കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ താരസംഘടനയല്ല, ചിലര്‍ക്കുവേണ്ടിയുള്ള മാഫിയ ക്ലബ്ബ്... എംഎല്‍എമാരും എംപിയും ചേര്‍ന്ന പവര്‍ ഹൗസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിഖ് അബു | Oneindia Malayalam

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാന്‍ താരസംഘടനയായ അമ്മ തീരുമാനിച്ച സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിലൊരാള്‍ റീമ കല്ലിങ്കല്‍ ആണ്. എക്കാലത്തും തന്റെ നിലപാടുകള്‍ ഉറക്കെ വിളിച്ച് പറഞ്ഞിട്ടുള്ള ആളാണ് റീമ. അതിന്റെ പേരില്‍ റീമ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

റീമ കല്ലിങ്കലിന്റെ ജീവിത പങ്കാളി കൂടിയായ സംവിധായകന്‍ ആഷിക് അബുവും ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാട് വ്യക്തമാക്കുന്ന ആളാണ്. ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ തീരുമാനിച്ചപ്പോള്‍ തിലകനെ ഓര്‍മിപ്പിച്ചതും ആഷിക് അബു ആയിരുന്നു.

റീമയും കൂട്ടരും രാജിവച്ച സാഹചര്യത്തില്‍ അമ്മയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് ആഷിക് അബു. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അമ്മയെ ആഷിക് അബു വിശേഷിപ്പിച്ചത് ചിലര്‍ക്ക് വേണ്ടിയുള്ള മാഫിയ ക്ലബ്ബ് എന്നായിരുന്നു.

ക്രിമിനല്‍ സ്വഭാവം

ക്രിമിനല്‍ സ്വഭാവം

വലിയ ആരാധക വൃന്ദം ഉള്ള താരങ്ങള്‍ വലിയ സ്വാധീന ശക്തിയായി മാറുന്നു എന്നുള്ളത് പുതിയ കാര്യമല്ലെന്നാണ് ആഷിക് അബു പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന് ക്രിമിനല്‍ സ്വഭാവം വരികയാണെന്നാണ് ആഷികിന്റെ അഭിപ്രായം. പൊതുബോധത്തെ വെല്ലുവിളിക്കുന്ന രീതിയില്‍ ആ പവര്‍ മാറുകയാണെന്നും ആഷിക് പറയുന്നു.

ജനപ്രതിനിധികള്‍ കൂടി വരുമ്പോള്‍

ജനപ്രതിനിധികള്‍ കൂടി വരുമ്പോള്‍

അമ്മ എന്ന സംഘടനയ്ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് മൂന്ന് ജനപ്രതിനിധികളുടെ സാന്നിധ്യം. പലരേയും ഭീഷണിപ്പെടുത്താനും ഭീഷണിപ്പെടുത്തി മിണ്ടാതാക്കാനും ഒക്കെ കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് താന്‍ മനസ്സിലാക്കുന്നത് എന്നും ആഷിക് അബു പറയുന്നുണ്ട്. എന്നാല്‍ ജനപ്രതിനിധികളുടെ പേരെടുത്ത് അദ്ദേഹം പറയുന്നും ഇല്ല.

 ഇടതുപക്ഷ ജനപ്രതിനിധികള്‍

ഇടതുപക്ഷ ജനപ്രതിനിധികള്‍

മൂന്ന് ഇടതുപക്ഷ ജനപ്രതിനിധികള്‍ കൂടിചേര്‍ന്നതാണ് അമ്മ എന്നത് ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ തനിക്ക് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്ന് ആഷിക് തുറന്നുപറയുന്നുണ്ട്. അവരുടെ പേരില്‍ കേരളത്തിലെ ഇടതുപക്ഷം തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നാണ് തോന്നുന്നത് എന്നും ആഷിക് പറയുന്നു.

സൂപ്പര്‍ സ്റ്റാറുകള്‍ അല്ല കുറ്റക്കാര്‍

സൂപ്പര്‍ സ്റ്റാറുകള്‍ അല്ല കുറ്റക്കാര്‍

മാഫിയ ഗ്രൂപ്പുകളുടെ മാഫിയ സ്വഭാവം ആണ് സിനിമയ്ക്കകത്ത് കൊണ്ടുവരാന്‍ നോക്കുന്നത് എന്നും ആഷിക് ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍ അതിന് പിന്നില്‍ ഇവിടത്തെ സൂപ്പര്‍ സ്റ്റാറുകള്‍ അല്ലെന്നും ആഷിക് പറയുന്നു. അതിന് പിറകില്‍ മറ്റ് ചിലരാണെന്നാണ് ആഷികിന്റെ പക്ഷം.

ശക്തമായ നിലപാട്

ശക്തമായ നിലപാട്

ദിലീപ് വിഷയത്തിലും അമ്മ വിഷയത്തിലും ശക്തമായ നിലപാടെടുത്ത ആളാണ് ആഷിക് അബു. സോഷ്യല്‍ മീഡിയില്‍ ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന ആളും ആണ്.

English summary
AMMA is a mafia club for some people, says Aashiq Abu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X