കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

51 അക്ഷരങ്ങളുടെ പേരിട്ട് 51 വീടുകൾ, ശ്രദ്ധേയമായി അക്ഷരവീട് പദ്ധതി, വൈറലായി തീം സോംഗ്

  • By Anamika Nath
Google Oneindia Malayalam News

Recommended Video

cmsvideo
51 അക്ഷരങ്ങളുടെ പേരിട്ട് 51 വീടുകൾ | Oneindia Malayalam

കൊച്ചി: താരസംഘടനയായ അമ്മയും മാധ്യമം ദിനപത്രവും യൂണിമണി, എന്‍എംസി ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന അക്ഷര വീട് പദ്ധതിയുടെ തീ സോംഗ് വൈറലാകുന്നു. ലോകം നമ്മുടെ തറവാട്, ലോകര്‍ നമ്മുടെ വീട്ടുകാര്‍ എന്ന് തുടങ്ങുന്ന ഗാനം മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും പാര്‍വ്വതിയും ടൊവിനോ തോമസുമടക്കം മലയാളത്തിലെ മുന്‍നിര താരങ്ങളെയെല്ലാം അണിനിരത്തിയാണ് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് ഗാനം പ്രകാശനം ചെയ്തത്.

അമ്മയുടെ ഔദ്യോഗിക പേജിലും നടന്‍ മമ്മൂട്ടി അടക്കമുളളവരുടെ ഫേസ്ബുക്ക് പേജുകളിലും പങ്കുവെയ്ക്കപ്പെട്ട ഗാനം ഞൊടിയിടയ്ക്കുളളിലാണ് വൈറലായത്. സംവിധായകന്‍ ആഷിഖ് അബുവാണ് തീം സോംഗിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ബിജിബാലാണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം.

AMMA

അക്ഷര വീട് പദ്ധതിയിലൂടെ മലയാളത്തിലെ 51 അക്ഷരങ്ങളുടെ പേരില്‍ 51 വീടുകളാണ് അമ്മയും മാധ്യമവും ചേര്‍ന്ന് കേരളത്തിന് സമര്‍പ്പിക്കുന്നത്. സിനിമ, സാഹിത്യം, സംഗീതം, കായികം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്കാണ് വീടൊരുക്കുന്നത്. ഇതിനകം തന്നെ നിരവധി വീടുകള്‍ പണി പൂര്‍ത്തിയാക്കി കൈമാറിക്കഴിഞ്ഞു.

പത്മശ്രീ ജി ശങ്കറാണ് വീടുകളുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത്. പദ്ധതിയിലെ ആദ്യത്തെ വീടായ അ കായിക രംഗത്ത് ശ്രദ്ധേയനായ തൃശൂര്‍ സ്വദേശി രഖില്‍ ഘോഷിനാണ് നിര്‍മ്മിച്ച് നല്‍കിയത്. പഴയകാല നടി ജമീല മാലിക്ക്, ഫുട്‌ബോള്‍ താരം കെ മെഹബൂബ്, കായികതാരം ടിജെ ജംഷീല, നടന്‍ കൊല്ലം അജിത്തിന്റെ കുടുംബം എന്നിവര്‍ക്കടക്കം ഇതിനകം വീട് നിര്‍മ്മിച്ച് കൈമാറിയിട്ടുണ്ട്. അക്ഷരവീട് പദ്ധതിയിലെ 19ാമത്തെ വീടായ ഘ ആണ് ഏറ്റവും ഒടുവിലായി നടന്‍ അജിത്തിന്റെ കുടുംബത്തിന് കൈമാറിയത്.

English summary
Theme song of AMMA-Madhyamam Aksharaveed project goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X