Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിന് സഹായവുമായി 'അമ്മ'; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് സ്റ്റേജ് ഷോ

കൊച്ചി: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി പ്രാെഡ്യൂസേഴ്സ് അസോസിയേഷനുമായി ചേർന്ന് സ്റ്റേജ് ഷോ നടത്തുമെന്ന് താരസംഘടനയായ അമ്മ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ആ​ഗസ്റ്റ് 20 ന് അങ്കമാലിയിലാണ് സ്റ്റേജ് ഷോ നടത്തുന്നത്. പരിപാടിയിലെ വരുമാനത്തിന്റെ വിഹിതം വയനാട് ദുരിതബാധിതർക്കായി നൽകുമെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രഖ്യാപിച്ചു.

വയനാട്ടിലെ ദുരന്തമേഖല സന്ദർശിച്ചതിന് നടനും ലെഫ്റ്റനന്റ് കേണലുമായ മോ​ഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ അജു അലക്സിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആർക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ല. മോ​ഹൻലാൽ വയനാട് സന്ദർശിച്ചത് പുണ്യപ്രവർത്തിയാണ്. വ്യക്തി താല്പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ സന്ദർശനമെന്നും സിദ്ദിഖ് പറഞ്ഞു.

wayand

അതേ സമയം ഉരുൾപൊട്ടലിൽ കനത്ത നാശം സംഭവിച്ച വയനാടിന് സഹായവുമായി നിരവധിപേരാണ് രം​ഗത്തെത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാധരാണക്കാരും സിനിമാതാരങ്ങളുമൊക്കെ സംഭാവ നൽകുന്നുണ്ട്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ താരങ്ങളാെക്കെ സംഭവാന ചെയ്തിട്ടുണ്ട്.

ഉരുൾപൊട്ടിലിൽ പെട്ടവരെ കണ്ടെത്തുന്നതിനായി ഇന്നും തിരച്ചിൽ നടക്കുകയാണ്. ഇന്ന് നടത്തീയ ജനകീയ തിരച്ചലിൽ മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാ​ഗവും കണ്ടെത്തി. സൂചിപ്പാറ - കാന്തൻപാറ ഭാ​ഗത്ത് നിന്നാണ് സന്നദ്ധ പ്രവർത്തകരും രക്ഷാദൗത്യ സംഘവും ചേർന്ന് നടത്തിയ തിരച്ചലിൽ മൃതദേഹങ്ങൾ ലഭിച്ചത്. രാവിലെ 9 മണിയോടെയാണ് മൃതദേഹങ്ങളും ശരീരഭാ​ഗവും കണ്ടെത്തിയത്.

സൂചിപ്പാറ - കാന്തൻപാറ വെള്ളച്ചാട്ടം ചേരുന്നയിടത്താണ് മൃതദേഹങ്ങൾ ലഭിച്ചത്. ഒരു മൃതദേഹത്തിന്റെ മുക്കാൽ ഭാ​ഗത്തോളമാണ് ലഭിച്ചത്.
ഇവിടെ നിന്നും നേരത്തെയും നിരവധി മൃതദേഹങ്ങൾ ലഭിച്ചിരുന്നു. കാട്ടിലൂടെ മൃതദേഹങ്ങൾ പുറത്തേക്ക് കൊണ്ടുവരിക പ്രയാസകരമാണ്.
ദുഷ്കരമായ പ്രദേശമായതിനാൽ മൃതദേഹം എയർലിഫ്റ്റ് ചെയ്യാനാണ് തീരുമാനം.

സുത്താൻ ബത്തേരിയിലേക്കാകും മൃത​ദേഹങ്ങൾ കൊണ്ടുവരിക എന്നാണ് സൂചന. തുടർന്ന് ഇൻക്വിസ്റ്റ് ഡി എൻ എ പരിശോധനകൾ നടത്തും. തിരിച്ചറിയാൻ സാധിക്കുമോ എന്നും പരിശോധിക്കും. ഈ മേഖലയിൽ കൂടുതൽ തിരച്ചിൽ നടത്തേണ്ടതുണ്ടെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. മുണ്ടക്കൈയിൽ കഡാവർ നായയെകൂടി തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+