ഒടുവില്‍ അടവുമാറ്റി അമ്മ'!! ആക്രമിക്കപ്പെട്ട നടിയെ അനുനയിപ്പിക്കാന്‍ എക്സിക്യൂട്ടീവ് അംഗത്തെ വിടും
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് ജുലൈ 10 ന് ഒരു വര്‍ഷം തികയുകയാണ്. കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസ് ഇപ്പോള്‍ വിചാരണയിലേക്ക് കടക്കാനുള്ള അന്തിമ നടപടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇരയെ കൈവിട്ട് വേട്ടക്കാരനെ സംരക്ഷിച്ച നടപടി താര സംഘടനയായ അമ്മയെ അടിമുടി പിടിച്ചുകുലുക്കി.
കേസില്‍ കോടതിയുടെ അന്തിമ വിധി വരും മുന്‍പ് തന്നെ ഇരയെ തള്ളി വീണ്ടും കുറ്റാരോപിതനെ തിരിച്ചെടുക്കാനുള്ള നടപടി കൂടി സംഘടന സ്വീകരിച്ചതോടെ വിവാദം പുതിയ തലത്തിലേക്ക് തിരിഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടികള്‍ അമ്മയില്‍ നിന്ന് രാജിവെച്ചു പുറത്തുപോകുകയും ചെയ്തു. ഇതോടെ താരസംഘടനയുടെ നിലപാടില്‍ യുവതാരങ്ങടക്കം പ്രരതിഷേധവുമായി രംഗത്ത് വന്നതോടെ നടിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് അമ്മ. ഇതിനായി അമ്മ എക്സിക്യൂട്ടീവ് അംഗം ആക്രമിക്കപ്പെട്ട നടിയെ നേരിട്ട് കണ്ട് സംസാരിക്കും.

ദിലീപിനൊപ്പം
പ്രമുഖ നടിയെ തട്ടികൊണ്ടുപോയി അക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത്.പുറത്താക്കുന്ന സമയത്ത് അമ്മയുടെ ട്രഷറര്‍ സ്ഥാനത്തായിരുന്നു ദിലീപ്. ആദ്യം മുതല്‍ തന്നെ ഇരയ്ക്കൊപ്പം നില്‍ക്കാതെ അമ്മയിലെ താരങ്ങള്‍ മുഴുവന്‍ ദിലീപിനൊപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്.

വാദിക്കാന്‍
നടി ആക്രമിക്കപ്പെട്ട ശേഷം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലും എക്സിക്യൂട്ടീവ് യോഗത്തിലും ദിലീപിന്‍റെ വിഷയം ചര്‍ച്ച പോലും ആയിരുന്നില്ലെന്നത് അതിന്‍റെ തെളിവായിരുന്നു.
ഒടുവില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങളും വിമന്‍ ഇന്‍ സിനിമാ കളക്ടീവും അംഗങ്ങളുടേയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുഖം രക്ഷിക്കാനെന്നോണമാണ് അമ്മ ദിലീപിനെ പുറത്താക്കിയതായി അറിയിച്ചത്. അപ്പോഴും ദിലീപിന് വേണ്ടി വാദിക്കാന്‍ മുകേഷിനേയും ഗണേഷിനേയും പോലുള്ള താരങ്ങളും ഉണ്ടായെന്നതാണ് മറ്റൊരു വാസ്തവം.

വാര്‍ഷിക പൊതുയോഗം
കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ അമ്മയുടെ പുതിയ പ്രസിഡന്‍റായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. എന്നാല്‍ യോഗത്തിന്‍റെ ആദ്യ അജണ്ടയായി വന്നത് ദിലീപിനെ തിരിച്ചെടുക്കണം എന്ന ആവശ്യമായിരുന്നു. സിദ്ധിഖ്, ഇടവേള ബാബു, ഊര്‍മ്മിള ഉണ്മി എന്നിവര്‍ ദിലീപിനെ തിരിച്ചുകൊണ്ടുവരണമെന്ന് ശക്തമായി വാദിച്ചു.ദിലീപിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് പുറത്താക്കിയതെന്നും താരങ്ങള്‍ വാദിച്ചു.

ഒടുവില്‍
ഒടുവില്‍ ദിലീപിനെ പുറത്താക്കിയ നടപടി തെറ്റാണെന്നും ദിലീപിനെ തിരിച്ചെടുക്കുമെന്നുമുള്ള സൂചനകളായിരുന്നു യോഗത്തിന് ശേഷം അമ്മ നല്‍കിയത്. ഇതോടെ ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് നടികള്‍ താരസംഘടനയില്‍ നിന്ന് രാജിവെച്ച് ഒഴിഞ്ഞു. ഇത് പുതിയ വിവാദത്തിലേക്ക് നീങ്ങിയതോടെ രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അമ്മ കൊച്ചിയില്‍ അനൗദ്യോഗിക എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു.

പൂര്‍ണമായി തള്ളാതെ
അതേസമയം ദീലീപിനെ പൂര്‍ണമായ തള്ളാത്ത നിലപാടായിരുന്നു പ്രസിഡന്‍റ് മോഹന്‍ലാല്‍ സ്വീകരിച്ചത്. ദിലീപ് തിരികെ വരാന്‍ തയ്യാറാവാത്തതിനാല്‍ അദ്ദേഹം പുറത്ത് തന്നെയാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അതേസയം കുറ്റവിമുക്തനാവുനന്തുവരെ ദിലീപ് പുറത്ത് തന്നെ എന്ന നിലപാട് സ്വീകരിക്കനാനുള്ള ആര്‍ജ്ജവും അമ്മ കാണിച്ചില്ല.

ആക്രമിക്കപ്പെട്ട നടി
ഇതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടിയെ സാന്ത്വനിപ്പിക്കുക എന്ന ഉദ്ദേശവുമായി എക്സ്യിക്യൂട്ടീവ് അംഗം രചന നാരായണന്‍കുട്ടിയെ അമ്മ നടിയുമായി സംസാരിക്കാനായി ബെംഗളൂരുവിലേക്ക് അയക്കുന്നത്. നടിയുടെ തെറ്റിധാരണമാറ്റി അനുനയിപ്പിക്കുകയാണ് ലക്ഷ്യം.

മോശം അനുഭവം
ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് മോശം അനുഭവമാണ് സംഘടനയില്‍ നിന്ന് നേരിടേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ നടി കുറിച്ചിരുന്നു. അതിനാല്‍ ഇനി അമ്മയുടെ ഭാഗമാകില്ലെന്നും അവര്‍ അറിയിച്ചത്.

എന്ത് ചെയ്യണം
സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റുകള്‍ അറിയുന്നതിനും സംഘടന ഇനി എന്ത് നടപടി കൈക്കൊള്ളണമെന്നും അറിയാനാണ് നടിയെ കാണാന്‍ പ്രതിനിധിയെ അയക്കുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു തിരുമാനം അമ്മ കൈക്കൊള്ളുന്നത് എന്നതും ശ്രദ്ധേയമാണ്.
Recommended Video


അഞ്ചംഗ തമ്മിറ്റി
അമ്മയിലെ വനിതാ അംഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും അഞ്ചംഗ സബ്കമ്മിറ്റിക്കും അമ്മ രൂപം നല്‍കിയിട്ടുണ്ട്. നടി കെപിഎസി ലളിതയുടെ നേതൃത്വത്തിലാണ് സബ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications