ദിലീപ് അമ്മയിൽ നിന്ന് പുറത്ത്, രാജി ചോദിച്ച് വാങ്ങി, ഡബ്ല്യൂസിസിയോട് അതൃപ്തി പരസ്യമാക്കി മോഹൻലാൽ
കൊച്ചി: ഡബ്ല്യൂസിസിക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി താരസംഘടന അമ്മയുടെ വാർത്താ സമ്മേളനം. സംഘടനാ പ്രസിഡണ്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളാണ് വാർത്താ സമ്മേളനം നടത്തിയത്. ഡബ്ല്യൂസിസിയോട് അനുനയത്തിനില്ല എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന തരത്തിലാണ് അമ്മ നിലപാടുകൾ വ്യക്തമാക്കിയത്.
ദിലീപ് അമ്മയിൽ നിന്നും പുറത്താണെന്ന് മോഹൻലാൽ വ്യക്തമാക്കി. ദിലീപിൽ നിന്ന് രാജി ആവശ്യപ്പെട്ടിരുന്നുവെന്നും അത് പ്രകാരം സമർപ്പിച്ച രാജി അമ്മ സ്വീകരിച്ചുവെന്നും മോഹൻലാൽ പറഞ്ഞു. ഡബ്ല്യൂസിസി അംഗങ്ങളെ വീണ്ടും നടിമാർ എന്ന് തന്നെയാണ് മോഹൻലാൽ വിശേഷിപ്പിച്ചത്.

ദിലീപിന്റെ രാജി
അമ്മയില്‍ നിന്നും ദിലീപ് രാജി വെച്ചതായി മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ നേരിട്ട് ദിലീപിനെ വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു. ഡബ്ല്യൂസിസിയുടെ ആവശ്യം പരിഗണിച്ചാണ് ദിലീപിന്റെ രാജി ആവശ്യപ്പെട്ടത് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. തുടര്‍ന്ന് അവൈലബിള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് ദിലീപിന്റെ രാജി സ്വീകരിച്ചു.

അവർ നടിമാർ തന്നെ
ദിലീപിന്റെ രാജിക്കാര്യത്തില്‍ എല്ലാവരുടേയും സമ്മതം ആവശ്യമായത് കൊണ്ടാണ് തീരുമാനം വൈകിയത്. സമയം വേണമെന്ന് ഡബ്ല്യൂസിസിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ലാല്‍ വ്യക്തമാക്കി. ഡബ്ല്യൂസിസി അംഗങ്ങളെ വീണ്ടും നടിമാര്‍ എന്ന് തന്നെയാണ് മോഹന്‍ലാല്‍ വിളിച്ചത്. അവരുടെ പേര് പറയുന്നില്ലെന്നും അവരെ നടിമാര്‍ എന്ന് തന്നെ വിളിക്കാം എന്നും മോഹന്‍ലാല്‍ പറഞ്ഞു.

തിരിച്ചെടുക്കാൻ അപേക്ഷ വേണം
ദിലീപ് വിഷയത്തില്‍ അമ്മയില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കിയ മോഹന്‍ലാല്‍ രാജി വെച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയം അമ്മയുടെ ആലോചനയിലേ ഇല്ലെന്നും പറഞ്ഞു. രാജി വെച്ചവര്‍ തിരിച്ച് വരണമെങ്കില്‍ അവര്‍ അമ്മയ്ക്ക് അപേക്ഷ നല്‍കണം. അവര്‍ മാപ്പ് പറയണം എന്ന് വ്യക്തിപരമായി തനിക്ക് അഭിപ്രായമില്ലെന്നും അക്കാര്യം സംഘടന തീരുമാനിക്കേണ്ടതാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആരോപണം വേദനിപ്പിച്ചു
പത്രസമ്മേളനത്തിലെ പ്രധാന പരാമര്‍ശങ്ങളിങ്ങനെ: തന്റെ പേരില്‍ ആരോപണം വരുന്നത് വ്യക്തിപരമായി വേദനിപ്പിച്ചു. അമ്മയില്‍ വനിതാ കമ്മിറ്റിയുണ്ട്. കെപിഎസി ലളിത, കുക്കു പരമേശ്വരന്, കവിയൂര്‍ പൊന്നമ്മ എന്ന മൂന്ന് നടിമാരാണ് സമിതിയിലുളളത്. ദിലീപ് വിഷയത്തില്‍ ജഗദീഷ് സൗമ്യമായും സിദ്ദിഖ് രോഷത്തോടെയും പ്രതികരിച്ചുവെന്നേയുള്ളൂ.

