കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷിനെ പുറത്താക്കണമെന്ന് 'അമ്മ' യോഗത്തിൽ നടിമാർ ഉൾപ്പെടെയുള്ളവർ; ഉടക്കിട്ട് മുകേഷും ഗണേഷ് കുമാറും

Google Oneindia Malayalam News

കൊച്ചി; ബെംഗളൂരു ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻസിബിയും അറസ്റ്റ് ചെയ്തതതോടെ മലയാള സിനിമ മേഖലയിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ ബിനീഷ് കോടിയേരിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് താരസംഘടനയായ 'അമ്മ'. ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനീഷിനെ പുറത്താക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ സംഘടനയിലെ അംഗങ്ങളായ ഇടത് എംഎൽഎമാർ ഇതിനെതിരെ യോഗത്തിൽ രംഗത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ആജീവനാനന്ത അംഗത്വം

ആജീവനാനന്ത അംഗത്വം

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന് പിന്നാലെ തന്നെ ബിനീഷ് കോടിയേരിയുടെ അമ്മയിലെ അംഗത്വം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരന്നു. വിവാദങ്ങൾക്ക് പിന്നാലെ ബിനീഷിനെ പുറത്താക്കുമോയെന്നായിരുന്നു ചർച്ചകൾബിനീഷ് കോടിയേരിക്ക് താരസംഘടനയിൽ ആജീവനാനന്ത അംഗത്വമാണുള്ളത്. മാത്രമല്ല സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ സംഘടനയുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സിലും ബിനീഷ് കോടിയേരിയുണ്ട്.

ദിലീപിന്റെ വഴിയേ

ദിലീപിന്റെ വഴിയേ

അതേസമയം വിവാദങ്ങൾ കടുത്തതോടെ
പുറത്താക്കുന്നത് സംബന്ധിച്ച് താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിരുന്നു.ഇതോടെ നടി ആക്രമിപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ പുറത്താക്കിയതിന് സമാനമായ രീതിയിൽ ബിനീഷിനെതിരെ നടപടിയുണ്ടായേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

എക്സിക്യൂട്ടീവ് യോഗത്തിൽ

എക്സിക്യൂട്ടീവ് യോഗത്തിൽ

നടിയെ ആക്രമിച്ച കേസില്‍ അമ്മ ട്രഷറര്‍ ആയിരുന്ന ദിലീപിനെ സംഘടനയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നായിരുന്നു പുറത്താക്കിയത്.തുടർന്നാണ് ഇന്ന് ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കുന്നത് സംബന്ധിച്ച് ചർച്ച ഉയർന്നത്. ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യമാണ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ഉയർത്തിയത്.

പുറത്താക്കണമെന്ന്

പുറത്താക്കണമെന്ന്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിൽ ബിനീഷിനേയും പുറത്താക്കണമെന്നായിരുന്നു അംഗങ്ങൾ ആവശ്യപ്പെട്ടത്. സംഘടനയിലെ രണ്ട് അംഗങഅങൾക്ക് രണ്ട് നീതി എന്ന തരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് താരങ്ങൾ ആവശ്യപ്പെട്ടു.

എതിർത്ത് ഇടത് എംഎൽഎമാർ

എതിർത്ത് ഇടത് എംഎൽഎമാർ

അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി സ്വീകരിച്ചേ മതിയാകൂവെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. എന്നാൽ ഇതിനോട് കടുത്ത എതിർപ്പായിരുന്നു അമ്മയിലെ അംഗങ്ങളായ രണ്ട് ഇടതു എംഎൽഎമാരും സ്വീകരിച്ചത്.

വൈസ് പ്രസിഡണ്ടുമാരാണ്

വൈസ് പ്രസിഡണ്ടുമാരാണ്

കൊല്ലത്ത് നിന്നുളള സിപിഎം എംഎല്‍എയായ നടന്‍ മുകേഷും സര്‍ക്കാരിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് ബിയുടെ എംഎല്‍എയും നടനുമായ കെബി ഗണേഷ് കുമാറുമാണ് എതിർപ്പ് ഉന്നയിച്ചത്. രണ്ട് പേരും അമ്മയുടെ വൈസ് പ്രസിഡണ്ടുമാരാണ്.

സമ്മർദ്ദം ചെലുത്തുന്നുവെന്ന്

സമ്മർദ്ദം ചെലുത്തുന്നുവെന്ന്

ഇത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട സാഹചര്യമുണ്ടോയെന്ന ചോദ്യമായിരുന്നു ഇരു നേതാക്കളും യോഗത്തിൽ ഉയർത്തിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ തന്നെ ബിനീഷിന് മേൽ നടപടി സ്വീകരിക്കരുതെന്ന് എംഎൽഎമാർ സമ്മർദ്ദം ചെലുത്തുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Recommended Video

cmsvideo
Youth Congress Demands To Removal Of Bineesh Kodiyeri From KCA | Oneindia Malayalam
ഇടവേള ബാബുവിന്റെ വിഷയവും

ഇടവേള ബാബുവിന്റെ വിഷയവും

അതേസമയം അന്തിമ തിരുമാനം എന്താകുമെന്ന് വ്യക്തമായിട്ടില്ല. പ്രസിഡൻറ് മോഹൻലാലിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ പുരോഗമിക്കുകയാണ്. ബിനീഷ് വിഷയത്തെ കൂടാതെ അക്രമത്തിനിരയായ നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എംഎല്‍എയുടെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ വിഷയം എന്നിവ യും യോഗത്തിൽ ചർച്ച ചെയ്യും.

English summary
AMMA members demanded for bineesh kodiyeri's expulsion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X