Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസിന് പൂർണ്ണ പിന്തുണയുമായി അമ്മ സംഘടന: ആവശ്യമെങ്കില്‍ നിയമസഹായവും നല്‍കും

കൊച്ചി: അധിക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ച നടി ഹണി റോസിന് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മ. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്ന സംഘടന വിഷയത്തില്‍ ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങൾക്കും അമ്മ സംഘടന പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും വർത്താ കുറിപ്പിലൂടെ അറിയിച്ചു.

'ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനേത്രി കൂടിയായ കുമാരി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും, അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇതിനാൽ അപലപിച്ചുകൊള്ളുന്നു.' അഡ്ഹോക്ക് കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിക്കുന്നു.

honey-rose

പ്രസ്തുത വിഷയത്തിൽ കുമാരി ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങൾക്കും അമ്മ സംഘടന പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കിൽ വേണ്ടുന്ന എല്ലാവിധ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്‌ഹോക്ക് കമ്മിറ്റി ഇതിനാൽ അറിയിച്ചുകൊള്ളുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെ തന്നെ അപമാനിക്കുന്ന ഒരു വ്യക്തിക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ഹണി റോസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നായിരുന്നു ഹണി റോസ് പറഞ്ഞത്.

പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക്‌ അപമാനിക്കാൻ കഴിയുമോയെന്നും താരം ചോദിച്ചു. ഈ പോസ്റ്റിന് താഴെയും സ്ത്രീത്വത്തെ അവഹേളിച്ച് കമന്‍റിട്ട
27 പേർക്കെതിരെ ഹണി റോസ് പരാതി നൽകുകയും ചെയ്തു. നടിയുടെ പരാതിയില്‍ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ആദ്യ അറസ്റ്റും രേഖപ്പെടുത്തി. കുമ്പളം സ്വദേശി ഷാജി എന്നയാളാണ് പിടിയിലായത്. നടിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്, നടി കൈമാറിയ സ്ക്രീൻഷോട്ടുകൾ അടക്കം പരിശോധിച്ച് കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങുമെന്നും ഡി സി പി അശ്വതി ജിജി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+