കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച സംഭവം കത്തുമ്പോള്‍ മിണ്ടാതെ അമ്മ...!! പ്രതികരിക്കാതെ താരങ്ങള്‍..!

  • By Anamika
Google Oneindia Malayalam News

കൊച്ചി: തെന്നിന്ത്യയിലെ തന്നെ പ്രശസ്തയായ മലയാളി നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും കത്തുന്ന ചര്‍ച്ചയായിരിക്കുകയാണ്. പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലും പിന്നാലെ ദിലീപ് ഉന്നയിച്ച ബ്ലാക്ക് മെയിലിംഗ് ആരോപണവുമെല്ലാം കേസ് വീണ്ടും സജീവമാക്കിയിരിക്കുകയാണ്. എന്നാല്‍ മലയാള സിനിമയിലെ ശക്തമായ താരസംഘടനയായ അമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട ഘട്ടത്തില്‍ ദിലീപ് ആരോപണ വിധേയനായപ്പോള്‍ ചിലര്‍ താരത്തെ പ്രതിരോധിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാലിത്തവണ ആരേയും കാണാനില്ല.

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖ നടന്‍ രക്ഷപ്പെടും..!! ജിന്‍സണിന്റെ മൊഴിയില്‍ സിനിമാക്കാരില്ല..!!നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖ നടന്‍ രക്ഷപ്പെടും..!! ജിന്‍സണിന്റെ മൊഴിയില്‍ സിനിമാക്കാരില്ല..!!

അന്ന് നടിയെ ആക്രമിച്ചതില്‍ പ്രതിഷേധമറിയിച്ച് അമ്മ കൂട്ടായ്മ സംഘടിപ്പിക്കുകയും നടിക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. അതേ യോഗത്തിലായിരുന്നു നടി മഞ്ജുവാര്യര്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചതും. എന്നാല്‍ അമ്മ അതിന് ശേഷം കേസില്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല എന്ന് ആരോപണം ഉണ്ട്.

AMMA

നിലവില്‍ ദിലീപും സുഹൃത്തായ നാദിര്‍ഷയും മാത്രമാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആരെ പിന്തുണയ്ക്കണം എന്ന ആശയക്കുഴപ്പത്തിലാണ് അമ്മ എന്നാണറിയുന്നത്. സംഭവത്തില്‍ ആരുടെ ഭാഗത്താണ് സത്യമെന്ന് തെളിയാതെ താരങ്ങള്‍ പരസ്യപ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറാവുന്നില്ല. പ്രതികരിക്കാതിരിക്കുകയാണ് നല്ലതെന്ന് അമ്മ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം അടുത്തിടെ രൂപീകരിച്ച വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിലെ അംഗങ്ങളും ഇതുവരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല.

English summary
AMMA not responding to the new revelations in actress molestation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X