• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹന്‍ലാലിനെതിരെ 'തോക്ക്' ചൂണ്ടിയ അലന്‍സിയര്‍ പെട്ടു; ആര്‍ക്കെതിരെ? എന്തിന് വേണ്ടി? നടപടി വരുന്നു

  • By Desk

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിനിടെ നടന്‍ മോഹന്‍ലാല്‍ പ്രസംഗിക്കുന്ന വേളയില്‍ മുഖത്തേക്ക് കൈവിരല്‍ തോക്കുപോലെ ചൂണ്ടിയ നടന്‍ അലന്‍സിയറുടെ നടപടി ഏറെ വിവാദമായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു അലന്‍സിയറുടെ പ്രകടനം. മോഹന്‍ലാലിനെതിരായ പ്രതിഷേധമായി ഇത് വ്യാഖ്യാനിക്കപ്പെട്ടതോടെ ആരാധകര്‍ അലന്‍സിയറിനെതിരെ രംഗത്തുവന്നു. സംഭവം വന്‍ വിവാദമായതോടെ അലന്‍സിയര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ വിവാദം ഇവിടെ നില്‍ക്കില്ല. താരസംഘടന അമ്മ അലന്‍സിയറില്‍ നിന്ന് വിശദീകരണം തേടുമെന്നാണ് വിവരം. വിവരങ്ങള്‍ ഇങ്ങനെ...

 വ്യത്യസ്തന്‍

വ്യത്യസ്തന്‍

വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് അലന്‍സിയര്‍. സമാനമായ ഒരു പ്രതിഷേധമായിരുന്നോ മോഹന്‍ലാലിനെതിരെ നടത്തിയത് എന്നാണ് ഏവരും സംശയിച്ചത്. പുരസ്‌കാര ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതില്‍ വിമര്‍ശനം ഉയര്‍ന്നതും ഇതോട് ചേര്‍ത്ത് വായിക്കപ്പെട്ടു.

അലന്‍സിയര്‍ പറഞ്ഞത്

അലന്‍സിയര്‍ പറഞ്ഞത്

ലാല്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് നേരെയാണ് താന്‍ തോക്ക് ചൂണ്ടിയതെന്ന് അലന്‍സിയര്‍ പറയുന്നു. മോഹന്‍ലാലിനെ പോലുള്ള ഒരു നടനോട് പ്രതിഷേധിക്കാന്‍ താന്‍ മണ്ടനല്ലെന്നും താന്‍ അവാര്‍ഡ് വാങ്ങുമ്പോള്‍ ലാല്‍ വേദിയിലുണ്ടാകുന്നത് ആദരവാണെന്നും അലന്‍ലസിയര്‍ പറഞ്ഞിരുന്നു.

 എന്തിന് വെടിയുതിര്‍ക്കണം

എന്തിന് വെടിയുതിര്‍ക്കണം

ഞാന്‍ എന്തിന് വെടിയുതിര്‍ക്കണം. വെടിവയ്ക്കുന്നവര്‍ക്ക് ഒപ്പമല്ല, മനുഷ്യര്‍ക്ക് ഒപ്പമാണ് ഞാന്‍. മഹാനടനെ വിളിക്കരുതെന്ന് പറഞ്ഞ് ഒപ്പിട്ടപ്പോള്‍ താന്‍ ഒപ്പുവച്ചിരുന്നില്ല. തന്റെ നടപടി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണ്. ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പ്രചരിച്ചതെന്നും അലന്‍സിയര്‍ പറഞ്ഞു.

വിശദീകരണം തേടും

വിശദീകരണം തേടും

അതേസമയം, അമ്മ അലന്‍സിയറോട് വിശദീകരണം തേടുമെന്നാണ് വിവരം. എന്തിനാണ് ഇത്തരമൊരു പ്രകടനം നടത്തിയതെന്ന് ചോദിക്കും. ഫാന്‍സിന്റെ കടുത്ത എതിര്‍പ്പ് തുടരുന്നതിനിടെയാണ് അമ്മയും നടപടി സ്വീകരിക്കുന്നത്.

