കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്കം തീര്‍ന്നു; സിനിമാ താരങ്ങള്‍ ഗള്‍ഫിലേക്ക്, അബൂദാബിയില്‍ ആദ്യ ഷോ!! മോഹന്‍ലാലിന്റെ ശ്രമം

Google Oneindia Malayalam News

കൊച്ചി: വിദേശ താരനിശയെ ചൊല്ലിയുണ്ടായിരുന്ന തര്‍ക്കം തീര്‍ന്നു. സിനിമാ താരങ്ങള്‍ അടുത്തമാസം ഗള്‍ഫിലേക്ക് പുറപ്പെടും. അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. താരങ്ങളെ വിട്ടുതരില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചതോടെയാണ് താരനിശ മുടങ്ങുമോ എന്ന ആശങ്ക പരന്നത്.

പ്രളയാനന്തരമുള്ള നവകേരള നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് ഗള്‍ഫില്‍ താരനിശ സംഘടിപ്പിക്കുന്നത്. ഈ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഒരു ഷോ കേരളത്തിലും നടത്താന്‍ തീരുമാനിച്ചു. വിശദവിവരങ്ങള്‍ ഇങ്ങനെ....

ഗള്‍ഫില്‍ താരനിശ

ഗള്‍ഫില്‍ താരനിശ

താരസംഘടന അമ്മ മുന്‍കൈയെടുത്താണ് ഗള്‍ഫില്‍ താരനിശ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ ഏഴിന് അബൂദാബിയിലാണ് പരിപാടി. ഈ തിയ്യതി നേരത്തെ തീരുമാനിച്ചിരുന്നു. താരങ്ങളെ വിട്ടുതരണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോട് ആവശ്യപ്പെട്ടപ്പോഴാണ് തടസവാദം ഉന്നയിച്ചത്.

രണ്ടു താരനിശ നടത്താന്‍ തീരുമാനം

രണ്ടു താരനിശ നടത്താന്‍ തീരുമാനം

ഞായറാഴ്ച അമ്മ ഭാരവാഹികളും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതുപ്രകാരം ഡിസംബര്‍ ഏഴിന് അമ്മയുടെ പരിപാടി യുഎഇയില്‍ നടക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി മറ്റൊരു താരനിശ കേരളത്തിലും നടത്തും.

പ്രശ്‌നത്തിന് കാരണം

പ്രശ്‌നത്തിന് കാരണം

ഡിസംബര്‍ ഏഴിന് ഗള്‍ഫില്‍ താരനിശ നടത്താന്‍ അമ്മ യോഗത്തില്‍ നേരത്തെ തീരുമാനമായിരുന്നു. ഈ പരിപാടിയിലേക്ക് നവംബര്‍ 28 മുതല്‍ താരങ്ങളെ വിട്ടുതരണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോട് ആവശ്യപ്പെട്ടു. ഇതോടെ താരങ്ങളുടെ ഷൂട്ടിങ് ഷെഡ്യൂളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമാണുണ്ടായത്. അമ്മ ഒറ്റയ്ക്ക് തിയ്യതി തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ചൊടിപ്പിച്ചത്.

 മോഹന്‍ലാല്‍ മുന്‍കൈ എടുത്തു

മോഹന്‍ലാല്‍ മുന്‍കൈ എടുത്തു

താരങ്ങള്‍ ഗള്‍ഫിലേക്കും പരിശീലനത്തിനും പോയാല്‍ ഷൂട്ടിങ് ഷെഡ്യൂളില്‍ മാറ്റം വരുത്തേണ്ടി വരും. നിര്‍മാതാക്കള്‍ക്ക് നഷ്ടം നേരിടുകയും ചെയ്യും. തങ്ങളോട് ആലോചിക്കാതെ താരങ്ങളുടെ പരിപാടി തീരുമാനിച്ചത്് നിര്‍മാതാക്കള്‍ക്ക് ഇഷ്ടമായില്ല. താരങ്ങളെ വിട്ടുതരില്ലെന്ന് അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് മോഹന്‍ലാല്‍ മുന്‍കൈയ്യെടുത്ത് ചര്‍ച്ച നടത്തുകയായിരുന്നു.

നവകേരള നിര്‍മാണം

നവകേരള നിര്‍മാണം

അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കേരളത്തില്‍ താരനിശ നടത്താമെന്ന ഉറപ്പിന്‍മേലാണ് സമവായമായത്. താരനിശയിലൂടെ ലഭിക്കുന്ന ഫണ്ട് നവകേരള നിര്‍മാണത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

അമേരിക്കന്‍ സഹായം വേണ്ടെന്ന് സൗദിയും യുഎഇയും; സ്വയംപര്യാപ്തര്‍, യമനില്‍ ഇടപെടുമെന്ന് യുഎസ്അമേരിക്കന്‍ സഹായം വേണ്ടെന്ന് സൗദിയും യുഎഇയും; സ്വയംപര്യാപ്തര്‍, യമനില്‍ ഇടപെടുമെന്ന് യുഎസ്

English summary
Amma Gulf Show will be in December 7th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X