Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദം കത്തുമ്പോൾ രാജ്യം വിടാൻ മോഹൻലാൽ .. നടിമാർ അമേരിക്കയിലെങ്കിൽ മോഹൻലാൽ ലണ്ടനിൽ!

കൊച്ചി: സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളില്‍ താരങ്ങള്‍ പൊതുവേ അഭിപ്രായം പറഞ്ഞ് കണ്ടിട്ടുണ്ടത് തമിഴിലും ബോളിവുഡിലുമാണ്. പൊതു വിഷയം പോട്ടെ, സ്വന്തം സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടിട്ട് പോലും ഒരക്ഷരം വാ തുറന്ന് പറയാത്തവരാണ് ഭൂരിപക്ഷം വരുന്ന മലയാളം സിനിമാ താരങ്ങളും.

താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും അക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ട്. അമ്മ ഭാരവാഹികള്‍ എന്ന നിലയ്ക്ക് പോലും ഇരുവരും ഒരക്ഷരം ഈ വിഷയത്തില്‍ ഉരിയാടിയിട്ടില്ല. അമ്മ പ്രസിണ്ടായ ശേഷവും മോഹന്‍ലാലിന് മൗനം തന്നെ. വിവാദം കത്തുമ്പോള്‍ താരം പെട്ടിയും കിടക്കയുമായി കടല്‍ കടക്കുകയാണ്.

പൊട്ടിത്തെറിയുടെ വക്കിൽ

പൊട്ടിത്തെറിയുടെ വക്കിൽ

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ച് എടുത്തതിന്റെ പേരില്‍ മലയാള സിനിമാ രംഗം പൊട്ടിത്തെറിയുടെ വക്കിലാണ്. ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നിന്നും രാജി വെച്ചു. നടിക്ക് പിന്തുണ നല്‍കിക്കൊണ്ട് രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരും രാജി പ്രഖ്യാപിച്ചു. ഇവര്‍ക്ക് പിന്തുണയുമായി നടന്‍ പൃഥ്വിരാജ് ഏറ്റവും ഒടുവിലായി രംഗത്ത് വന്നിരിക്കുന്നു.

നടിമാർ അമേരിക്കയിൽ

നടിമാർ അമേരിക്കയിൽ

അമ്മയില്‍ തുടരുന്ന ഡബ്ല്യൂസിസി അംഗങ്ങളായ രേവതിയും പാര്‍വ്വതിയും പത്മപ്രിയയും ദിലീപ് വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇങ്ങനെ ഓരോ നിമിഷവും പുതിയ വഴിത്തിരിവുകള്‍ വിവാദത്തില്‍ ഉടലെടുത്ത് കൊണ്ടിരിക്കുന്നു. അതിനിടെ റിമയും പാര്‍വ്വതിയും രമ്യ നമ്പീശനും ഉള്‍പ്പെടെ ഉള്ള നടിമാര്‍ വിവിധ ഷോകള്‍ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയിരിക്കുകയാണ്.

മോഹൻലാൽ ലണ്ടനിലേക്ക്

മോഹൻലാൽ ലണ്ടനിലേക്ക്

നടിമാര്‍ അമേരിക്കയില്‍ ആണെങ്കില്‍ അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്റെ യാത്ര ലണ്ടനിലേക്കാണ്. വിവാദങ്ങളില്‍ ഒരു പ്രതികരണവും നടത്താതെയാണ് ലാല്‍ സിനിമാ ചിത്രീകരണത്തിന് വേണ്ടി ലണ്ടനിലേക്ക് പോകുന്നത്. അടുത്ത മാസം പത്തിന് മാത്രമേ മോഹന്‍ലാല്‍ ഇനി കേരളത്തിലേക്ക് തിരിച്ച് എത്തുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

പരസ്യ പ്രതികരണം പാടില്ല

പരസ്യ പ്രതികരണം പാടില്ല

മോഹന്‍ലാല്‍ ലണ്ടനില്‍ നിന്നും തിരിച്ച് വരുന്നത് വരെ അമ്മ വിവാദത്തില്‍ പരസ്യ പ്രതികരണം നടത്തരുത് എന്ന് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്. മോഹന്‍ലാല്‍ മാത്രമല്ല അമ്മയുടെ നേതൃത്വത്തിലുള്ള ആരും ഇതുവരെ വിവാദത്തില്‍ പരസ്യമായി പ്രതികരണം നടത്തിയിട്ടില്ല.

മിണ്ടാതെ താരങ്ങൾ

മിണ്ടാതെ താരങ്ങൾ

നടിമാര്‍ രാജി വെച്ച വിഷയത്തില്‍ പ്രതികരിക്കാനില്ല എന്നാണ് അമ്മ ജനറല്‍ സെക്രട്ടരി ഇടവേള ബാബു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അമ്മയുടേ നേതൃസ്ഥാനത്തുള്ള എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇടതുപക്ഷ സഹയാത്രിക കൂടിയായ കെപിഎസി ലളിതയും വിവാദത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

പഴി മോഹൻലാലിന്

പഴി മോഹൻലാലിന്

നടിമാര്‍ രാജി വെച്ച വിഷയത്തിലും അമ്മയ്ക്ക് കത്ത് നല്‍കിയ വിഷയത്തിലും ഉചിതമായ തീരുമാനം മോഹന്‍ലാല്‍ മടങ്ങി വന്നതിന് ശേഷമാവും അമ്മ കൈക്കൊള്ളുക. പുതിയ നേതൃത്വം ചുമതലയേറ്റതിന് ശേഷമുള്ള ആദ്യത്തെ യോഗത്തില്‍ തന്നെ ദിലീപിനെ തിടുക്കപ്പെട്ട് തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് കൂട്ട് നിന്നതിന്റെ പേരില്‍ മോഹന്‍ലാല്‍ പഴി കേട്ട് കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+