തുടക്കംമുതല്‍ വിവാദം

തുടക്കംമുതല്‍ വിവാദം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് നേരത്തെ വിവാദമായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം, ദിലീപിനെ താരസംഘടന തിരിച്ചെടുത്ത നടപടി തുടങ്ങിയ വിഷയങ്ങളില്‍ തുടങ്ങിയ പ്രതിഷേധം അമ്മ അധ്യക്ഷനായ മോഹന്‍ലാലിനെതിരെ തിരിയുകയായിരുന്നു. മോഹന്‍ലാല്‍ അധ്യക്ഷനായ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

പ്രതിഷേധ ഒപ്പ്

പ്രതിഷേധ ഒപ്പ്

ഈ സാഹചര്യത്തിലാണ് അവാര്‍ഡ് ദാന ചടങ്ങളിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ സിനിമാ-സാഹിത്യ മേഖലയിലെ ഒട്ടേറെ പ്രമുഖര്‍ ഒപ്പുവച്ച നിവേദനം സര്‍ക്കാരിന് അയച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധിക്കുന്നതില്‍ അര്‍ഥമില്ല എന്ന നിലപാടുള്ളവരും പിന്നീട് രംഗത്തുവന്നു.

അലന്‍സിയര്‍ ചെയ്തത്

അലന്‍സിയര്‍ ചെയ്തത്

മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ അലന്‍സിയര്‍ വേദിക്ക് മുമ്പിലെത്തി കൈവിരലുകള്‍ കൊണ്ട് പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയും മറ്റു പ്രമുഖരും വേദിയിലിരിക്കെയായിരുന്നു പ്രതിഷേധം. രണ്ടു വട്ടമാണ് വിരല്‍ തോക്കുപോലെയാക്കി വെടിയുതിര്‍ത്തത്.

മികച്ച സ്വഭാവനടന്‍

മികച്ച സ്വഭാവനടന്‍

മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ വ്യക്തിയാണ് അലന്‍സിയര്‍. വെടിയുതിര്‍ത്ത ശേഷം സ്റ്റേജിലേക്ക് കയറി മോഹന്‍ലാലിനടുത്തെത്താനുള്ള ശ്രമം ചിലര്‍ ഇടപെട്ട് തടഞ്ഞു. ചലിച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പുഞ്ചുവും പോലീസും ചേര്‍ന്നാണ് തടഞ്ഞത്. അലന്‍സിയറിനെ സ്‌റ്റേജിന്റെ പിറകുവശത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

 മുഖ്യമന്ത്രി ചിരിച്ചുതള്ളി

മുഖ്യമന്ത്രി ചിരിച്ചുതള്ളി

ഈ വേളയില്‍ തന്നെ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചു. അലന്‍സിയര്‍ പ്രതീകാത്മാകമാക്കി വെടിയുതിര്‍ക്കുന്നത് മന്ത്രി ബാലന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ചിരിച്ചുകൊണ്ടാണ് സംഭവം വീക്ഷിച്ചത്. തന്റെ പ്രവൃത്തിയില്‍ പ്രതിഷേധം കാണേണ്ടതില്ലെന്ന് അലന്‍സിയര്‍ പിന്നീട് പറഞ്ഞു. അപ്പോള്‍ തോന്നിയത് ചെയ്തുവെന്നും അലന്‍സിയര്‍ പ്രതികരിച്ചിരുന്നു.

ദുബായില്‍ വന്‍ കവര്‍ച്ച; ഇന്ത്യക്കാരനെ കൊള്ളയടിച്ചത് ബാങ്കിലേക്കുള്ള വഴി, ഒറ്റിയത് കൂടെയുള്ള വ്യക്തി

English summary
AMMA to seek reaction from Alancier on his acts like shoot against Mohanlal at State Award Ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more