ആ മൂന്ന് നടിമാർ
അമ്മയില്‍ ഇരുന്ന് കൊണ്ട് തന്നെ സംഘടനയ്ക്ക് എതിരെ സംസാരിക്കുന്ന മൂന്ന് നടിമാര്‍ ചെയ്യുന്നത് ശരിയാണോ എന്ന് അവര്‍ ചിന്തിക്കണം. അവരെ എന്ത് ചെയ്യണം എന്ന കാര്യമാണ് സിദ്ദിഖ് പറഞ്ഞത്. സിദ്ദിഖും ജഗദീഷും തന്റെ അഭിപ്രായം ചോദിച്ചിരുന്നു. രാജിവെച്ച ആളുകള്‍ അപേക്ഷ നല്‍കണം. തങ്ങള്‍ അല്ല രാജി വെപ്പിച്ചത്. രാജി വെച്ചത് തെറ്റായെന്നും വീണ്ടും ചേരണമെന്നും കത്ത് നല്കിയാല് സംഘടന പരിഗണിക്കും.

തിരിച്ച് വന്നാൽ സന്തോഷം
നടിമാര്‍ തിരിച്ച് വരുന്നതില്‍ മോഹന്‍ലാലിന് സന്തോഷം മാത്രമേ ഉള്ളൂ എന്ന് ജഗദീഷ് വ്യക്തമാക്കി. എന്നാല്‍ മാപ്പ് പറഞ്ഞിട്ട് വേണോ തിരിച്ച് എടുക്കാന്‍ എന്നത് സംഘടന ആലോചിക്കണം. ബാബുരാജ് മാപ്പ് പറഞ്ഞ് തിരിച്ച് കയറിയ നടനാണ് എന്ന് ഇടവേള ബാബു വ്യക്തമാക്കി. മൂന്നിലൊന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ജനറല്‍ ബോഡി വിളിച്ച് കൂട്ടുകയുളളൂ എന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ദിലീപ് വിളിച്ചത് ഇങ്ങോട്ടോ അങ്ങോട്ടോ
സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനം വികാരത്തിന്റെ പുറത്ത് ആയിരുന്നു. സിദ്ദിഖും ജഗദീഷും പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്നാണ് ഇരുവരുടേയും പ്രസ്താവനകളിലെ ഭിന്നതയെകുറിച്ച് മോഹന്‍ലാല്‍ നല്കിയ ഉത്തരം. ഡബ്ല്യൂസിസിക്ക് സംഘടനാ നേതൃത്വത്തില്‍ വിശ്വാസമില്ല എന്ന് പറഞ്ഞതിനുളള ഉത്തരമാണ് സിദ്ദിഖ് പറഞ്ഞത്. ദിലീപ് ഇങ്ങോട്ട് വിളിച്ച് രാജിക്കത്ത് തന്നു എന്ന് സിദ്ദിഖ് പറഞ്ഞതിനെക്കുറിച്ചുളള ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ലായിരുന്നു.

ആർക്കും പ്രത്യേക പരിഗണനയില്ല
താന്‍ പറഞ്ഞത് നടന്ന കാര്യമാണെന്നും സത്യമാണെന്നുമാണ് മോഹന്‍ലാല്‍ നല്കിയ ഉത്തരം. അമ്മ തീരുമാനമെടുക്കുന്നതിന് മുന്‍പേ പെട്ടെന്ന് ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ചു. ഡബ്ല്യൂസിസി ഉന്നയിച്ച മറ്റ് പ്രശ്നങ്ങള്‍ക്ക് വേണ്ടി ജനറല്‍ ബോഡി വിളിക്കില്ല. നാല് പേര് രാജി വെച്ച് പോയതിന്റെ പേരില്‍ ജനറല്‍ ബോഡി വിളിക്കില്ല. ആക്രമിക്കപ്പെട്ട നടി അടക്കം എല്ലാവരും സംഘടനയില്‍ ഒരുപോലെയാണ്. പ്രത്യേക പരിഗണനയില്ല.

