയാണ് കേസില്‍ കക്ഷി ചേരാനുള്ള തീരുമാനം സംഘടന കൈക്കൊണ്ടത്. രചന നാരായണ്‍ കുട്ടിയും ഹണി റോസുമാണ് കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഈ അപേക്ഷയെ നടി കോടതിയില്‍ എതിര്‍ത്തു. ഒറ്റയ്ക്ക് കേസ് നടത്തിക്കൊണ്ട് പോകും എന്നും നടി വ്യക്തമാക്കി. ഇതോടെ ഹര്‍ജി അമ്മ ഹര്‍ജി പിന്‍വലിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

എഎംഎംഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

കാസര്‍കോട് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നുകാസര്‍കോട് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

English summary
AMMA facebook post against Mathrubhumi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X