Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നസെന്റ് മത്സരിക്കണോ; അമ്മയില്‍ അഭിപ്രായഭിന്നത

കൊച്ചി: അമ്മ പ്രസിഡണ്ട് കൂടിയായ ഇന്നസെന്റ് ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ താരസംഘടനയില്‍ അഭിപ്രായവ്യത്യാസമെന്ന് റിപ്പോര്‍ട്ട്. താരസംഘടനയിലെ അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന് പറഞ്ഞ ഇന്നസെന്റ് ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശരിയല്ലെന്ന് ഒരു പ്രമുഖ താരം പറഞ്ഞു.

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രതിപത്തിയില്ല. ഈ സാഹചര്യത്തില്‍ അമ്മ പ്രസിഡണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സംഘടനയെ ബാധിക്കും. പാര്‍ട്ടി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ ഇന്നസെന്റ് അമ്മ പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്നാണ് താരങ്ങളില്‍ പലരുടെയും അഭിപ്രായം എന്നറിയുന്നു.

innocent

മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍പ്പെട്ട ഒരാളാണ് ഇന്നസെന്റിന്റെ സി പി എം സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ താരത്തിന്റെ നേതൃത്വത്തിലാണത്രെ പാര്‍ട്ടി ഇന്നസെന്റുമായി ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ മോഹന്‍ലാല്‍ അടക്കമുള്ള മറ്റു ചില താരങ്ങള്‍ക്ക് സി പി എമ്മിനോട് പ്രതിപത്തിയില്ല. ടി പി വധം പോലുള്ള വിഷയങ്ങളില്‍ മോഹന്‍ലാല്‍ പാര്‍ട്ടിക്കെതിരായിരുന്നു.

ഇന്നസെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ സംവിധായകന്‍ വിനയന്‍ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തുവന്നിരുന്നു. ഇന്നസെന്റ് സി പി എം സ്ഥാനാര്‍ഥിയാകുന്നത് അമ്മയുടെ താരങ്ങളെ രണ്ട് തട്ടിലാക്കുമെന്ന് നടന്മാര്‍ക്കിടയില്‍ ആശങ്കയുണ്ട്. പ്രമുഖ നടനായ ജഗദീഷ് ഇന്നസെന്റിനെതിരെ മത്സരിക്കാന്‍ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+