കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ 'അമ്മ'... ഇപ്പോള്‍ ആരുടെ? എന്തായാലും അമ്മക്കും കിട്ടും എട്ടിന്റെ പണി; സൂപ്പര്‍ താരങ്ങളും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: ദിലീപിനെ അമ്മ കൈയ്യൊഴിഞ്ഞത് അവസാന നിമിഷം മാത്രമാണ്. ദിലീപ് അറസ്റ്റിലായതിന് ശേഷം. സംഘടനയുടെ നെടുംതൂണായിരുന്ന ദിലീപിനെ പ്രാഥമിക അംഗത്തില്‍ നിന്ന് പോലും നീക്കാനാണ് ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചത്.

എന്നാല്‍ ഇപ്പോള്‍ ആ 'അമ്മയുടെ' കഷ്ടകാലവും തുടങ്ങി എന്ന് വേണം പറയാന്‍. അമ്മയുടെ തലപ്പത്തിരിക്കുന്ന സൂപ്പര്‍, മെഗാ താരങ്ങള്‍ അടക്കമുള്ളവര്‍ മറുപടി പറയേണ്ട വമ്പന്‍ കേസ് ആണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

നികുതിവെട്ടിപ്പാണ് കേസ്. ഒന്നും രണ്ടും രൂപയുടേതല്ല... കോടിക്കണക്കണിക്ക് രൂപയുടെ വെട്ടിപ്പ്. താരങ്ങളുടെ ആസ്തി സംബന്ധിച്ച കണക്കെടുപ്പ് കൂടി വരുമ്പോള്‍ പുറത്ത് വരിക ഞെട്ടിക്കുന്ന വിവരങ്ങള്‍ ആയിരിക്കും എന്ന് ഉറപ്പാണ്.

അമ്മയുടെ പേരില്‍?

അമ്മയുടെ പേരില്‍?

താര സംഘടനയായ അമ്മയ്ക്ക് ഒരുപാട് ആസ്തിയുണ്ട് എന്നാണ് പറയപ്പെടുന്നത്. താരങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക മാത്രമല്ല, സാമൂഹ്യ പ്രവര്‍ത്തനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് സംഘടന പറയുന്നു.

കിട്ടിയ എട്ട് കോടി എവിടെ?

കിട്ടിയ എട്ട് കോടി എവിടെ?

സ്‌റ്റേജ് ഷോകള്‍ നടത്തിയതിന്റെ വകയില്‍ കിട്ടിയ എട്ട് കോടിയില്‍ പരം രൂപയുടെ കണക്കാണ് അമ്മയെ കുഴയ്ക്കാന്‍ പോകുന്നത്. ആ പണം വകമാറ്റിയത് എങ്ങോട്ടാണ്?

ജീവകാരുണ്യത്തിന്റെ പേരില്‍

ജീവകാരുണ്യത്തിന്റെ പേരില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ അമ്മ പല ജീവകാരുണ്യ പരിപാടികളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതില്‍ പലതും നടപ്പിലാക്കാന്‍ ആയില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് ആയ ഇന്നസെന്റ് തന്നെ തുറന്ന് സമ്മതിച്ചിരുന്നു. പക്ഷേ കിട്ടിയ എട്ട് കോടി വകമാറ്റിയത് ജീവകാരുണ്യത്തിലേക്കായിരുന്നു.

നികുതി വേണ്ടല്ലോ...

നികുതി വേണ്ടല്ലോ...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിന് നികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ വകമാറ്റിയ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതും ഇല്ല. അപ്പോള്‍ നടന്നത് പച്ചയായ നികുതി വെട്ടിപ്പ് തന്നെ ആണ് എന്നാണ് ആരോപണം.

ആദായമികുതി വകുപ്പ്

ആദായമികുതി വകുപ്പ്

ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. നടപടി മറികടക്കാന്‍ അമ്മയുടെ നേതൃത്വത്തില്‍ ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

കണക്ക് രണ്ട് കോടിക്ക് മാത്രം?

കണക്ക് രണ്ട് കോടിക്ക് മാത്രം?

സ്‌റ്റേജ് ഷോകളിലൂടെ സമാഹരിച്ച എട്ട് കോടിയോളം രൂപയില്‍ രണ്ട് കോടി മാത്രമാണ് വരവ് വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബാക്കി തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് പറയുന്നത്. പക്ഷേ, അതിന് കൃത്യമായ കണക്കുകളും ഇല്ല.

സ്റ്റേ വാങ്ങി

സ്റ്റേ വാങ്ങി

കേസില്‍ ആദായ നികുതി വകുപ്പ് ശക്തമായ നടപടികള്‍ക്കാണ് ഒരുങ്ങുന്നത്. ഇത് തടയുന്നതിനായി റിക്കവറി നടപടികള്‍ക്ക് അമ്മ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ചിട്ടുണ്ട്. ആദായനികുത വകുപ്പിന്റെ അപ്പീല്‍ അതോറിറ്റിയേയും സമീപിച്ചിട്ടുണ്ട്.

ഇന്നസെന്റും മമ്മൂട്ടിയും

ഇന്നസെന്റും മമ്മൂട്ടിയും

ഇന്നസെന്റ് ആണ് കാലങ്ങളായി അമ്മയുടെ പ്രസിഡന്റ്. ഇപ്പോള്‍ മമ്മൂട്ടിയാണ് ജനറല്‍ സെക്രട്ടറി. മോഹന്‍ലാല്‍ വൈസ് പ്രസിഡന്റ് ആണ്.

കണക്കപ്പിള്ള ജയിലില്‍

കണക്കപ്പിള്ള ജയിലില്‍

സംഘടനയുടെ ട്രഷറര്‍ ആയിരുന്ന ദിലീപ് ഇപ്പോള്‍ ജയിലില്‍ ആണ്. ദിലീപിനെ സംഘടന പുറത്താക്കുകയും ചെയ്തു. നിലവില്‍ ട്രഷറര്‍ ഇല്ലാത്ത സ്ഥിതിയാണ് അമ്മയ്ക്ക്.

ദിലീപ് മറുപടി പറയേണ്ടി വരുമോ?

ദിലീപ് മറുപടി പറയേണ്ടി വരുമോ?

ദിലീപ് ട്രഷറര്‍ ആയിരിക്കെ ഉള്ള സംഭവങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കേസില്‍ ആദായനികുതി വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ദിലീപ് അതിനും മറുപടി പറയേണ്ടി വരുമോ എന്നാണ് സംശയം.

English summary
Income Tax case against AMMA; Including super stars will be answerable to the questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X