കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കപ്പെടണം, പക്ഷേ, അടിത്തറ തോണ്ടാൻ നിൽക്കരുത്; പാർവതിക്ക് ബാബുരാജിന്റെ മറുപടി

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ആസ്ഥാനമന്ദിരം ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്. എറണാകുളം കലൂരിലാണ് മൂന്ന് നിലയുള്ള കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സംഘടന തുടങ്ങി 25 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് ആസ്ഥാനമന്ദിരം രൂപീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഉദ്ഘാടന ചടങ്ങിന് പിന്നാലെ ചില വിവാദങ്ങളും ഇത് സംബന്ധിച്ച് ഉയര്‍ന്നിരുന്നു. ചടങ്ങില്‍ വനിത എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലം നല്‍കിയില്ലെന്നായിരുന്നു നടി പാര്‍വതി ഉള്‍പ്പടെയുള്ളവര്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴിതാ പാര്‍വതിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാബുരാജ്. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ദുരന്തമുണ്ടായ സ്ഥലത്ത് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു, ചിത്രങ്ങള്‍

പാര്‍വതിയുടെ വിമര്‍ശനം

പാര്‍വതിയുടെ വിമര്‍ശനം

ഉദ്ഘാടന പരിപാടിയില്‍ പുരുഷന്മാരായ അംഗങ്ങള്‍ ഇരിക്കുകയും രചന നാരായണന്‍ കുട്ടിയും ഹണി റോസും നില്‍ക്കുകയും ചെയ്യുന്ന ചിത്രം പുറത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആണുങ്ങള്‍ ഇരിക്കുകയും പെണ്ണുങ്ങള്‍ ഒരു സൈഡില്‍ നില്‍ക്കുകയും ചെയ്യുന്നത് ഒരു നാണവും ഇല്ലാതെ ഇപ്പോഴും തുടരുകയാണ് എന്നാണ് പാര്‍വ്വതി വിമര്‍ശിച്ചത്.

ഹണി റോസ് പറഞ്ഞത്

ഹണി റോസ് പറഞ്ഞത്

മറ്റ് പല തിരക്കുകളും കാരണം മാറി നിന്നത്. വനിതാ അംഗങ്ങള്‍ക്ക് ഇരിപ്പിടം നല്‍കാത്തത് അല്ല. ആരും ഒരംഗത്തെ പോലും മാറ്റി നിര്‍ത്തിയിട്ടില്ല. പല തവണ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തങ്ങള്‍ക്ക് അവിടെ ചെയ്യാന്‍ ചില ജോലികള്‍ ഉളളത് കാരണമാണ് ഇരിക്കാതിരുന്നത് എന്നും ഹണി റോസ് നല്‍കിയ വിശദീകരണം.

രചനയുടെ വാക്കുകള്‍

രചനയുടെ വാക്കുകള്‍

എന്തിലും ഏതിലും തെറ്റ് മാത്രം കാണുന്നവരാണ് വിവാദമുണ്ടാക്കുന്നത് എന്നാണ് രചന നാരായണന്‍കുട്ടി പ്രതികരിച്ചത്. ആരാണ് പാര്‍വ്വതി എന്നടക്കമുള്ള ചോദ്യങ്ങളും രചന ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ രചയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ചുട്ടമറുപടിയും ഇതിന് നല്‍കിയിരുന്നു.

 കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടണം

കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടണം

കുറ്റങ്ങളെല്ലാം ചൂണ്ടിക്കാട്ടപ്പെടണം. അതൊക്കെ നല്ലതാണ്. പാര്‍വതി പറഞ്ഞ മിക്ക കാര്യങ്ങളിലും ഞാന്‍ പിന്തുണച്ചിട്ടുണ്ട്. കാരണം നല്ല അറിവും വിവരമുള്ള കുട്ടിയാണ്. സംഘടനയിലൊക്കെ നമുക്ക് ആവശ്യമുള്ള ആളാണ്. രാജിവച്ച് പോയപ്പോള്‍ രാജി സ്വീകരിക്കരുതെന്ന് പറഞ്ഞ ആളാണ് ഞാന്‍.

ഇങ്ങനെ പറഞ്ഞതിന്റെ കാരണം

ഇങ്ങനെ പറഞ്ഞതിന്റെ കാരണം

പക്ഷേ, എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കാരണം സ്ത്രീകള്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനമാണ് ഓഫീസ് ഡയറക്ട്രേഴ്‌സ് മാത്രം ചടങ്ങില്‍ ഇരുന്നാല്‍ മതിയെന്ന്. അതിനുള്ള സ്ഥലം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ അവിടെ. രചനയെയും ഹണിയെയും ശ്വേതയെയുമൊക്കെ സ്റ്റേജിലേക്ക് വിട്ടത് ഞാനാണ്. ലോഗോ പ്രകാശനമൊക്കെ ഉണ്ടായിരുന്നല്ലോ.

മൂന്ന് ലേഡീസ്

മൂന്ന് ലേഡീസ്

നമ്മുടെ ആകെയുണ്ടായിരുന്ന മൂന്ന് ലേഡീസ് അവരാണല്ലോ. നമ്മുടെ വീട്ടില്‍ ഒരു ഫംഗ്ഷന്‍ നടക്കുമ്പോള്‍ നമുക്ക് വേദിയില്‍ കയറി അണിഞ്ഞൊരുങ്ങി നടക്കാനല്ല സമയം, ഞാന്‍ ആ സ്‌റ്റേജില്‍ പോലമുണ്ടായിരുന്നില്ല. നമുക്ക് നമ്മുടേതായ പല കാര്യങ്ങളുമുണ്ട്. കുറ്റം കാണമെന്ന് തോന്നിയാല്‍ ഏത് കാര്യത്തിലും കുറ്റം കാണണം.

നല്ലത് കൂടി പറയണം

നല്ലത് കൂടി പറയണം

ആ കുട്ടി ചെയ്യുന്ന കാര്യത്തില്‍ നല്ലത് കൂടി പറയാനുണ്ട്. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടപ്പെടണം. അത് ഞാന്‍ വീണ്ടും പറയുകയാണ്. ഏത് അംഗമായാലും അത് ചെയ്യേണ്ടതാണ്. പക്ഷേ, അടിത്തറ തോണ്ടാന്‍ നിക്കരുത്. കാരണം ഒരുപാട് പേര്‍ക്ക് ഇതുകൊണ്ട് ഗുണമുണ്ട്- ബാബു രാജ് പറഞ്ഞു.

പാര്‍വതിക്ക് പിന്തുണ

പാര്‍വതിക്ക് പിന്തുണ

അതേസമയം, പ്രശ്‌നത്തില്‍ അഭിപ്രായം തുറന്നുപറഞ്ഞ പാര്‍വതിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എഎംഎംഎയിലെ കളിപ്പാവകള്‍ക്ക് ജന്മത്ത് പാര്‍വതിയടക്കം ശബ്ദം ഉയര്‍ത്തുന്ന ഒരു സ്ത്രീകളേയും മനസിലാവില്ലെന്നാണ് നടി രേവതി സമ്പത്ത് പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു രേവതിയുടെ പ്രതികരണം.

ഹരീഷ് പേരടിയുടെ പിന്തുണ

ഹരീഷ് പേരടിയുടെ പിന്തുണ

നടന്‍ ഹരീഷ് പേരടിയും ഫേസ്ബുക്ക് കുറിപ്പില്‍ പാര്‍വതിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ആരാണ് പാര്‍വ്വതി?...ധൈര്യമാണ് പാര്‍വ്വതി...സമരമാണ് പാര്‍വ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതി...

അദ്ധ്യാപികയാണ് പാര്‍വ്വതി

അദ്ധ്യാപികയാണ് പാര്‍വ്വതി

തിരത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അദ്ധ്യാപികയാണ് പാര്‍വ്വതി..അഭിപ്രായ വിത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്‌കാരിക മുഖമാണ് പാര്‍വ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാര്‍വ്വതി..പാര്‍വ്വതി അടിമുടി രാഷ്ട്രീയമാണ്- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഷമ്മി തിലകന്‍

ഷമ്മി തിലകന്‍

നടന്‍ ഷമ്മി തിലകനും പാര്‍വ്വതിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച രണ്ട് വരി കുറിപ്പിലാണ് താരം നടിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. താരം പങ്കുവച്ച കുറിപ്പ് ഇങ്ങനെ, ചോദ്യം :- ആരാണ്ബപാര്‍വ്വതി..!??? ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ ഇ ശ്രീധരന്റെ ജീവിതം പിന്നേയും ബാക്കി!!! അടുത്ത മിസോറാം ഗവര്‍ണറോ.. ട്രോളോട് ട്രോൾട്രോളുകള്‍ ഏറ്റുവാങ്ങാന്‍ ഇ ശ്രീധരന്റെ ജീവിതം പിന്നേയും ബാക്കി!!! അടുത്ത മിസോറാം ഗവര്‍ണറോ.. ട്രോളോട് ട്രോൾ

കാപ്പനെച്ചൊല്ലി കോൺഗ്രസിൽ തർക്കം: പാർട്ടിയിൽ ചേരട്ടെയെന്ന് മുല്ലപ്പള്ളി, കടുംപിടുത്തം വേണ്ടെന്ന് ചെന്നിത്തലകാപ്പനെച്ചൊല്ലി കോൺഗ്രസിൽ തർക്കം: പാർട്ടിയിൽ ചേരട്ടെയെന്ന് മുല്ലപ്പള്ളി, കടുംപിടുത്തം വേണ്ടെന്ന് ചെന്നിത്തല

8 ലക്ഷം മാസശമ്പളത്തിൽ നിന്ന് കൊടുംപട്ടിണിയിലേക്ക്; ആരുമറിയാത്ത ആ കഥ പറഞ്ഞ് ഫിറോസ്, ബിഗ് ബോസ് ഹൗസിൽ ഞെട്ടൽ8 ലക്ഷം മാസശമ്പളത്തിൽ നിന്ന് കൊടുംപട്ടിണിയിലേക്ക്; ആരുമറിയാത്ത ആ കഥ പറഞ്ഞ് ഫിറോസ്, ബിഗ് ബോസ് ഹൗസിൽ ഞെട്ടൽ

തീരദേശം ഇത്തവണ കോണ്‍ഗ്രസ് തൂത്തുവാരും, ഇറക്കുന്നത് രാഹുലിനെ, ഞെട്ടിക്കാന്‍ ഈ നീക്കങ്ങള്‍!!തീരദേശം ഇത്തവണ കോണ്‍ഗ്രസ് തൂത്തുവാരും, ഇറക്കുന്നത് രാഹുലിനെ, ഞെട്ടിക്കാന്‍ ഈ നീക്കങ്ങള്‍!!

Recommended Video

cmsvideo
പാര്‍വ്വതി പറയുന്നത് നിങ്ങള്‍ക്കും കൂടി വേണ്ടിയാണെന്ന് ഒരിക്കല്‍ മനസ്സിലാകും | Oneindia Malayalam

English summary
AMMA's New building Inauguration Issue: Actor Baburaj give a befitting reply to Parvathy thiruvothu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X