അമ്മയെ നാല് കഷണമാക്കി
നടിമാര്‍ മാപ്പ് പറയണം എന്ന് കെപിഎസി ലളിത പറഞ്ഞത് നാടന്‍ ഭാഷയില്‍ പറഞ്ഞതാണ്. രാജി വെച്ച് പോയ നാല് പേരെ തിരിച്ച് വിളിക്കുക എന്നതല്ല അമ്മയുടെ ഏറ്റവും വലിയ പ്രശ്നം. മാപ്പ് പറയണം എന്ന് തനിക്ക് വ്യക്തിപരമായി അഭിപ്രായമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്മയെ ആ നടിമാര്‍ നാല് കഷണമാക്കിയെന്ന് ബാബുരാജ് ആരോപിച്ചു. അവര്‍ കാരണം മോഹന്‍ലാല്‍ ചീത്ത കേള്‍ക്കുന്നു.

ചോര ഊറ്റിക്കുടിക്കുന്നു
അമ്മയില്‍ നിന്ന് ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണ് ഡബ്ല്യൂസിസി എന്നും ബാബുരാജ് പറഞ്ഞു. ആ മൂന്ന് നടിമാര്‍ക്കെതിരെ എന്ത് നടപടിയെടുക്കണം എന്നതില്‍ ചര്‍ച്ച നടക്കുകയാണ്. ദിലീപ് വിഷയത്തില്‍ അമ്മയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് സംഭാഷണം ചോര്‍ന്നത് ഗൗരവത്തോടെ കാണുന്നു. ആരാണ് ചോര്‍ത്തിയത് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

നടിമാർ എന്ന് വിളിച്ചതിന് എന്താണ് കുഴപ്പം
അലന്‍സിയര്‍ക്കെതിരെ ആരോപണം ഉന്നയിച്ച നടി പരാതി തന്നാല്‍ പരിഗണിക്കും. ആ നടി അമ്മ അംഗം അല്ല. അലന്‍സിയറോട് അമ്മ വിശദീകരണം തേടും. രേവതിയുടേയും പാര്‍വ്വതിയുടേയും പത്മപ്രിയയുടേയും പേര് പറയാന്‍ ഒരു മടിയുമില്ല. മൂന്ന് പേരും തന്റെ ഒപ്പം അഭിനയിച്ചവരാണ്. നടിമാര്‍ എന്ന് വിളിച്ചതില്‍ പരാതി പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് അറിയില്ല. തന്നെ അങ്ങേര് എന്ന് വിളിച്ചതിനൊന്നും കുഴപ്പമില്ല.

ഡബ്ല്യൂസിസി ഗൂഢാലോചന നടത്തുന്നു
എല്ലാ ആക്രമണവും തനിക്ക് നേരായാണ് വരുന്നത്. മോഹന്‍ലാല്‍ എന്ന വ്യക്തിയോടുളള പ്രശ്നമാണോ അതോ സംഘടനാ പ്രസിഡണ്ട് എന്ന നിലയ്ക്കുളള പ്രശ്നമാണോ എന്ന് അറിയില്ല. ഇക്കാര്യങ്ങളില്‍ താന്‍ അതൃപ്തനാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മയെ തകര്‍ക്കാന്‍ ഡബ്ല്യൂസിസി ഗൂഢാലോചന നടത്തുന്നു എന്ന ആരോപണം സിദ്ദിഖ് ആവര്‍ത്തിച്ചു. തങ്ങളെ അപമാനിക്കാനും മോഹന്‍ലാലിനെ അപമാനിക്കാനും ശ്രമിക്കുന്നു.

തന്നെ ആവശ്യമെങ്കിൽ മുന്നോട്ട്
അമ്മ ഒരുമിച്ച് തന്നെ മുന്നോട്ട് പോകും. എല്ലാവര്ക്കും തന്നെ ആവശ്യമാണ് എന്ന് തോന്നിയാല്‍ മാത്രമേ പ്രസിഡണ്ടായി തുടരുകയുളളൂ. അമ്മയുടെ ബൈലോ തിരുത്താനുളള നടപടികള്‍ തുടരുന്നുണ്ട്. അംഗങ്ങളോട് അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിമാരോടും അഭിപ്രായം തേടിയിട്ടുണ്ട്. കെപിഎസി ലളിതയോട് സംഘടന വിശദീകരണം തേടുകയില്ലെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.
വാർത്താ സമ്മേളനം
അമ്മ വിളിച്ച് ചേർത്ത വാർത്താ സമ്മേളനം കാണാം
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications