മിണ്ടാതെ മമ്മൂട്ടിയും ലാലും..!പൊട്ടിത്തെറിച്ച് മുകേഷ്..!ദിലീപിനെ വേട്ടയാടാന്‍ അമ്മ അനുവദിക്കില്ല..!!
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ താരസംഘടനയായ അമ്മയുടെ യോഗത്തിന് ഏറെ പ്രാധാന്യം കല്പ്പിക്കപ്പെട്ടിരുന്നു. നടിയുടെ വിഷയം യോഗത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ ഉന്നയിക്കുമെന്നും ചര്‍ച്ചയാകുമെന്നും കരുതിയെങ്കിലും അതുണ്ടായില്ല. യോഗത്തിന് ശേഷം അമ്മ ഭാരവാഹികള്‍ വിളിച്ച് വാര്‍ത്താ സമ്മേളനമാകട്ടെ തികച്ചും നാടകീയ രംഗങ്ങളില്‍ മുങ്ങിപ്പോയി. മുകേഷ് ഉൾപ്പെടെ ഉള്ളവർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതരായാണ് പ്രതികരിച്ചത്. അമ്മ ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്പോരിലേക്ക് വരെ കാര്യങ്ങളെത്തി.

വിഷയം തൊടാതെ അമ്മ
അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനത്തില്‍ യോഗതീരുമാനങ്ങള്‍ പ്രസിഡണ്ട് ഇന്നസെന്റ് വിശദീകരിച്ച ശേഷം എഴുന്നേറ്റപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ നടിയുടെ വിഷയം ഉയര്‍ത്തിയത്. അമ്മ നടിയുടെ വിഷയം ചര്‍ച്ച ചെയ്തോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.

ആരും ഉന്നയിച്ചില്ല
വിഷയം ആരും യോഗത്തില്‍ ഉന്നയിച്ചില്ലെന്നും അതുകൊണ്ടുതന്നെ അത് ചര്‍ച്ചയായില്ലെന്നും ഇന്നസെന്റ് പറഞ്ഞു. ഈ പ്രശ്നം ഉണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രിയേയും പോലീസ് മേധാവിയേയും വിളിച്ച് അന്വേഷിച്ചിരുന്നുവെന്നും കേസിനെ ബാധിക്കുന്നതിനാല്‍ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് നിര്‍ദേശം ലഭിച്ചിരുന്നുവെന്നും എംപി കൂടിയായ നടന് പറഞ്ഞു.

അമ്മ രണ്ടുപേർക്കൊപ്പവും
ആക്രമിക്കപ്പെട്ട നടിയും ആരോപണവിധേയനായ നടനും അമ്മയുടെ മക്കളാണ്. രണ്ട് പേര്‍ക്കൊപ്പവും അമ്മയുണ്ട്. കേസില്‍ പോലീസ് പ്രതികളെ പിടികൂടിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഈ വിഷയത്തിലെ ഇന്നസെന്റിന്റെ വിശദീകരണം കഴിഞ്ഞ് താരങ്ങള്‍ പോകൊനൊരുങ്ങിയപ്പോഴാണ് വീണ്ടും ചോദ്യങ്ങള്‍ വന്നത്.

മറുപടിയുമായി ദിലീപ്
അമ്മയിലെ ആരും കേസുമായി ബന്ധപ്പെട്ട് പ്രസ്താവനകള്‍ നടത്തരുതെന്ന് പറഞ്ഞിട്ടും ദിലീപ് അടക്കമുള്ളവര്‍ നടിക്കെതിരെ പരാമര്‍ശം നടത്തിയതിനെക്കുറിച്ചായിരുന്നു ചോദ്യം. നടിയും സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന ദിലീപിന്റെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന് നടന് തന്നെ മറുപടി പറഞ്ഞു.

വാക്കുകൾ വളച്ചൊടിച്ചു
തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും താന്‍ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നുമായിരുന്നു ദിലീപിന്റെ വിശദീകരണം. താന്‍ നേരത്തെ തന്നെ അക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും ദിലീപ് പറ്ഞ്ഞു.

ദിലീപിനെ പിന്തുണച്ച്
വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഗണേഷ് കുമാറും എംഎല്‍എ കൂടിയായ നടന് മുകേഷും അക്ഷരാര്‍ത്ഥത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിക്കുകയായിരുന്നു. ദിലീപിന്റെ വാക്കുകളെക്കുറിച്ച് അമ്മയിലെ ആര്‍ക്കും തെറ്റിദ്ധാരണ ഇല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

റിമയെ തള്ളി ഗണേഷ്
ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് അമ്മയിലെ ഒരംഗവും ആവശ്യപ്പെട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. റിമ കല്ലിങ്കല്‍ വിഷയം ഉന്നയിച്ചുവെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇത് തള്ളിയ ഗണേഷ് കുമാര്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് വിഷയത്തില്‍ അമ്മയുടെ പിന്തുണ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.

അമ്മ ഒറ്റക്കെട്ട്
നടിയെ ആക്രമിച്ച സംഭവത്തില്‍ അമ്മ ദിലീപിനൊപ്പം ഒറ്റക്കെട്ടാണെന്നും സംഘടനയെ പിളര്ക്കാനാവില്ലെന്നും ഉള്ള ഗണേഷിന്റെ വാക്കുകള്‍ അംഗങ്ങള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന ഗണേഷിന്റെ വാക്കുകള്‍ വിഷയത്തില്‍ അമ്മയുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു.

വേട്ടയാടാൻ അനുവദിക്കില്ല
ദിലീപിനെ ഒറ്റപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിനാണ് മുകേഷ് പ്രകോപിതനായത്. ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് പൊട്ടിത്തെറിച്ചു. മാത്രമല്ല നടനും ദേവനും സാദിക്കും മാധ്യമങ്ങളോട് കയര്‍ത്തു.

മിണ്ടാതെ താരരാജാക്കന്മാർ
അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡണ്ട് മോഹന്‍ലാലും ഉള്‍പ്പെടെയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. അമ്മയിലേയും മലയാള സിനിമയിലേയും തന്നെ എതിര്വാക്കുകളില്ലാത്ത താരങ്ങൾ പക്ഷേ ഒരു വാക്കുപോലും വിഷയത്തില്‍ ഉരിയാടിയില്ലെന്നത് ശ്രദ്ധേയമാണ്.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications