Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് നടിമാർ രാജി വെച്ചത് കൊണ്ട് അമ്മ കുലുങ്ങില്ല! ഡബ്ല്യൂസിസിയെ തിരുത്തി ഭാഗ്യലക്ഷ്മി!

തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന വിമന്‍ ഇന്‍ കലക്ടീവിന് എതിരെ താരദൈവങ്ങളുടെ ഫാന്‍സ് ഒറ്റക്കെട്ടായി ഇറങ്ങി ആക്രമണം നടത്തുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ഫാന്‍സ് ഒരുമിച്ചാണ് പ്രതിരോധത്തിന് ഇറങ്ങിയിരിക്കുന്നത്.

അതേസമയം സിനിമയ്ക്ക് അകത്ത് നിന്നും നടിമാര്‍ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. അമ്മ യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായം പറയണമായിരുന്നു എന്ന വിമര്‍ശനമാണ് തുടക്കം തൊട്ടേ ഡബ്ല്യൂസിസിക്കെതിരെ ഉയരുന്നത്. നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും വിവാദമുണ്ടാക്കിയ നടിമാര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

യോജിക്കാതെ ഭാഗ്യലക്ഷ്മി

യോജിക്കാതെ ഭാഗ്യലക്ഷ്മി

സിനിമയ്ക്ക് പുറത്തുള്ള സ്ത്രീ വിഷയങ്ങളിലും പ്രതികരണങ്ങള്‍ നടത്താറുള്ള വ്യക്തിയാണ് ഭാഗ്യലക്ഷ്മി. സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഭാഗ്യലക്ഷ്മിയെ പക്ഷേ വിമന്‍ ഇന്‍ സിനിമ കലക്ടീവ് കൂടെക്കൂട്ടിയിട്ടില്ല. ദിലീപിനെ തിരിച്ച് എടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയതിനോട് യോജിക്കാന്‍ തനിക്കാവില്ല എന്നതാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്.

അമ്മ കുലുങ്ങില്ല

അമ്മ കുലുങ്ങില്ല

നാല് നടിമാര്‍ രാജി വെച്ച് പുറത്ത് പോകുന്നത് കൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവും ഉണ്ടാവില്ല. എല്ലാ കാലത്തേയും അവരുടെ നിലപാട് അത്തരത്തിലാണ്. രാജി വെച്ച് പുറത്ത് പോകുന്നതിന് പകരം നടിമാര്‍ അമ്മയ്ക്ക് അകത്ത് നിന്ന് പൊരുതണമായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അത്തരത്തില്‍ ഉള്ളില്‍ നിന്ന് നേതൃത്വത്തിന് എതിരെ ശബ്ദമുയര്‍ത്തിയിരുന്നുവെങ്കില്‍ എത്ര നന്നാകുമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

പ്രസിഡണ്ട് സ്ഥാനം നിരസിച്ചു

പ്രസിഡണ്ട് സ്ഥാനം നിരസിച്ചു

അമ്മയുടെ തീരുമാനത്തിന് എതിരെ പ്രതിഷേധ ശബ്ദം ഉയര്‍ത്തിയ നടിമാര്‍ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമായിരുന്നു. പ്രമുഖ നടി എന്തുകൊണ്ടാണ് അമ്മയുടെ വൈസ് പ്രസിഡണ്ട് സ്ഥാനം നിരസിച്ചത് എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ആ അവസരം സ്വീകരിച്ച് കൊണ്ട് തങ്ങളുടെ നിലപാട് നടിമാര്‍ക്ക് അറിയിക്കാമായിരുന്നില്ലേ എന്ന ചോദ്യവും ഭാഗ്യലക്ഷ്മി മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ധർണ ഇരിക്കണമായിരുന്നു

ധർണ ഇരിക്കണമായിരുന്നു

അമ്മയ്ക്ക് അകത്ത് നിന്ന് കൊണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നടിമാര്‍ക്ക് സാധിക്കുന്നില്ല എങ്കില്‍ അവര്‍ സംഘടനയ്ക്ക് മുന്നില്‍ ധര്‍ണ ഇരിക്കണമായിരുന്നു. രാജി വെച്ച നാല് പേരെ മാറ്റി നിര്‍ത്തി മറ്റുള്ള മൂന്ന് പേര്‍ ചേര്‍ന്ന് അമ്മയ്ക്ക് മുന്നില്‍ പ്രശ്‌നം അവതരിപ്പിക്കുമ്പോള്‍ അതിന്റെ ശക്തി കുറയും. രാജി വെച്ച നാല് പേര്‍ കൂടി ഉണ്ടെങ്കില്‍ ശക്തമായി അഭിപ്രായം അറിയിക്കാന്‍ കഴിയുമായിരുന്നു.

വാണി വിശ്വനാഥ് അമ്മയ്ക്കെതിരെ

വാണി വിശ്വനാഥ് അമ്മയ്ക്കെതിരെ

അത്തരമൊരു അവസരമാണ് രാജി തീരുമാനത്തിലൂടെ അവര്‍ നഷ്ടപ്പെടുത്തിയത്. അതിന് പകരം ഉള്ളില്‍ നിന്ന് കൊണ്ട് തന്നെ അവര്‍ പൊരുതണമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. അതിനിടെ അമ്മ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി വാണി വിശ്വനാഥ് രംഗത്ത് വന്നിട്ടുണ്ട്. വാണിയുടെ ഭര്‍ത്താവായ നടന്‍ ഭാഗ്യരാജ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമാണ്.

Recommended Video

cmsvideo
    എന്റെ പേരു പറഞ്ഞു തമ്മിൽതല്ലണ്ട ദിലീപ് | Oneindia Malayalam
    അമ്മയുടെ നടപടി തെറ്റ്

    അമ്മയുടെ നടപടി തെറ്റ്

    ദിലീപിനെ അമ്മയിലേക്ക് തിരിച്ച് എടുത്ത നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വാണി വിശ്വനാഥ് പറഞ്ഞു. താന്‍ എന്നും ഇരയ്ക്ക് ഒപ്പമാണ്. കുറ്റവിമുക്തനായ ശേഷം ദിലീപിനെ തിരിച്ചെടുക്കുന്നതായിരുന്നു ശരി. പുതിയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ല. ഭര്‍ത്താവ് ബാബുരാജ് കൂടി ഉള്‍പ്പെട്ട നേതൃത്വം ചെയ്തത് തെറ്റാണെന്ന് വാണി ചൂണ്ടിക്കാണിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+