കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ യോഗത്തില്‍ പങ്കെടുക്കാതെ ഡബ്ല്യുസിസി അംഗങ്ങള്‍; ചില താരങ്ങളും എത്തിയില്ല, മോഹന്‍ലാലിന് നീരസം

  • By Desk
Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു. 18 വര്‍ഷമായി ഈ പദവി അലങ്കരിക്കുന്ന ഇന്നസെന്റ് സ്ഥാനമൊഴിയുകയാണെന്ന് കൊച്ചിയില്‍ നടന്ന യോഗത്തെ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെ പുറത്താക്കിയ തീരുമാനം പിന്‍വലിക്കുന്നത് യോഗം ചര്‍ച്ച ചെയ്യും.

ഈ സാഹചര്യത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാത്തതും വാര്‍ത്തയായി. വനിതാ കൂട്ടായ്മയിലെ പ്രമുഖ താരങ്ങള്‍ യോഗത്തിനെത്തിയില്ല. ചില യുവതാരങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നല്ല. പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ നീരസം പ്രകടിപ്പിച്ചുവെന്നാണ് വിവരം. പുതിയ ഭാരവാഹികളെല്ലാം സ്ഥാനമേറ്റു. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

പുതിയ ഭാരവാഹികള്‍

പുതിയ ഭാരവാഹികള്‍

പ്രസിഡന്റായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്. വൈസ് പ്രസിഡന്റുമാരായി കെബി ഗണേഷ് കുമാറും മുകേഷും ചുമതലയേറ്റു. സിദ്ദീഖാണ് ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ ജഗദീഷും. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

നിര്‍വാഹക സമിതി അ്ംഗങ്ങള്‍

നിര്‍വാഹക സമിതി അ്ംഗങ്ങള്‍

അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരാണന്‍കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ അടങ്ങിയതാണ് നിര്‍വാഹക സമിതി. പതിവിന് വിരുദ്ധമായി മാധ്യമങ്ങള്‍ക്ക് ഇത്തവണത്തെ യോഗത്തില്‍ പ്രവേശനം നല്‍കിയില്ല. വാര്‍ത്താസമ്മേളനവും നടത്തേണ്ടെന്നാണ് തീരുമാനം.

വനിതാ കൂട്ടായ്മ നേതാക്കള്‍

വനിതാ കൂട്ടായ്മ നേതാക്കള്‍

എന്നാല്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ അംഗങ്ങളില്‍ പ്രധാനികള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ്് വിവരം. മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പാര്‍വതി തുടങ്ങിയവരൊന്നും യോഗത്തിന് എത്തിയില്ല. ചില യുവനടന്‍മാരും എത്തിയില്ലെന്നാണ് വിവരങ്ങള്‍.

 ദിലീപിനെ തിരിച്ചെടുക്കുമോ

ദിലീപിനെ തിരിച്ചെടുക്കുമോ

ദിലീപിനെ പുറത്താക്കിയ തീരുമാനം ഈ യോഗം പുനപ്പരിശോധിക്കും. നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനച്ചിരുന്നത്. ഈ സംഭവത്തെ തുടര്‍ന്നാണ് ഡബ്ല്യുസിസി എന്ന വനിതാ കൂട്ടായ്മ രൂപപ്പെട്ടതും. കേസ് തീരുംമുമ്പ് ദിലീപിനെ തിരിച്ചെടുക്കുന്നതിനോട് വനിതാ കൂട്ടായ്മയിലുള്ളവര്‍ക്ക് യോജിപ്പില്ല.

തിരിച്ചെടുക്കാന്‍ തടസങ്ങളില്ല

തിരിച്ചെടുക്കാന്‍ തടസങ്ങളില്ല

ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചു എന്നതല്ലാതെ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. അതുകൊണ്ടു തന്നെ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സാങ്കേതിക തടസങ്ങളില്ലെന്നും ഇവര്‍ പറയുന്നു. ദിലീപിനെ എതിര്‍ക്കുന്നവരെ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നീക്കം നടക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മമ്മൂട്ടി സ്ഥാനം ഏറ്റെടുത്തില്ല

മമ്മൂട്ടി സ്ഥാനം ഏറ്റെടുത്തില്ല

പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നത് കൊണ്ടും ദിലീപ് വിഷയം ചര്‍ച്ച ചെയ്യുന്നത് കൊണ്ടും ഏറെ ശ്രദ്ധ കിട്ടുന്ന യോഗമാണ് കൊച്ചിയില്‍ നടന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കാതെയായിരുന്നു യോഗം. മമ്മൂട്ടി ചില പദവികള്‍ ഏറ്റെടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇല്ല എന്ന് മമ്മൂട്ടി തീര്‍ത്തുപറയുകയായിരുന്നു.

ഞെട്ടിക്കുന്ന ഒരുക്കവുമായി ബിജെപി; 543 മണ്ഡലങ്ങളിലും സാരഥി!! ഇത്ര വലിയ നീക്കം ആദ്യം, മോദി-ഷാ തന്ത്രം ഞെട്ടിക്കുന്ന ഒരുക്കവുമായി ബിജെപി; 543 മണ്ഡലങ്ങളിലും സാരഥി!! ഇത്ര വലിയ നീക്കം ആദ്യം, മോദി-ഷാ തന്ത്രം

English summary
AMMA general body meeting in Kochi: New office bearers assumed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X