നിയമംലംഘിച്ച് ഇരയുടെ പേരുവെളിപ്പെടുത്തിയ കുറ്റമോ?അതുവഴിയൊരുക്കിയ കൂട്ടസൈബര്‍ ആക്രമണമോ? പ്രേംചന്ദ്
കോഴിക്കോട്: താര സംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തിന് പിന്നാലെ വലിയ വിവാദം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കി എന്ന വാര്‍ത്തയാണ് ആദ്യം പുറത്തു വന്നതെങ്കിലും പിന്നീട് അത് നിഷേധിച്ച് അമ്മ രംഗത്തെത്തി. എന്നാല്‍ ഷമ്മി തിലകന്റെ വിശദീകരണം കേട്ട് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ക്കനും ആയ പ്രേംചന്ദ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. തിലകനോട് ചെയ്തത് ആവര്‍ത്തിക്കുന്നു.ഷമ്മി തിലകന് എതിരെ നടപടി : വിജയ്ബാബുവിന് എതിരെ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.പ്രേം ചന്ദിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:


എ.എം.എം.എ. : തിലകനോട് ചെയ്തത് ആവര്‍ത്തിക്കുന്നു.
ഷമ്മി തിലകന് എതിരെ നടപടി :
വിജയ്ബാബുവിന് എതിരെ ഇല്ല !
തെളിവിന്റെ ഉന്മൂലനം ബലാത്സംഗിയുടെ അവകാശമായി മാറ്റിയെടുക്കപ്പെടുന്ന കാലത്ത് ഈ ഇരട്ടനീതിയെക്കുറിച്ച് ഒരു ശബ്ദം എ.എം.എം.എ.യില്‍ ഉയര്‍ന്നില്ല എന്നതാണ് പഠിയ്ക്കപ്പെടേണ്ട പ്രതിഭാസം .
കൃത്യമായ കാരണമില്ലാതെ ബലാത്സംഗക്കേസ്സിലെ കുറ്റാരോപിതനെ പുറത്താക്കാനാവില്ലെന്ന് എ.എം.എം.എ.
കോടതിയിലുള്ള ബലാത്സംഗക്കേസ്സ് അവിടെ നിര്‍ത്തിയാലും നിയമം ലംഘിച്ച് ഇരയുടെ പേരു വെളിപ്പെടുത്തിയ കുറ്റമോ ? അത് വഴിയൊരുക്കിയ കൂട്ടസൈബര്‍ ആക്രമണമോ ?
കഠിനം ഭയാനകം ഈ സെല്‍ഫികള്‍; ഇത് നുണനുണയുംകാലം. അദ്ദേഹം പറഞ്ഞു.

ഷമ്മിയെ പുറത്താക്കുന്നതിനെ അനുകൂലിക്കുന്നവര്‍ എണീറ്റ് നില്‍ക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, എന്നിവര്‍ പിന്തുണയ്ക്കാതെ സീറ്റില്‍ തന്നെ ഇരിക്കുകയായിരുന്നു. പുറത്താക്കല്‍ നടപടി ഒന്നുകൂടി ആലോചിച്ച് വേണം നടപ്പാക്കാന്‍ എന്ന് നടന്‍ ജഗദീഷും ആവശ്യപ്പെട്ടു.
ഇതോടെയാണ് അടുത്ത എക്‌സിക്യൂട്ടിവ് യോഗത്തിനു ശേഷം മാത്രമായിരിക്കും ഷമ്മി തിലകന്റെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്ന് സംഘടന തീരുമാനത്തിലെത്തിയത്. യോഗ നടപടികള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അമ്മയെ മാഫിയ സംഘം എന്ന് വിളിച്ചുതുടങ്ങിയ ആരോപണങ്ങളാണ് ഷമ്മിക്കെതിരെ ആരോപിച്ചിട്ടുള്ളത്.

താരസംഘടനയായ എഎംഎംഎയില്‍ നിന്നും പുറത്താക്കാന്‍ മാത്രമുള്ള തെറ്റുകള്‍ താന്‍ ചെയ്തിട്ടില്ല എന്നും സംഘടന തന്നെ പുറത്താക്കുമെന്ന് കരുതുന്നില്ല എന്നും ഷമ്മി പറഞ്ഞിരുന്നു. തനിക്ക് എതിരെ തിരിയുന്നവര്‍ക്ക് അച്ഛനോടുള്ള കലിപ്പാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. അമ്മയില്‍ നിന്നല്ല ചില വ്യക്തികളില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്നും വ്യക്തമാക്കി.

അതേസമയം, അമ്മയുടെ മീറ്റിംഗില്‍ ബലാത്സംഗ കേസിലെ പ്രതി വിജയ് ബാബു പങ്കെടുത്തിരുന്നു. ഷമ്മി തിലകന് എതിരെ നടപടിയെടുക്കാന്‍ അമ്മയില്‍ തീരുമാനം ഉയര്‍ന്നപ്പോഴും വിജയ് ബാബുവിന് എതിരെ നടപടി വേണ്ട എന്ന നിലപാടാണ് സംഘടനയ്ക്കുള്ളത്. വിജയ് ബാബുവിന്റെ കേസ് കോടതിയിലാണെന്നും കോടതി വിധിക്ക് ശേഷമേ നടപടി എടുക്കൂ എന്നുമാണ് നിലപാട്.

യുവ നടിയാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് കൊടുത്തത് ഇതിന് പിന്നാലെ വിജയ് ബാബു അതിജീവിതയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. പേര് വെളിപ്പെടുത്തിയതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്കും പോവുക.ും ചെയ്തിരുന്നുയ. നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണ് വിജയ് ബാബു തിരിച്ച് വന്നത്.
ഇതാണ്.....ഇതാണ് ശാലീന സൗന്ദര്യം...സിംപിള്‍ ലുക്കില്‍ പ്രിയ താരം സാധിക


Click it and Unblock the Notifications