ഡബ്ല്യുസിസിക്കെതിരെ മോഹന്‍ലാലും ബാബുരാജും സിദ്ദീഖും; ചോരയൂറ്റിക്കുടിച്ചു, നാല് കഷണമാക്കി
കൊച്ചി: അമ്മ എക്സിക്യുട്ടീവ് യോഗത്തിന് ശേഷം ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രകടമായത് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയോടുള്ള അമര്‍ഷം. അധ്യക്ഷന്‍ മോഹന്‍ലാലും ബാബുരാജും സിദ്ദീഖും പരസ്യമായി അമര്‍ഷം പ്രകടിപ്പിച്ചു. ജഗദീഷ് മാത്രമാണ് അല്‍പ്പം മയത്തില്‍ കാര്യങ്ങള്‍ വിശദമാക്കിയത്.
അമ്മയുടെ ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നതെന്ന് ബാബുരാജ് പറഞ്ഞു. ഡബ്ല്യുസിസിയുടെ ചില നീക്കങ്ങളില്‍ അതൃപ്തിയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്മയ്ക്കെതിരെ ഡബ്ല്യുസിസി ഗൂഢാലോചന നടത്തുന്നുണ്ടെന്ന് സംശയിക്കുന്നുവെന്ന് സിദ്ദീഖ് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

മോഹന്‍ലാലിന് അതൃപ്തി
സംഘടനയെ അമ്മ എന്നതിന് പകരം എഎംഎംഎ എന്ന് വിളിക്കുന്നതില്‍ അതൃപ്തിയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്മയിലുള്ളവര്‍ ഡബ്ല്യുസിസിയിലുമുണ്ട്. അവര്‍ പുറത്തുപോയി മറ്റൊരു പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നതില്‍ അതൃപ്തിയുണ്ടെന്ന് മോഹന്‍ലാല്‍ തുറന്നടിച്ചു. അമ്മ ഭാരവാഹികളെ വിശ്വാസമില്ലെന്ന് പറഞ്ഞ ഡബ്ലുസിസി അംഗങ്ങള്‍ക്കുള്ള മറുപടിയാണ് സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

എല്ലാം ജനറല്‍ ബോഡി തീരുമാനിക്കും
ഡബ്ല്യുസിസിയുടെ മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനറല്‍ ബോഡി വിളിക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രാജിവച്ചവരെ തിരിച്ചെടുക്കുന്ന കാര്യം ജനറല്‍ ബോഡിയാണ് തീരുമാനിക്കേണ്ടത്. മാപ്പ് പറയണമെന്ന് ജനറല്‍ ബോഡി ആവശ്യപ്പെട്ടാല്‍ തനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ വിശദമാക്കി.

അമ്മയെ നാല് കഷണമാക്കി
അമ്മയെ നാല് കഷണമാക്കുകയാണ് ഡബ്ല്യുസിസി ചെയ്തതെന്ന് ബാബുരാജ് തുറന്നടിച്ചു. എഎംഎംഎ എന്നാണ് പലരും അമ്മയെ ഇപ്പോള്‍ വിളിക്കുന്നത്. നാല് കഷണമാക്കി. ഇതിന് കാരണം ഡബ്ല്യുസിസിയാണ്. താന്‍ അവര്‍ക്ക് അനുകൂലമായി സംസാരിച്ചപ്പോഴും അവര്‍ മനസിലാക്കിയത് വേറെ രീതിയിലാണെന്നും ബാബു രാജ് പറഞ്ഞു.

ചോര ഊറ്റിക്കുടിച്ച് വളരാന്‍....
അക്രമത്തിന് ഇരയായ നടിയോട് പോലും അവര്‍ സംസാരിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. വലിയ പ്രശ്നമാണ് അവര്‍ തങ്ങള്ക്കുണ്ടാക്കുന്നത്. അമ്മയെ എഎംഎംഎ ആക്കിയത് ഇത്തരത്തിലൊന്നാണ്. ഇതിനൊക്കെ തങ്ങളുടെ അംഗങ്ങളോട് മറുപടി പറയേണ്ടതുണ്ട്. ഈ മൂന്ന് പേര്‍ക്ക് വേണ്ടി തങ്ങളുടെ പ്രസിഡന്റ് ചീത്തവിളി കേള്‍ക്കേണ്ടി വരുന്നു. അവര്‍ തങ്ങളുടെ ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണെന്നും ബാബുരാജ് പറഞ്ഞു.

അമ്മക്കെതിരെ ഗൂഢാലോചന
ഡബ്ല്യുസിസി അമ്മക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് സംശയിക്കുന്നുവെന്ന് സിദ്ദീഖ് ആവര്‍ത്തിച്ചു. അവരുടെ പല കാര്യങ്ങളും അമ്മയ്ക്ക് എതിരാണ്. വാര്‍ത്താസമ്മേളനം നടത്തി അമ്മയ്ക്കെതിരെ അവര്‍ സംസാരിക്കുന്നു. അമ്മ ഭാരവാഹികളെ വിശ്വാസമില്ലെന്ന് പറയുന്നു. ഇതില്‍ നിന്നെല്ലാം ബോധ്യമാകുന്നത് ഗൂഢാലോചനയാണെന്നും സിദ്ദീഖ് പറഞ്ഞു.
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications