അവസാനം അമ്മയും 'ജനപ്രിയനെ' കൈവിടുന്നു; ദിലീപിനെ സസ്പെൻഡ് ചെയ്യും? മിണ്ടാട്ടമില്ലാതെ താരങ്ങൾ!!
നിലവില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഇന്നസെന്റ് ആശുപത്രി വിട്ടാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.
കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്നും ദിലീപിനെ സസ്പെൻഡ് ചെയ്യുമെന്ന് റിപ്പോർട്ട്. എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം പൊതുയോഗത്തിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കാനാണ് സാധ്യത. നിലവില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഇന്നസെന്റ് ആശുപത്രി വിട്ടാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.
രണ്ടു മക്കളേയും ഒരുപോലെ സംരക്ഷിക്കുമെന്ന നിലപാടാണ് നേരത്തെ നടന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡിയില്‍ അമ്മ പ്രതിനിധികള്‍ സ്വീകരിച്ചത്. വിഷയത്തില്‍ ദിലീപിന് പൂര്‍ണ പിന്തുണയും അമ്മ അന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സംഘനയിൽ നിന്ന് പുറത്താക്കുകയല്ലാതെ വേറെ രക്ഷയില്ല.

റിമാൻഡ് 14 ദിവസത്തേക്ക്
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

പോലീസ് കസ്റ്റഡിയില്ല
രാവിലെ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്.

വ്യക്തമായ 19 തെളിവുകൾ
19 തെളിവുകള്‍ അടക്കം ദിലീപിനെ പ്രതിചേര്‍ത്തുളള റിപ്പോര്‍ട്ടാണ് പോലീസ് ചൊവ്വാഴ്ച ഹാജരാക്കിയത്.

പ്രതിഷേധം ശക്തം
ദിലീപിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ ആണ് ഹാജരായത്. ആലുവ പൊലീസ് ക്ലബ്ബില്‍നിന്നും ദിലീപിമായുളള വാഹനം രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി വരുമ്പോള്‍ സ്ഥലത്ത് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും എത്തിയിരുന്നു.

ഇടത് ജനപ്രതിനിധികൾ
വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച് ഇടതുപക്ഷ എംഎല്‍എമാരായ ഗണേശ്കുമാറും മുകേഷും രംഗത്തെത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

വേട്ടയാടാൻ സമ്മതിക്കില്ല
ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നുമാണ് മുകേഷ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞത്.

ചോര കുടിക്കാൻ അനുവദിക്കില്ല
സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാറും പറഞ്ഞിരുന്നു.

ഫോണെടുക്കാതെ താരങ്ങൾ
കേസില്‍ അറസ്റ്റ് നടന്നതിനു ശേഷം ഗണേശിനെയും മുകേഷിനെയും ഫോണില്‍ ബന്ധപ്പെടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ഇരുവരും ഫോണ്‍ എടുത്തില്ല. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്കിപ്പോള്‍ ഒരു പ്രതികരണവും ഇല്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞു.












Click it and Unblock the Notifications